login
കൊറോണയില്‍ വിറച്ച് സിനിമാരംഗം

കൊറോണയുടെ മൂന്നാം വരവിന്റെ പേടിയിലാണ് ഇപ്പോള്‍ സിനിമാലോകം. മൂന്നാം വരവിന്റെ പ്രഹരം എത്ര ചെറുതാണെങ്കില്‍പ്പോലും ചിലപ്പോള്‍ ഏപ്രില്‍ മാസവും മലയാള സിനിമയ്ക്ക് നഷ്ടമായേക്കാം. അങ്ങനെ സംഭവിച്ചാല്‍ സിനിമയുടെ വലിയ സീസണ്‍ മുഴുവനായി നഷ്ടമാകും.

ലോകം കൊറോണയില്‍ വിറയ്ക്കുമ്പോള്‍ മലയാള സിനിമ ആശങ്കയുടെ മുള്‍മുനയില്‍. കൊറോണ ഭീതിയില്‍ തിയറ്ററുകള്‍ മാര്‍ച്ച് 10ന് അടച്ചപ്പോള്‍ മലയാള സിനിമയ്ക്ക് കാര്യമായി പരിക്കേറ്റില്ല. പരീക്ഷക്കാലമായതിനാല്‍ തിയറ്റര്‍ അടഞ്ഞു കിടക്കുന്ന ഈ ദിവസങ്ങളില്‍ വലിയ റിലീസുകളൊന്നും നിശ്ചയിച്ചിരുന്നില്ല. നിലവില്‍ തിയറ്ററില്‍ പ്രദര്‍ശനത്തിലുണ്ടായിരുന്ന ടോവിനോ തോമസിന്റെ ഫോറന്‍സിക്കും, അന്ന ബെന്നിന്റെ കപ്പേളയുമാണ് കൊറോണപ്പേടിയില്‍ നഷ്ടത്തില്‍ തീരശ്ശില വിട്ടത്. കൊറോണയ്ക്കു ശേഷം ഈ ചിത്രങ്ങള്‍ക്ക് തിയറ്റര്‍ നല്‍കുമെന്ന് ഉടമകള്‍ പറയുന്നുണ്ടെങ്കിലും രണ്ടാം വരവില്‍ നിലനില്‍പ്പ് പ്രയാസമാണ്. പ്രേക്ഷക സ്വീകാര്യതയോടെ തിയറ്ററില്‍ തുടര്‍ന്ന വരനെ അവശ്യമുണ്ട്, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങള്‍ക്ക് ലാഭത്തില്‍ നഷ്ടം വന്നു.

മാര്‍ച്ച് 26 ലെ മരയ്ക്കാറിന്റെ റിലീസ് മാറ്റിയതാണ് മലയാള സിനിമയുടെ വലിയ നഷ്ടം. മാര്‍ച്ചില്‍ മഹാമാരി ഒടുങ്ങുകയും, ഏപ്രില്‍ രണ്ടിന് മരയ്ക്കാര്‍ തിയറ്ററിലെത്തുകയും ചെയ്താല്‍ വലിയ പ്രഹരമേല്‍ക്കാതെ മലയാളസിനിമ മുന്നോട്ടുപോകും. എന്നാല്‍ മറിച്ച് സാമൂഹ്യ വ്യാപനമെന്ന മഹാവിപത്തിലേക്ക് കൊറോണ കടന്നാല്‍ സിനിമാലോകത്തിന്റെ നഷ്ടം ചിന്തിക്കുന്നതിനും അപ്പുറമാകും.  

മരയ്ക്കാറിനു പുറമേ ഏപ്രില്‍ റിലീസിന് നിലവില്‍ ചാര്‍ട്ട് ചെയ്തിട്ടുള്ള ചിത്രങ്ങള്‍ മമ്മൂട്ടിയുടെ വണ്‍, ഫഹദിന്റെ മാലിക് എന്നിവയാണ്. ഏപ്രില്‍ രണ്ടാം വാരത്തിലും മൂന്നാം വാരത്തിലുമാണ് ഈ ചിത്രങ്ങള്‍ തിയറ്ററിലെത്തുക. മലയാളത്തിനു പുറമേ ഏപ്രില്‍ രണ്ടാം വാരം വിജയ് ചിത്രമായ മാസ്റ്റര്‍ തിയറ്ററിലെത്തും. ഈ കണക്കുകൂട്ടലുകള്‍ തെറ്റിയില്ലെങ്കില്‍ മലയാള സിനിമ കൊറോണയില്‍ വിറയ്ക്കില്ല.  

