login
കർഫ്യൂ ലംഘിക്കുന്ന പ്രവാസികളെ പുറത്താക്കും, പിന്നെ ഒരിക്കലും തിരിച്ചുവരാനാവില്ല; മുന്നറിയിപ്പുമായി സൗദി

കര്‍ശന നിബന്ധനകളാണ് കര്‍ഫ്യൂ കാലയളവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഏതാനും അത്യാവശ്യ സ്ഥാപനങ്ങള്‍ തുറക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ട്. പ്രത്യേക പാസുമായിട്ടാവണം അത്യാവശ്യ കാര്യങ്ങള്‍ക്കായി പുറത്തിറങ്ങേണ്ടത്.

റിയാദ്: നാളെ മുതൽ തുടങ്ങുന്ന കർഫ്യൂ ലംഘിക്കുന്ന പ്രവാസികളെ നാട് കടത്തുമെന്ന് സൗദി അറേബ്യ. പിന്നെ ഒരിക്കലും സൗദിയില്‍ കടക്കാന്‍ അനുവദിക്കില്ല. സ്വദേശികളിൽ നിന്നും കടുത്ത പിഴ  ഈടാക്കും. കര്‍ഫ്യൂ സമയത്ത് പുറത്തിറങ്ങുന്നതിന് നേരത്തെ അനുവദിച്ച എല്ലാ കര്‍ഫ്യൂ പാസുകളും ഓണ്‍ലൈനില്‍ പുതുക്കണം.  

27 വരെയാണ് കര്‍ഫ്യൂ. പെരുന്നാള്‍ അവധി ദിനത്തില്‍ കൂടിച്ചേരലുകള്‍ വ്യാപകമായി ഉണ്ടാകുമെന്നതിനാലാണ് കര്‍ഫ്യു ഏര്‍പ്പെടുത്തിയത്. കര്‍ശന നിബന്ധനകളാണ് കര്‍ഫ്യൂ കാലയളവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.  ഏതാനും അത്യാവശ്യ സ്ഥാപനങ്ങള്‍ തുറക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ട്. പ്രത്യേക പാസുമായിട്ടാവണം അത്യാവശ്യ കാര്യങ്ങള്‍ക്കായി പുറത്തിറങ്ങേണ്ടത്.  

തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവാദമുള്ള സ്ഥാപനങ്ങള്‍ കൊവിഡ് വ്യാപന നിയന്ത്രണത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച എല്ലാ കരുതല്‍ നടപടികളും സ്വീകരിച്ചിരിക്കണം.ലംഘനം കണ്ടെത്തിയാല്‍ കര്‍ശന നടപടികള്‍ നേരിടേണ്ടി വരുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വാണിജ്യ സ്ഥാപനങ്ങള്‍ക്കുള്ളില്‍ കൂടുതല്‍ ആളുകള്‍ അകത്തോ പുറത്തോ ഒത്തുകൂടിയാല്‍ 5,000 റിയാല്‍ മുതല്‍ ഒരു ലക്ഷം റിയാല്‍ വരെ പിഴ ഈടാക്കും. സ്ഥാപനം അടച്ചു പൂട്ടിക്കും.

comment

LATEST NEWS


അബ്കാരി കേസിലെ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു; സിഐയ്‌ക്കൊപ്പം വേദി പങ്കിട്ട നടന്‍ സുരാജ് വെഞ്ഞാറമ്മൂടും എംഎല്‍എയും ക്വാറന്റൈനില്‍


പാലക്കാട് നിരോധനാജ്ഞ; ആളുകള്‍ സംഘം ചേരുന്നത് വിലക്കി, പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം നടക്കും


തങ്ങളുടെ ലാബില്‍ സജീവമായ വൈറസുകളുണ്ടെന്ന് സമ്മതിച്ച് ചൈന; മൂന്നു തരം വൈറസുകളാണ് ഉള്ളത്; കൊറോണ വൈറസിന്റെ അത്ര ശക്തിയില്ലെന്ന് വാദം


'മണപ്പുറത്തെ ടിപ്പുവിന്റെ സ്തൂപവും കൊടിയും കളഞ്ഞവര്‍ക്ക് മറ്റാരുടേയും സഹായം വേണ്ട'; സെറ്റ് പൊളിച്ചത് സംഘപരിവാര്‍ സംഘടനകളല്ലെന്ന് ഹിന്ദു ഐക്യവേദി


ഇനി ഞങ്ങളുടെ തൊഴിലാളികളെ വേണമെങ്കില്‍ സര്‍ക്കാരിന്റെ അനുമതി വേണം; കുടിയേറ്റ തൊഴിലാളികളെ സംരക്ഷിച്ച് യോഗി ആദിത്യനാഥ്; കമ്മിഷന്‍ രൂപീകരിച്ചു


ആലുവയിലെ സിനിമാ സെറ്റ് തകര്‍ത്തവര്‍ക്ക് ബിജെപിയും ഹൈന്ദവസംഘടനകളുമായി ബന്ധമില്ല; ക്രിമിനലുകള്‍ക്കെതിരേ ശക്തമായ നടപടി വേണമെന്ന് ബിജെപി


ലോക്ഡൗണില്‍ പാവപ്പെട്ടവര്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്ത് ആദൂര്‍ പൊലീസ്


കാസര്‍കോട് പരീക്ഷയെഴുതുന്നത് 53344 വിദ്യാര്‍ത്ഥികള്‍; പരീക്ഷാ കേന്ദ്രങ്ങള്‍ക്ക് മാറ്റമില്ല

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.