login
ജയത്തോടെ തുടങ്ങാന്‍ എഫ്‌സി ഗോവ

രണ്ട് തവണ കൈയത്തും ദൂരത്ത് നിന്നാണ് ഐഎസ്എല്‍ കിരീടം വഴുതിപ്പോയത്. എന്നാല്‍ ഇത്തവണ കിരീടം സ്വന്തമാക്കണമെന്ന വാശിയിലാണ് ഗോവ. 2018, 2015 സീസണുകളില്‍ ഫൈനലിലെത്തിയെങ്കിലും രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

പാനാജി: പുതിയ പരിശീലകനും വിദേശതാരങ്ങളും എത്തിയതോടെ കരുത്തരായി മാറിയ എഫ്‌സി ഗോവ ഐഎസ്എല്ലില്‍ കിരീടം തേടിയുള്ള പ്രയാണം ആരംഭിക്കുന്നു. ആദ്യ മത്സരത്തില്‍ ഇന്ന്  ശക്തമായ ബെംഗളൂരു എഫ്‌സിയെ നേരിടും. ഫറ്റോര്‍ഡ സ്‌റ്റേഡിയത്തില്‍ രാത്രി 7.30 ന് കളി തുടങ്ങും. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ തത്സമയം കാണാം.

രണ്ട് തവണ കൈയത്തും ദൂരത്ത് നിന്നാണ് ഐഎസ്എല്‍ കിരീടം വഴുതിപ്പോയത്. എന്നാല്‍ ഇത്തവണ കിരീടം സ്വന്തമാക്കണമെന്ന വാശിയിലാണ് ഗോവ. 2018, 2015 സീസണുകളില്‍ ഫൈനലിലെത്തിയെങ്കിലും രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

ഞങ്ങള്‍ ഇനിയും ആക്രമണ ഫുട്‌ബോള്‍ കളിക്കുന്നത് തുടരും. ക്ലബ്ബിന്റെ തത്ത്വശാസ്ത്രമാണ് ആക്രമണ ഫുട്‌ബോള്‍. എന്നെ ഈ ജോലിയിലേക്ക്് ആകര്‍ഷിച്ചതും ഇതു തന്നെയാണെന്ന് ഗോവയുടെ പുതിയ പരിശീലകന്‍ യുവാന്‍ ഫെറാന്‍ഡോ പറഞ്ഞു.

കഴിഞ്ഞ സീസണില്‍ ലീഗ് വിന്നേഴ്‌സ് ഷീല്‍ഡ് നേടിയ ടീമാണ് ഗോവ. എഎഫ്‌സി ചാമ്പ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ മത്സരിക്കാന്‍ ഇന്ത്യയില്‍ നിന്ന്് യോഗ്യത നേടിയ ആദ്യ ടീമും ഗോവയാണ്.

സുനില്‍ ഛേത്രി നയിക്കുന്ന ബെംഗളൂരു എഫ്‌സിയും വിജയം തേടിയാണ് കളിക്കളത്തിലിറങ്ങുന്നത്. ഒരിക്കല്‍ ഐഎസ്എല്‍ കിരീടം ചൂടിയ ടീമാണ് ബെംഗളൂരു എഫ്‌സി. കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം കാഴ്ചവച്ച ഗോളി ഗുര്‍പ്രീത് സിങ് സന്ധു, ക്ലീറ്റണ്‍ സില്‍വ, ക്രിസ്റ്റിയന്‍ ഒപ്‌സേത്ത്് തുടങ്ങിയവരാണ് മറ്റ്് പ്രമുഖ താരങ്ങള്‍.

  comment

  LATEST NEWS


  സവര്‍ക്കറെ കരുതുന്നത് 'അത്യധികം ബഹുമാനത്തോടെ'; അഞ്ച് വര്‍ഷം മുമ്പ് നല്‍കിയ ലേഖനത്തിന് ക്ഷമാപണം നടത്തി മലയാള മനോരമയുടെ ദ വീക്ക്


  സവര്‍ക്കറെ കരുതുന്നത് 'അത്യധികം ബഹുമാനത്തോടെ'; അഞ്ച് വര്‍ഷം മുമ്പ് നല്‍കിയ ലേഖനത്തിന് ക്ഷമാപണം നടത്തി മലയാള മനോരമയുടെ ദ വീക്ക്


  പണം കണ്ടാണ് ഇതു ചെയ്തതെങ്കില്‍ നിങ്ങളേക്കാള്‍ മാന്യത തെരുവില്‍ ഗതികേട് കൊണ്ട് തുണിയുരിയേണ്ടി വരുന്നവര്‍ക്കുണ്ട്;ഏഷ്യാനെറ്റ്ന്യൂസിനോട് യുവമോര്‍ച്ച


  ബിജെപിക്കും യുഡിഎഫിനും എതിരായി കള്ളക്കഥകള്‍ ഉണ്ടാക്കുക; ഏഷ്യാനെറ്റ് ന്യൂസ് എഡിറ്ററുടെ നിര്‍ദേശം; സിന്ധുവിന്റെ ഇ-മെയ്ല്‍; പുറത്തുവിട്ട് സുരേന്ദ്രന്‍


  മരണത്തെ പുഞ്ചിരിയോടെ പുണര്‍ന്ന യുവ സാഹസികന് കണ്ണീരില്‍ കുതിര്‍ന്ന പ്രണാമം; നന്ദു മഹാദേവയെ അനുസ്മരിച്ച് കുമ്മനം


  ഡിആര്‍ഡിഒയുടെ കോവിഡ് മരുന്ന് അടുത്താഴ്ച പുറത്തിറങ്ങും; ആദ്യഘട്ടം വിതരണം ചെയ്യുന്നത് 10,000 ഡോസ്, രോഗികളിലെ ഓക്‌സിജന്‍ ക്ഷമത കൂട്ടുമെന്ന് പഠനം


  പൊതിച്ചോറെന്ന പേരില്‍ കഞ്ചാവ്; കോവിഡ് സന്നദ്ധ പ്രവര്‍ത്തനത്തിന്റെ മറവില്‍ കഞ്ചാവ് കടത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍ (വീഡിയോ)


  രാജ്യത്തിന് ആശ്വാസമായി കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ കുറവ്; മരണസംഖ്യയും കുറയുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.