കൊറോണയുടെ മൂന്നാം വരവിന്റെ പേടിയിലാണ് ഇപ്പോള്‍ സിനിമാലോകം. മൂന്നാം വരവിന്റെ പ്രഹരം എത്ര ചെറുതാണെങ്കില്‍പ്പോലും ചിലപ്പോള്‍ ഏപ്രില്‍ മാസവും മലയാള സിനിമയ്ക്ക് നഷ്ടമായേക്കാം. അങ്ങനെ സംഭവിച്ചാല്‍ സിനിമയുടെ വലിയ സീസണ്‍ മുഴുവനായി നഷ്ടമാകും. വിഷുവിന് പിന്നാലെ റംസാന്‍ നോമ്പെത്തുന്നതും സിനിമാ ലോകത്തിന് ആശങ്കയാകുന്നു. പൊതുവെ മലയാള സിനിമയുടെ  ഓഫ് സീസണാണ് റംസാന്‍ നോമ്പ് കാലം.  

കൊറോണപ്പേടിയില്‍ ഏപ്രില്‍ ആദ്യവാരം മാത്രമാണ് മലയാള സിനിമയ്ക്ക് നഷ്ടമാകുന്നതെങ്കില്‍ ചില ധാരണകള്‍ മാറ്റപ്പെട്ടേക്കാം. ഏപ്രില്‍ ആദ്യവാരം തീയറ്റര്‍ അടഞ്ഞ് കിടക്കുകയും രണ്ടാം വാരത്തില്‍ പ്രദര്‍ശനം ആരംഭിക്കുകയും, ചെയ്താല്‍ വന്‍ ചിത്രങ്ങള്‍ ആ ദിവസങ്ങളില്‍ തിയറ്ററിലെത്തും. വിഷുവിന് പിന്നാലെയെത്തുന്ന നോമ്പ് കാലം മലയാള സിനിമയെ സ്പര്‍ശിക്കുമോ എന്ന് അപ്പോള്‍ അറിയാം.  മറിച്ച് നോമ്പിന്റെ പകലുറക്കം തീയറ്റര്‍ കാലിയാക്കിയാല്‍ മലയാള സിനിമ പ്രതിസന്ധിയിലേക്കുതന്നെ.

മലയാള സിനിമയുടെ ചിത്രീകരണത്തില്‍ കാര്യമായ പ്രശ്‌നങ്ങളൊന്നും കൊറോണ കൊണ്ട് ഇതുവരെ സംഭവിച്ചിട്ടില്ല. നിലവില്‍  ചെറു സിനിമകളുടെ ചിത്രീകരണം തുടരുകയാണ്. മാറ്റിവയ്ക്കപ്പെട്ടിട്ടുള്ള വലിയ ചിത്രങ്ങള്‍ പൃഥ്വിരാജിന്റെ ആടുജീവിതം, മോഹന്‍ലാല്‍-ജിത്തുജോസഫ് ചിത്രം, പ്രണവ് മോഹന്‍ലാല്‍-വിനീത് ശ്രീനിവാസന്‍ ചിത്രം എന്നിവയാണ്. ഇവയെല്ലാം സ്വാഭാവിക ഷെഡ്യൂള്‍ ബ്രേയ്ക്കാണെന്നാണ് അറിവ്. അങ്ങനെ നോക്കുമ്പോള്‍ ചിത്രീകരണത്തിലുള്ള സിനിമകളിലൂടെ മലയാളത്തിന് നഷ്ടമൊന്നുമില്ല. എന്നാല്‍ ആരംഭിക്കാനിരിക്കുന്ന ചിത്രങ്ങള്‍ നീളുമെന്നു മാത്രം. അതില്‍ സാമ്പത്തിക നഷ്ടം സംഭവിക്കുന്നില്ല.  

