വടക്കഞ്ചേരി: ശരീരത്തില്‍ വ്രണമുള്ള കാട്ടാന വീണ്ടും നാട്ടിലേക്കിറങ്ങി. ഒളകര ഫോറസ്റ്റ് ഡിവിഷന് കീഴിലാണ് ഒളകര വനത്തില്‍ കണ്ട പിടിയാനയാണ് കിഴക്കഞ്ചേരി പിട്ടുകാരി കുളമ്പില്‍ ഇറങ്ങിയത്. പിട്ടുകാരികുളമ്പ് ലിറ്റില്‍ ഫ്ലവര്‍ എസ്റ്റേറ്റിന് സമീപം തിങ്കളാഴ്ച രാവിലെയാണ് ആനയെ വീണ്ടും കണ്ടത്.
ആനയുടെ അടിവയറ്റിലെ മാംസം തൂങ്ങിയ നിലയിലായിരുന്നു. കഴിഞ്ഞമാസം ഒന്‍പതിന് ആനയെ വനം വകുപ്പ് വാച്ചര്‍മാര്‍ കണ്ടിരുന്നെങ്കിലും പിന്നീട് നടന്ന തിരച്ചിലില്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ആനയുടെ നിരീക്ഷിക്കുന്നതിന് വനം വകുപ്പ് കാമറ സ്ഥാപിച്ചിട്ടുണ്ട്. ആനയുടെ സഞ്ചാരം മനസ്സിലാക്കിയാല്‍ വയനാട്ടില്‍ നിന്നും മയക്ക് വെടി വിദഗ്ധരെ എത്തിച്ച് ആനക്ക് ചികിത്സ നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: