login
വ്യവസായ നിക്ഷേപ കേന്ദ്രമായി മാറ്റാന്‍ കേരളത്തെ സഹായിക്കാമെന്ന് ഫിക്കി; ഏഴുദിവസത്തിനകം വ്യവസായ ലൈസന്‍സ് നല്‍കുമെന്ന് മുഖ്യമന്ത്രി

ടൂറിസം, അരോഗ്യപരിപാലനം, ആയുര്‍വേദം, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഉന്നതവിദ്യാഭ്യാസം, കൃഷി, ഏയ്‌റോസ്‌പേസ് തുടങ്ങിയ രംഗങ്ങളില്‍ കേരളത്തിന് വലിയ സാധ്യതകളുണ്ട്

തിരുവനന്തപുരം:കോവിഡാനന്തര കാലത്ത് കേരളത്തെ പ്രധാന വ്യവസായ നിക്ഷേപ കേന്ദ്രമായി മാറ്റാനുള്ള ശ്രമങ്ങള്‍ക്ക് ഇന്ത്യന്‍ വ്യവസായികളുടെ പ്രധാന സംഘടനയായ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി (ഫിക്കി) പൂര്‍ണ പിന്തുണയും സഹകരണവും പ്രഖ്യാപിച്ചു.

 മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍, കേരളത്തിലേക്ക് വ്യവസായികളെ ആകര്‍ഷിക്കാന്‍ ഏതാനും നിര്‍ദേശങ്ങളും ഫിക്കി ഭാരവാഹികള്‍ മുന്നോട്ടുവെച്ചു. കോവിഡ്-19 നിയന്ത്രിക്കുന്നതിനും അതോടൊപ്പം സാമ്പത്തിക രംഗം ചലിപ്പിക്കുന്നതിന് ഉത്തേജക പാക്കേജ് നടപ്പാക്കുന്നതിനും നേതൃത്വം കൊടുത്ത മുഖ്യമന്ത്രിയെ ഫിക്കി പ്രസിഡണ്ട് ഡോ. സംഗീത റെഡ്ഡിയും സെക്രട്ടറി ജനറല്‍ ദിലീപ് ഷെണോയിയും അഭിനന്ദിച്ചു. രാജ്യത്തിനു മാത്രമല്ല, ലോകത്തിനാകെ മാതൃകയാണ് കേരളത്തിന്റെ നടപടികള്‍. അതിഥി തൊഴിലാളികളെ സംരക്ഷിക്കുന്നതിന് സംസ്ഥാനം എടുത്ത നടപടികളെയും അവര്‍ പ്രശംസിച്ചു.

ടൂറിസം, അരോഗ്യപരിപാലനം, ആയുര്‍വേദം, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഉന്നതവിദ്യാഭ്യാസം, കൃഷി, ഏയ്‌റോസ്‌പേസ് തുടങ്ങിയ രംഗങ്ങളില്‍ കേരളത്തിന് വലിയ സാധ്യതകളുണ്ട്. അമേരിക്കയിലും യൂറോപ്പിലും നഴ്‌സുമാരടക്കമുള്ള ആരോഗ്യ പ്രവര്‍ത്തര്‍ക്ക് വലിയ ആവശ്യമുണ്ട്. ഈ അവസരം ഏറ്റവുമധികം പ്രയോജനപ്പെടുത്താന്‍ കേരളത്തിന് കഴിയും. നഴ്‌സുമാരടക്കമുള്ളവരെ കൂടുതല്‍ വിദേശ ഭാഷകള്‍ പഠിപ്പിക്കണമെന്നും അവര്‍ നിര്‍ദ്ദേശിച്ചു.

ലോകത്തെ ഏറ്റവും സുരക്ഷിതസ്ഥാനമായി കേരളം മാറിയിരിക്കയാണെന്നും മികച്ച നിക്ഷേപ കേന്ദ്രമായി സംസ്ഥാനത്തെ മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെറുകിട - സൂക്ഷ്മ - ഇടത്തരം വ്യവസായങ്ങള്‍ ഏറ്റവുമധികം സ്ഥാപിതമായത് കഴിഞ്ഞ നാലുവര്‍ഷത്തിനടിയിലാണ്. വ്യവസായ അനുമതികള്‍ വേഗത്തിലാക്കുന്നതിന് പ്രത്യേക നിയമങ്ങള്‍തന്നെ നിര്‍മിച്ചു. ചട്ടങ്ങള്‍ ലളിതമാക്കി ഏഴുദിവസത്തിനകം വ്യവസായ ലൈസന്‍സ് നല്‍കുമെന്ന് സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആരോഗ്യമേഖലയിലെ പ്രവര്‍ത്തകര്‍ക്ക് ഭാഷാപരവും തൊഴില്‍പരവുമായ വൈദഗ്ധ്യം ലഭിക്കുന്നതിന് സര്‍ക്കാര്‍ നടപടിയെടുക്കും. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ ഉല്പാദന സംസ്ഥാനമായി മാറ്റാനുള്ള പരിപാടിയാണ് നടപ്പാക്കുന്നത്. പുതിയ സാഹചര്യത്തില്‍ കേരള ബ്രാന്‍ഡ് വികസിപ്പിക്കുകയാണ്. ഇതിന് ഫിക്കിയുടെ പിന്തുണ മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. വിദേശമലയാളികള്‍ നാട്ടിലേക്ക് അയക്കുന്ന പണം ഉല്പാദനപരമായ പദ്ധതികള്‍ക്ക് ഉപയോഗിക്കും. അതിനുള്ള തന്ത്രമാണ് സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഫിക്കിയുടെ മുന്‍പ്രസിഡണ്ട് ഡോ. ജ്യോത്സനസുരി, സിംബിയോസിസ് സര്‍വകലാശാല പ്രൊചാന്‍സലര്‍ ഡോ. വിദ്യ യെരവ്‌ദെകര്‍, സഞ്ജയ് ഗുപ്ത (ഫിക്കി സ്‌പോര്‍ട്‌സ് കമ്മിറ്റി), ഡോ. ഹാരിഷ് പിള്ള, ഗോയങ്കെ (ആര്‍.പി.ജി. ഗ്രൂപ്പ്), ഡോ. സുബ്ബറാവു, ബിജോയ് സാബു, അജയ് ദാസ്, ദീപക് അദ്വാനി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍, വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍ എന്നിവര്‍ മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു.

 

comment

LATEST NEWS


സൈന്യത്തെ അധിക്ഷേപിച്ച എഴുത്തുകാരന്‍ ഹരീഷിനും പിന്തുണച്ചവര്‍ക്കും എതിരേ നടപടിക്ക് കേന്ദ്രസര്‍ക്കാര്‍; കത്ത് സംസ്ഥാനത്തിന്; കര്‍ശന അന്വേഷണം വേണം


അബ്കാരി കേസിലെ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു; സിഐയ്‌ക്കൊപ്പം വേദി പങ്കിട്ട നടന്‍ സുരാജ് വെഞ്ഞാറമ്മൂടും എംഎല്‍എയും ക്വാറന്റൈനില്‍


പാലക്കാട് നിരോധനാജ്ഞ; ആളുകള്‍ സംഘം ചേരുന്നത് വിലക്കി, പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം നടക്കും


തങ്ങളുടെ ലാബില്‍ സജീവമായ വൈറസുകളുണ്ടെന്ന് സമ്മതിച്ച് ചൈന; മൂന്നു തരം വൈറസുകളാണ് ഉള്ളത്; കൊറോണ വൈറസിന്റെ അത്ര ശക്തിയില്ലെന്ന് വാദം


'മണപ്പുറത്തെ ടിപ്പുവിന്റെ സ്തൂപവും കൊടിയും കളഞ്ഞവര്‍ക്ക് മറ്റാരുടേയും സഹായം വേണ്ട'; സെറ്റ് പൊളിച്ചത് സംഘപരിവാര്‍ സംഘടനകളല്ലെന്ന് ഹിന്ദു ഐക്യവേദി


ഇനി ഞങ്ങളുടെ തൊഴിലാളികളെ വേണമെങ്കില്‍ സര്‍ക്കാരിന്റെ അനുമതി വേണം; കുടിയേറ്റ തൊഴിലാളികളെ സംരക്ഷിച്ച് യോഗി ആദിത്യനാഥ്; കമ്മിഷന്‍ രൂപീകരിച്ചു


ആലുവയിലെ സിനിമാ സെറ്റ് തകര്‍ത്തവര്‍ക്ക് ബിജെപിയും ഹൈന്ദവസംഘടനകളുമായി ബന്ധമില്ല; ക്രിമിനലുകള്‍ക്കെതിരേ ശക്തമായ നടപടി വേണമെന്ന് ബിജെപി


ലോക്ഡൗണില്‍ പാവപ്പെട്ടവര്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്ത് ആദൂര്‍ പൊലീസ്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.