login
'വെള്ളം തരാത്തവര്‍ക്ക് വോട്ടില്ല'; രണ്ടാഴ്ചയായി കുടിവെള്ളം മുടങ്ങിയതോടെ പ്രതിഷേധവുമായി തിരുവനന്തപുരത്തെ മത്സ്യതൊഴിലാളി കുടുംബങ്ങള്‍

കടല്‍ ക്ഷോഭത്തില്‍ കിടപ്പാടം നഷ്ടപ്പെട്ട തീരദേശവാസികള്‍ക്കായി ഫിഷറീസ് വകുപ്പ് നിര്‍മ്മിച്ച് നല്‍കിയ ഫ്‌ളാറ്റാണ് പ്രതീക്ഷ. 192 കുടുംബങ്ങളാണ് ഇവിടെ കഴിയുന്നത്. ഓരോ ഫ്‌ളാറ്റിലും കുടിവെളളം ലഭിക്കുന്നതിനായി 500 ലിറ്ററിന്റെ സിന്റക്‌സ് ടാങ്കുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വാട്ടര്‍ അതോറിട്ടിയുടെ പൈപ്പ് ലൈന്‍ കണക്ഷന്‍ ടാങ്കുമായി ബന്ധിപ്പിച്ചിട്ടില്ല. ടാങ്കര്‍ ലോറിയില്‍ കുടിവെള്ളം കൊണ്ടുവന്ന് ഇവിടുത്തെ ടാങ്കുകളില്‍ നിറയ്ക്കുന്ന പ്രവണതയാണ് ഇതുവരെയുള്ളത്.

രാജേഷ് പേട്ട

തിരുവനന്തപുരം: കുടിവെളളം  തന്നില്ലെങ്കില്‍ ഒരു രാഷ്ട്രീയ മുന്നണികള്‍ക്കും വോട്ട് ചെയ്യില്ലായെന്ന് മത്സ്യതൊഴിലാളികുടുംബങ്ങള്‍. മുട്ടത്തറയില്‍  ഫിഷറീസിന്റെ പ്രതീക്ഷ ഫ്‌ളാറ്റ് നിവാസികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. കുടിവെള്ള പ്രതിസന്ധിയെ തുടര്‍ന്ന് ഇന്നലെ ഉച്ചയോടെയാണ്  ഫ്‌ളാറ്റ് നിവാസികള്‍ പ്രതിഷേധമുയര്‍ത്തിയത്. കഴിഞ്ഞ രണ്ടാഴ്ചയായി ഇവിടെ കുടിവെള്ളമില്ല. വാട്ടര്‍ അതോറിട്ടിയെ വിവരം അറിയിച്ചെങ്കിലും നടപടിയുമുണ്ടായില്ല. തുടര്‍ന്ന് തെരുവില്‍  പ്രതിഷേധവുമായി  തെരുലിറങ്ങുമെന്ന് അറിയിച്ചതോടെ കഴിഞ്ഞ ദിവസം ടാങ്കര്‍ ലോറിയില്‍  കുടിവെളളം  കൊണ്ടുവന്നെങ്കിലും ഇനി തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കുടിവെളളം  കൊണ്ടുവരാന്‍ സാധിക്കില്ലായെന്ന്  കുടിവെള്ളം എത്തിച്ച ജീവനക്കാര്‍ അറിയിക്കുകയായിരുന്നുവെന്ന് ഫ്‌ളാറ്റ്  വാസികള്‍ പറഞ്ഞു.  

കടല്‍ ക്ഷോഭത്തില്‍  കിടപ്പാടം നഷ്ടപ്പെട്ട തീരദേശവാസികള്‍ക്കായി ഫിഷറീസ്  വകുപ്പ് നിര്‍മ്മിച്ച് നല്‍കിയ ഫ്‌ളാറ്റാണ് പ്രതീക്ഷ. 192 കുടുംബങ്ങളാണ് ഇവിടെ കഴിയുന്നത്. ഓരോ ഫ്‌ളാറ്റിലും കുടിവെളളം ലഭിക്കുന്നതിനായി 500 ലിറ്ററിന്റെ സിന്റക്‌സ് ടാങ്കുകള്‍  സ്ഥാപിച്ചിട്ടുണ്ടെങ്കിലും വാട്ടര്‍ അതോറിട്ടിയുടെ പൈപ്പ് ലൈന്‍ കണക്ഷന്‍  ടാങ്കുമായി ബന്ധിപ്പിച്ചിട്ടില്ല. ടാങ്കര്‍ ലോറിയില്‍ കുടിവെള്ളം കൊണ്ടുവന്ന് ഇവിടുത്തെ ടാങ്കുകളില്‍ നിറയ്ക്കുന്ന പ്രവണതയാണ് ഇതുവരെയുള്ളത്. ടാങ്കര്‍ ലോറി മുടങ്ങിയാല്‍ കുടിവെള്ളത്തിന് വേണ്ടി പരക്കം പായുന്ന സ്ഥിതിവിശേഷമാണ് ഫ്‌ളാറ്റ് വാസികള്‍ക്കുള്ളത്.  ഇനി ഈ സ്ഥിതി തുടര്‍ന്നുകൊണ്ടുപോകാന്‍ അനുവദിക്കില്ല.   ഫ്‌ളാറ്റില്‍ കുടിവെളളം  സുഗമമായി ലഭിക്കുന്നതിനുള്ള സംവിധാനം അടിയന്തിരമായി  നടപ്പിലാക്കണമെന്നും ഫ്‌ളാറ്റ് നിവാസികള്‍ പറഞ്ഞു.

comment

LATEST NEWS


നാം നേടിയെടുത്ത സ്വാതന്ത്ര്യം; ഭാരതീയ കിസാന്‍ സംഘ് കേരള ഘടകം റിപ്പബ്ലിക് ദിനം ഭാരതമാതാ ദിനമായി ആചരിക്കുന്നു


കോണ്‍ഗ്രസിലെ ഹിന്ദുക്കളോട്


കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേപ്പാളിലെ 'കറിവേപ്പില' കെപി ശര്‍മ്മ ഒലി; പ്രധാനമന്ത്രിയെ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി; അസാധാരണ നീക്കങ്ങള്‍


ഇനി പോരാട്ടം ഇംഗ്ലണ്ടുമായി


കേരള കോണ്‍ഗ്രസിന്റെ സീറ്റില്‍ നോട്ടമിട്ട് കോണ്‍ഗ്രസും ജോസഫും


കെ.വി. തോമസ് പിന്മാറി; ഇളിഭ്യരായി സിപിഎമ്മും കോണ്‍ഗ്രസും


താലിബാനെ നേരിടാന്‍ ബൈഡന്‍; ട്രംപ് ഉണ്ടാക്കിയ സമാധാന കരാര്‍ റദ്ദാക്കുന്നു; അഫ്ഗാന് മുന്നറിയിപ്പ് നല്‍കി വൈറ്റ് ഹൗസ്; കാശ്മീരില്‍ ഇന്ത്യയ്ക്ക് നേട്ടം


ശമ്പളക്കുടിശിക; ഡോക്ടര്‍മാര്‍ സമരത്തിന്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.