login
കുവൈത്തില്‍ പൊതുമാപ്പ് ലഭിച്ച ഇന്ത്യാക്കാരുമായുളള ആദ്യവിമാനം പുറപ്പെട്ടു, കേരളത്തിലേക്കുള്ള യാത്ര വൈകും

നാളെ രണ്ടുവിമാനങ്ങളാണ് പൊതുമാപ്പ് ലഭിച്ച യാത്രക്കാര്‍ക്കായി അനുവദിച്ചിരിക്കുന്നത്. ആദ്യത്തേത് വിജയവാഡയിലേക്കും രണ്ടാമത്തേത് ലക്നോവിലേക്കുമാണ്.

കുവൈത്ത് സിറ്റി: കുവൈത്ത്  സര്‍ക്കാര്‍ അനുവദിച്ച പൊതുമാപ്പ് ലഭിച്ചിട്ടും നാട്ടിലേക്ക് മടങ്ങാനാകാതെ നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിഞ്ഞ ഇന്ത്യാക്കാര്‍ക്ക് ഇനി ആശ്വസിക്കാം. പൊതുമാപ്പ് ലഭിച്ച് നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന ഇന്ത്യാക്കാരുമായുള്ള ആദ്യ വിമാനമാണ് ഇന്ന് രാവിലെ 9.35ന് പുറപ്പെട്ടത്.

145 സ്ത്രീകളും ഒരു കുട്ടിയും അടങ്ങുന്ന അല്‍ജസീറ വിമാനം ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണിറങ്ങുന്നത്. നാളെ രണ്ടുവിമാനങ്ങളാണ് പൊതുമാപ്പ് ലഭിച്ച യാത്രക്കാര്‍ക്കായി അനുവദിച്ചിരിക്കുന്നത്. ആദ്യത്തേത് വിജയവാഡയിലേക്കും രണ്ടാമത്തേത് ലക്നോവിലേക്കുമാണ്. കുവൈത്ത് സര്‍ക്കാരിന്‍റെ നാടുകടത്തല്‍ കേന്ദ്രത്തില്‍ 7000ത്തിലധികം ഇന്ത്യാക്കാരാണ് നാട്ടിലേക്ക് മടങ്ങാന്‍ കാത്തിരിക്കുന്നത്. 

വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുള്‍പ്പെടെ 800ഓളം മലയാളികള്‍ ഉണ്ടെന്നാണ് വിവരം. ഇതില്‍ ആന്ധ്രാപ്രദേശ്, തമിഴ്നാട്, തെലുങ്കാന, ഉത്തര്‍പ്രദേശ്,  എന്നീ സംസ്ഥാനങ്ങള്‍ അവരുടെ വിമാനത്താവളങ്ങളിലേക്കുള്ള സര്‍വ്വീസുകള്‍ക്ക് കേന്ദ്രസര്‍ക്കാരില്‍ നിന്നും അനുമതി നേടിയിട്ടുണ്ട്. എന്നാല്‍ കേരളം ഇതുവരെ നാട്ടിലേക്ക് മടക്കിക്കൊണ്ടുവരുന്നത് സംബന്ധിച്ച് വിദേശകാര്യമന്ത്രാലയവുമായി ബന്ധപ്പെട്ടിട്ടില്ല. അതിനാല്‍ കേരളത്തിലേക്കുള്ള യാത്ര വൈകാനാണ് സാധ്യത.

കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ നാട്ടിലേക്ക് മടങ്ങാനാകാതെ ഒരു മാസത്തിലധികമാണ് നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിയേണ്ടിവന്നത്. കുവൈത്ത്  സര്‍ക്കാര്‍ സൗജന്യ വിമാനടിക്കറ്റ് നല്‍കിയാണ് നാട്ടിലേക്ക് അയക്കുന്നത്. 

 

comment

LATEST NEWS


ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുടെ ഇടപെടല്‍; അജിത് ഡോവലും ബിപിന്‍ റാവത്തുമായി പ്രധാനമന്ത്രിയുടെ ചര്‍ച്ച ; ഇന്ദ്രപ്രസ്ഥത്തില്‍ തിരക്കിട്ട നീക്കങ്ങള്‍


കൊറോണ പേടിച്ച് താക്കറെ പുറത്ത് ഇറങ്ങിയില്ല; എല്ലാ മന്ത്രിമാരും വീടുകളില്‍ കയറി; മഹാരാഷ്ടട്രയില്‍ പ്രതിസന്ധി; മുഖ്യമന്ത്രി 'സ്ഥാനം' ഏറ്റെടുത്ത് പവാര്‍


ജന്മഭൂമി വാര്‍ത്ത തുണയായി; ഫിലിപ്പീന്‍സില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥിനിക്ക് സഹായവുമായി സുരേഷ് ഗോപി എംപി


കേന്ദ്രമന്ത്രി പങ്കെടുത്തെന്ന് മുഖ്യമന്ത്രി; ഇല്ലന്ന് വി. മുരളീധരന്‍; പിണറായി കള്ളം പറയുന്നുവെന്ന് ബിജെപി


ബാങ്ക് അഴിമതിയില്‍ അച്ചടക്ക നടപടിയുടെ കാര്യത്തിലും രണ്ടു നീതി, തലയോലപ്പറമ്പ് സിപിഎമ്മില്‍ പ്രതിസന്ധി രൂക്ഷം


കൊറോണ പടര്‍ത്താന്‍ ആഹ്വാനം; ടെക്കിക്ക് തീവ്രവാദ സംഘടനകളുമായി ബന്ധം, കോടതി ജാമ്യം നിഷേധിച്ചു


സര്‍ക്കാര്‍ അറ്റസ്റ്റേഷന്‍ 27മുതല്‍ പുനരാരംഭിക്കും


ഹോട്ടലുകള്‍, താമസ സൗകര്യം ഒരുക്കുന്ന മറ്റ് സ്ഥാപനങ്ങള്‍ എന്നിവയുടെ അംഗീകാരത്തിന് കാലാവധി ജൂണ്‍ 30 വരെ നീട്ടി കേന്ദ്ര വിനോദ സഞ്ചാര മന്ത്രാലയം

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.