login
മത്സ്യബന്ധന വള്ളങ്ങള്‍ തകര്‍ന്ന് വന്‍ നാശനഷ്ടം

ഞായറാഴ്ച വൈകിട്ട് മത്സ്യബന്ധനത്തിനു ശേഷം പായല്‍ക്കുളങ്ങര അഞ്ചാലുംകാവ്, കാക്കാഴം പള്ളിമുക്ക് എന്നിവിടങ്ങളില്‍ നങ്കൂരമിട്ടിരുന്ന ഫൈബര്‍ വള്ളങ്ങളാണ് കടലെടുത്തത്. പത്തോളം വള്ളങ്ങളും മറ്റ് ചില വള്ളങ്ങളിലെ വലകളും തിരയില്‍പ്പെട്ടു തകര്‍ന്നു. ഒരു വള്ളം കാണാതായി. വള്ളങ്ങളിലുണ്ടായിരുന്ന എഞ്ചിനുകളും മറ്റ് മത്സ്യബന്ധന ഉപകരണങ്ങളും തകര്‍ന്നു.

തകര്‍ന്ന വള്ളത്തിന്റെ അവശിഷ്ടങ്ങള്‍ക്കടുത്ത് മത്സ്യത്തൊഴിലാളികള്‍

അമ്പലപ്പുഴ: മത്സ്യബന്ധനത്തിനു ശേഷം കരയില്‍ കയറ്റി വെച്ചിരുന്ന വള്ളങ്ങള്‍ ശക്തമായ തിരയില്‍പ്പെട്ടു തകര്‍ന്നു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായി മത്സ്യത്തൊഴിലാളികള്‍. ഇന്നലെ  പുലര്‍ച്ചെയാണ് സംഭവം.  

ഞായറാഴ്ച വൈകിട്ട് മത്സ്യബന്ധനത്തിനു ശേഷം പായല്‍ക്കുളങ്ങര അഞ്ചാലുംകാവ്, കാക്കാഴം പള്ളിമുക്ക് എന്നിവിടങ്ങളില്‍  നങ്കൂരമിട്ടിരുന്ന ഫൈബര്‍ വള്ളങ്ങളാണ് കടലെടുത്തത്. പത്തോളം വള്ളങ്ങളും മറ്റ് ചില വള്ളങ്ങളിലെ വലകളും തിരയില്‍പ്പെട്ടു തകര്‍ന്നു. ഒരു വള്ളം കാണാതായി. വള്ളങ്ങളിലുണ്ടായിരുന്ന എഞ്ചിനുകളും മറ്റ് മത്സ്യബന്ധന ഉപകരണങ്ങളും തകര്‍ന്നു.  

പുലര്‍ച്ചെ മത്സ്യബന്ധനത്തിനു പോകാനെത്തിയപ്പോഴാണ് പലരും അപകടമറിയുന്നത്. എട്ടു മുതല്‍ 20 വരെ തൊഴിലാളികള്‍ ജോലിക്കു പോകുന്ന വള്ളങ്ങള്‍ തകര്‍ന്നതോടെ നിരവധി കുടുംബങ്ങളുടെ ഉപജീവനവും നിലച്ചു. ഓരോ വള്ളമുടമയ്ക്കും മൂന്നു മുതല്‍ അഞ്ച് ലക്ഷം രൂപ വരെ നഷ്ടം സംഭവിച്ചിട്ടുണ്ട്. കരയില്‍ നങ്കൂരമിട്ടിരുന്ന നിരവധി വള്ളങ്ങള്‍ കൂട്ടിമുട്ടി തകര്‍ന്നു. വന്‍ തുക ചെലവഴിച്ച് അറ്റകുറ്റപ്പണി നടത്താതെ ഇത് മത്സ്യബന്ധനത്തിന് ഉപയോഗിക്കാനും കഴിയില്ല. കടല്‍ക്ഷോഭം ശക്തമായതിനാലാണ് തൊഴിലാളികള്‍ ഞായറാഴ്ച വള്ളങ്ങള്‍ കരക്കെത്തിച്ചത്. എന്നാല്‍, അപ്രതീക്ഷിത കടലാക്രമണത്തില്‍ വള്ളം ഉള്‍പ്പെടെയുള്ളവ തകര്‍ന്നതോടെ തൊഴിലാളികള്‍ വഴിമുട്ടി.

  comment

  LATEST NEWS


  'മീശ നോവലിന് നല്‍കിയ അവാര്‍ഡ് പിന്‍വലിക്കണം'; സാഹിത്യ അക്കാദമിക്ക് ഒരു ലക്ഷം കത്തുകള്‍ അയക്കും; വനിതാദിനത്തില്‍ അമ്മമാരുടെ പ്രതിഷേധം


  ഏതു ചുമതല നല്‍കിയാലും അഭിമാനപൂര്‍വം ഏറ്റെടുക്കും; ദേഹബലവും ആത്മബലവും തനിക്കുണ്ട്; കേരള വികസനത്തിനായി പ്രവര്‍ത്തിക്കുമെന്ന് മെട്രോമാന്‍


  കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ കര്‍ശന നിരീക്ഷണം; കള്ളപ്പണ ഇടപാട് പിടിക്കാന്‍ കസ്റ്റംസ് സ്‌ക്വാഡുകള്‍ രൂപികരിച്ചു; പൊതുജനങ്ങള്‍ക്കും വിവരം കൈമാറാം


  ഇന്ന് 2100 പേര്‍ക്ക് കൊറോണ; 1771 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4039 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4300 ആയി


  പിണറായിയുടെ വെട്ടിനിരത്തല്‍; മുന്‍ സിമി നേതാവിന് കിട്ടിയ പരിഗണന പോലും മുതിര്‍ന്ന സിപിഎം നേതാക്കള്‍ക്ക് ലഭിച്ചില്ല; ചൊങ്കൊടി പാര്‍ട്ടിയില്‍ കലാപക്കൊടി


  പാലാരിവട്ടം മേല്‍പ്പാലം തുറന്നു; ഔദ്യോഗിക ചടങ്ങില്ലെങ്കിലും മന്ത്രി ജി. സുധാകരന്‍ ആദ്യ യാത്രക്കാനായി, പിന്നാലെ സിപിഎം പ്രവര്‍ത്തകരുടെ റാലിയും


  'ശ്രദ്ധിക്കൂ ദീദി...'; മമതാ ബാനര്‍ജിയുടെ 'ഖേലാ ഹൊബെ'യ്ക്ക് മറുപടിയുമായി പ്രധാനമന്ത്രി, കൊല്‍ക്കത്തയിലെ റാലിയില്‍ അണിനിരന്നത് ലക്ഷങ്ങള്‍


  മമത ബാനര്‍ജി ബംഗാളിന്റെ പ്രതീക്ഷ അട്ടിമറിച്ചു, പിന്നില്‍ നിന്നും കുത്തി; നഷ്ടമായ ജനാധിപത്യ സംവിധാനം സംസ്ഥാനത്ത് പുനസ്ഥാപിക്കുമെന്ന് മോദി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.