കൊറോണയും നോമ്പും ചേര്‍ന്ന് ഈ അവധിക്കാലം കവര്‍ന്നെടുത്താല്‍ ചെറുചിത്രങ്ങളുടെ സ്വപ്‌നങ്ങളാണ് പൊലിയുന്നത്. ഇപ്പോള്‍ ചെറുചിത്രങ്ങള്‍ക്ക് ഒരു ദിവസം മിനിമം 20 ഷോയെങ്കിലും ലഭിക്കുന്നുണ്ടെങ്കില്‍ അതും നഷ്ടമാകുമെന്ന് ഉറപ്പ്. ചെറുചിത്രങ്ങള്‍ ഓണ്‍ലൈനിലോ മിനിസ്‌ക്രീനിലോ റിലീസ് ചെയ്യേണ്ട ഗതികേടിലേക്ക് ഈ പ്രതിസന്ധി ചെന്നെത്തിക്കും.  

നിലവില്‍ പ്രതിസന്ധിയില്ലെങ്കിലും ഏപ്രിലിലെ കൊറോണ, അതാണ് മലയാള സിനിമയുടെ ഇപ്പോഴത്തെ തലവര. അത് താളം തെറ്റിയാല്‍ 2018ലെ പ്രളയകാലത്തെ നഷ്ടത്തെക്കാള്‍ വലിയ നഷ്ടമാണ് മലയാള സിനിമയെ കാത്തിരിക്കുന്നത്.

വി. പ്രവീണ്‍ കുമാര്‍

praveenjnb@gmail.com

comment

LATEST NEWS


കൊറോണ നിരീക്ഷണത്തില്‍ കഴിഞ്ഞ യുവാവ് കഞ്ചാവ് അടിച്ച് നാട്ടില്‍ കറങ്ങി നടന്നു; സുഹൃത്തുക്കള്‍ അടക്കം നാലു പേര്‍ ഈരാറ്റുപേട്ടയില്‍ പിടിയില്‍


രാജ്യമാണ് പ്രധാനം; അടിയന്തര സഹായം എത്തിക്കേണ്ട സമയം; കൊറോണക്കെതിരെ പോരാടാന്‍ 500 കോടി നല്‍കി ടാറ്റ; സര്‍ക്കാരിനൊപ്പമെന്ന് ടാറ്റ ട്രസ്റ്റ്


'ഭൂമിയിലെ മാലാഖമാരായ നിങ്ങളാണ് രാജ്യത്തിന്റെ ശക്തി'; കൊറോണക്കെതിരെ പൊരുതുന്ന നഴ്‌സുമാരെ ഫോണിലൂടെ പിന്തുണ അറിയിച്ച് പ്രധാനമന്ത്രി മോദി


സ്വന്തമായി വികസിപ്പിച്ചെടുത്ത അത്യാധുനിക വെന്റിലേറ്റര്‍; സൈന്യത്തിന് സാനിറ്റൈസര്‍; കൊറോണക്കെതിരായ പോരാട്ടത്തില്‍ രാജ്യത്തിനൊപ്പം ഡിആര്‍ഡിഒ


'ഒരുകോടിയും ഒരുമാസത്തെ ശമ്പളവും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി; കൊറോണ പ്രതിരോധത്തിന് കരുത്ത് പകര്‍ന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍


ചൈനീസ് വൈറസിനെതിരെ പൊരുതാനുറച്ച് ഭാരതം; വിദേശത്തുനിന്ന് എത്തിയ 15ലക്ഷം പേരെ നിരീക്ഷിക്കാന്‍ കേന്ദ്രം; എല്ലാ സംസ്ഥാനങ്ങള്‍ക്കും അടിയന്തര നിര്‍ദേശം


പാരമ്പര്യ ചികിത്സാ രീതികള്‍ കോവിഡ് പ്രതിരോധത്തിന് സഹായിക്കും; ആയുഷ് വിദഗ്ധരുടെ അഭിപ്രായങ്ങള്‍ പ്രധാനമന്ത്രി തേടി


ലോക്ക് ഔട്ടിന്റെ മറവില്‍ പ്രാകൃത ശിക്ഷാ നടപടിയുമായി എസ്പി യതീഷ് ചന്ദ്ര; പുറത്തിറങ്ങിയ പ്രായമേറിയവരെ അടക്കം ഏത്തമീടിപ്പിച്ചു (വീഡിയോ)

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.