login
പ്രധാനമന്ത്രി ആവാസ് യോജനയുടെ പേരില്‍ വ്യാജ പ്രചരണം; അപേക്ഷ സ്വീകരിക്കുന്നു എന്നപേരില്‍ സമൂഹിക മാധ്യമങ്ങളില്‍ സന്ദേശം പ്രചരിപ്പിക്കുന്നു

കണ്ടൈന്‍മെന്റ് സോണിലുള്ളവര്‍ക്ക് ആവശ്യമെങ്കില്‍ സമയം നീട്ടികൊടുക്കുന്നകാര്യം പരിഗണിക്കുമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എ.സി. മൊയ്തീന്‍ അറിയിച്ചു.

തിരുവനന്തപുരം: പാവങ്ങള്‍ക്ക് വീടു ലഭിക്കുന്ന പ്രധാനമന്ത്രി ആവാസ് യോജന(പിഎംഎവൈ)യുടെ പേരില്‍ വ്യാജപ്രചരണം. അതിനു പകരം പി.എം.എ.വൈ യില്‍ ആളെ ചേര്‍ക്കുന്നു എന്ന തരത്തിലാണ് സാമൂഹ്യമാധ്യമങ്ങളില്‍ വ്യപക പ്രചരണമാണ് നടക്കുന്നത്. നേരത്തെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌ക്കോളര്‍ഷിപ്പ് നല്‍കുന്നതായും പറഞ്ഞ് ഇതേരീതിയില്‍ വ്യാജപ്രചരണം നടത്തിയിരുന്നു. കേന്ദ്ര പദ്ധതികളെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവമതി സൃഷ്ട്രിക്കാമാണ് ഇത്തരം പ്രചരണം. സംസ്ഥാന സര്‍ക്കാര്‍  ലൈഫ് പദ്ധതിയില്‍ പുതിയ ഗുണഭോക്താക്കളെ ആഗസ്റ്റ് ഒന്നു മുതല്‍ 14 വരെ പുതിയ ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തുന്നുണ്ട്.  

പി. എം.എ.വൈ യില്‍  ആവാസ്പ്ലസ് മൊബൈല്‍ ആപ് മുഖേന പുതിയ ഗുണഭോക്താക്കളെ ചേര്‍ക്കുന്നതിന്  2019 മാര്‍ച്ച് എട്ടു വരെയാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നത്. അങ്ങനെ ചേര്‍ത്ത ഗുണഭോക്താക്കളുടെ ആധാര്‍ പരിശോധനയ്ക്കു ശേഷമേ തുടര്‍നടപടികള്‍ ഉണ്ടാകുകയുള്ളൂ. ആവാസ് പ്ലസില്‍ പുതിയ ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ വ്യാജ പ്രചരണത്തില്‍ വഞ്ചിതരാകരുതെന്ന് പി.എം.എ.വൈ (ഗ്രാമീണ്‍) സ്‌റ്റേറ്റ് നോഡല്‍ ഓഫീസറും അഡീഷണല്‍ ഡവലപ്പ്‌മെന്റ് കമ്മീഷണറുമായ വി.എസ്.സന്തോഷ് കുമാര്‍ അറിയിച്ചു.

ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടാതെ പോയ അര്‍ഹര്‍ക്ക് അപേക്ഷിക്കാന്‍ 14 വരെ അവസരമുണ്ട്. . ശനിയാഴ്ച രാവിലെ 10.30 ഓടെ തന്നെ 500 ല്‍ അധികം പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആഗസ്റ്റ് 14 വരെ സമയമുള്ളതിനാല്‍ അപേക്ഷകര്‍ തിരക്കുകൂട്ടാതെ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് രജിസ്‌ട്രേഷണ്‍ പൂര്‍ത്തിയാക്കണം.

കണ്ടൈന്‍മെന്റ് സോണിലുള്ളവര്‍ക്ക് ആവശ്യമെങ്കില്‍ സമയം നീട്ടികൊടുക്കുന്നകാര്യം പരിഗണിക്കുമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എ.സി. മൊയ്തീന്‍ അറിയിച്ചു.

നേരിട്ടോ, തദ്ദേശസ്ഥാപനങ്ങളിലെ ഹെല്‍പ് ഡെസ്‌കുകള്‍ വഴിയോ അക്ഷയ കേന്ദ്രം മുഖേനയോ അപേക്ഷ സമര്‍പ്പിക്കാം. അക്ഷയ കേന്ദ്രം വഴി അപേക്ഷിക്കാന്‍ 40 രൂപയാണ് ഫീസ്. വിശദവിവരങ്ങളും അപേക്ഷ ഫോറവും   ംംം.ഹശളല2020.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ ലഭിക്കും

 

 

comment

LATEST NEWS


ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ സ്വകാര്യ കമ്പനിക്ക് ലഭ്യമാക്കിയതിന് സ്വപ്‌ന കൈപ്പറ്റിയത് ഒരു കോടി; കറന്‍സി കൈമാറ്റത്തിനും 50 ലക്ഷം വാങ്ങി


കരിപ്പൂര്‍ വിമാനത്താവളത്തില്‍ കാല്‍കോടിയുടെ സ്വര്‍ണ്ണക്കടത്ത്; എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരനില്‍ പിടിയില്‍


ഭരണഘടനാവിരുദ്ധ "ഫൊക്കാന തിരഞ്ഞെടുപ്പിന് " നിയമസാധുതയില്ല - മാധവൻ നായർ


ക്യാപ്ടൻ ദീപക് സാത്തെ അഥവാ ദൈവത്തിൻ്റെ അവസാന കയ്യൊപ്പ്, അവസരോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തിയത് നൂറ് കണക്കിന് ജീവനുകളെ


ആശ്വാസം, 60 പേര്‍ രോഗമുക്തരായി; 23 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം, രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1941 ആയി


കൊറോണയ്ക്കൊപ്പം പകര്‍ച്ചവ്യാധികളും; ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍


ഒരു രാജ്യം ഒരു പെന്‍ഷന്‍ പ്രചാരണം രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാന്‍; മുദ്രാവാക്യത്തിന്റെ പിന്നില്‍ 2024ലെ ദേശീയ തിരഞ്ഞെടുപ്പ്; വിമര്‍ശനവുമായി ബിഎംഎസ്


പാര്‍ട്ടി അനുഭാവികള്‍ക്കായി പിന്‍വാതില്‍ നിയമനം; കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലെ സുരക്ഷാ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.