login
മലമ്പുഴയില്‍ ഇരുവിഭാഗം മത്സ്യ തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം

മലമ്പുഴ ശുദ്ധജല മത്സ്യ വിതരണ കേന്ദ്രത്തിന് മുന്നില്‍ സംഘര്‍ഷം. ഇരു വിഭാഗം മത്സ്യ തൊഴിലാളികള്‍ സംഘടിതരായി എത്തിയതാണ് കാരണം.

പാലക്കാട്: മലമ്പുഴ ശുദ്ധജല മത്സ്യ വിതരണ കേന്ദ്രത്തിന് മുന്നില്‍ സംഘര്‍ഷം. ഇരു വിഭാഗം മത്സ്യ തൊഴിലാളികള്‍ സംഘടിതരായി എത്തിയതാണ് കാരണം. 2004 വരെ പട്ടികജാതി വര്‍ഗവിഭാഗത്തില്‍പ്പെട്ട സഹകരണ സംഘമാണ് മത്സ്യബന്ധനം നടത്തിയിരുന്നത്. എന്നാല്‍ ത്വരിതഗതിയില്‍ മത്സ്യബന്ധനം നടത്താത്തതിലും മത്സ്യ ലഭ്യത കുറഞ്ഞതുമായ കാരണത്താലും സംഘം സാമ്പത്തിക പ്രതിസന്ധിയിലായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ സംഘത്തെ മരവിപ്പിച്ചു.  

തുടര്‍ന്ന്  മലമ്പുഴ ഗ്രാമപഞ്ചായത്തുകളില്‍ താമസിക്കുന്ന ആളുകളില്‍ നിന്ന് മത്സ്യം പിടിക്കുന്നതിന് താതപര്യമുള്ളവരില്‍ നിന്ന് ഫിഷറീസ് വകുപ്പ് പത്ര പരസ്യത്തിലൂടെ അപേക്ഷ സ്വീകരിച്ചു. അതില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആളുകളാണ് നിലവില്‍ ഇപ്പോള്‍ അണക്കെട്ടില്‍ നിന്ന് മത്സ്യം പിടിക്കുന്നത്. എന്നാല്‍ പരമ്പരാഗതമായി മത്സ്യം പിടിച്ചിരുന്നവര്‍ തങ്ങളെയും മത്സ്യബന്ധനം നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സംഘടിതരായി എത്തിയതാണ്സംഘര്‍ഷത്തിനിടയാക്കിയത്.  

സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പാലക്കാട് ഡിവൈഎസ്പി ശശികുമാര്‍, വാളയാര്‍ സിഐ കെ.സി. വിനു, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, മലമ്പുഴ എസ്‌ഐ ജലീല്‍ തുടങ്ങിയവര്‍ സംഘം നേതാക്കളുമായി ചര്‍ച്ച നടത്തി. അടുത്തമാസം 28നുള്ളില്‍ ഇത് സംബന്ധിച്ച് തീരുമാനമെടുക്കാമെന്ന ഉറപ്പിലാണ് തൊഴിലാളികള്‍ പിരിഞ്ഞ് പോയത്.

 

  comment

  LATEST NEWS


  സത്യന്‍ അന്തിക്കാട് എഴുതി; ഇ ശ്രീധരന്‍ 'നന്മകളുടെ സൂര്യന്‍', ആത്മാര്‍ഥതയുടെയും സ്‌നേഹത്തിന്റെയും പ്രഭാവലയം


  ഗ്രാമീണ ഭാരതത്തില്‍ 'ഉജ്ജ്വല' യുടെ വെളിച്ചം


  കിഫ്ബി ഐസക്കിന് കുരുക്ക് മുറുകുന്നു


  ഭാരതപ്പുഴയെ കൊല്ലരുതേ


  ട്രംപിനേക്കാള്‍ തീവ്രനിലപാടുമായി ബൈഡന്‍; റഷ്യന്‍ ഉദ്യോഗസ്ഥര്‍ക്കും സ്ഥാപനങ്ങള്‍ക്കും ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക; 'അലക്സി'യില്‍ നയതന്ത്രയുദ്ധം


  രമേശ് ചെന്നിത്തല ഹിന്ദുവിരുദ്ധന്‍; പ്രതിപക്ഷ നേതാവ് പാലു കൊടുത്ത കൈക്ക് തന്നെ ലീഗും ജമാഅത്തെ ഇസ്ലാമിയും കടിച്ചു; ആഞ്ഞടിച്ച് കെ. സുരേന്ദ്രന്‍


  ഭരണഘടനാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ നടപടിയുണ്ടാകും; കിഫ്ബിക്കെതിരായ ഇഡിയുടെ നടപടി നിയമാനുസൃതമെന്ന് കേന്ദ്രമന്ത്രി


  രണ്ടു രൂപ മുഖലവിലയുള്ള ഓഹരി; ഈസി ട്രിപ്പ് പ്ലാനേഴ്സ് ഐപിഒ മാര്‍ച്ച് എട്ടിന് ആരംഭിക്കും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.