login
വ്യോമസേനയില്‍ യാതൊരു ലിംഗവിവേചനവുമില്ല; കാര്‍ഗില്‍ യുദ്ധത്തില്‍ ഉള്‍പ്പെടെ രാജ്യത്തെ സേവിക്കാന്‍ അവസരം നല്‍കി; കോടതിയെ അറിയിച്ച് ഗുഞ്ചന്‍ സക്‌സേന

'ഗുന്‍ജന്‍ സക്സേന ദി കാര്‍ഗില്‍ ഗേള്‍' എന്ന ചിത്രം എല്ലാ ഒടിടി പ്ലാറ്റ്ഫോമുകളില്‍ നിന്നും നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്രം സമര്‍പ്പിച്ച സ്യൂട്ടിലാണ് ഗുഞ്ചന്‍ സക്സേന സത്യവാങ്മൂലം സമര്‍പ്പിച്ചത്.

ന്യൂദല്‍ഹി:  ഇന്ത്യന്‍ വ്യോമസേനയിലെ ലിംഗത്തിന്റെ അടിസ്ഥാനത്തില്‍ ഒരു വിവേചനവും നേരിട്ടിട്ടില്ലെന്ന് മുന്‍ ഫ്‌ലൈറ്റ് ലെഫ്റ്റനന്റ് ഗുഞ്ചന്‍ സക്സേന ദില്ലി ഹൈക്കോടതിയെ അറിയിച്ചു. കാര്‍ഗില്‍ യുദ്ധം ഉള്‍പ്പെടെ രാജ്യത്തെ സേവിക്കാന്‍ വ്യോമസേന തനിക്ക് അവസരം നല്‍കിയെന്നും സേന തനിക്ക് നല്‍കിയ അവസരങ്ങളോട് അവര്‍ എന്നും നന്ദിയുള്ളവരായിരിക്കുമെന്നും അവര്‍ പറഞ്ഞു.'ഗുന്‍ജന്‍ സക്സേന ദി കാര്‍ഗില്‍ ഗേള്‍' എന്ന ചിത്രം എല്ലാ ഒടിടി പ്ലാറ്റ്ഫോമുകളില്‍ നിന്നും നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്രം സമര്‍പ്പിച്ച സ്യൂട്ടിലാണ് ഗുഞ്ചന്‍ സക്സേന സത്യവാങ്മൂലം സമര്‍പ്പിച്ചത്. നെറ്റ്ഫ്ളിക്സില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രം ഇന്ത്യന്‍ വ്യോമസേനയെ മോശമായി ചിത്രീകരിക്കുന്നുവെന്നും വ്യോമസേനയില്‍ ലിംഗവിവേചനം നിലനില്‍ക്കുന്നുവെന്ന് സ്ഥാപിക്കുന്നതുമാണെന്നും വ്യോമസേന ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.  

കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത വനിതാ വ്യോമസേന പൈലറ്റ് ഗുഞ്ചന്‍ സക്‌സേനയുടെ ജീവിതം പറയുന്ന ചിത്രമാണ് ഗുഞ്ജന്‍ സക്‌സേന: ദ കാര്‍ഗില്‍ ഗേള്‍. ജാന്‍വി കപൂര്‍ ഗുഞ്ജന്‍ ആയെത്തുന്ന ചിത്രം 12നാണ്  നെറ്റ്ഫ്‌ലിക്‌സിലൂടെ റിലീസ് ചെയ്തത്. റിലീസിങ്ങിനു ശേഷമാണ് ചിത്രത്തിനെതിരെ വ്യോമസേന രംഗത്ത് എത്തിയിട്ടുണ്ട്. സേനയെ മോശമായി ചിത്രീകരിക്കുന്നുവെന്നാണ് വ്യോമസേനയുടെ വാദം. സേനയില്‍ നിന്നും ഗുഞ്ജന്‍ നേരിട്ട അനുഭവങ്ങളെ കുറിച്ചാണ് ചിത്രം പറയുന്നത്.ചിത്രത്തിനെതിരെ സെന്‍സര്‍ ബോര്‍ഡിന് ഇന്ത്യന്‍ വ്യോമസേന കത്തയച്ചിരുന്നു. വ്യോമസേനയില്‍ ലിംഗ അസമത്വം നിലനില്‍ക്കുന്നുവെന്ന സന്ദേശമാണ് ചിത്രം നല്‍കുന്നതെന്നാണ് കത്തില്‍ പറയുന്നത്.  

നേരത്തെ ചിത്രത്തിന്റെ റിലീസിന് മുമ്പുതന്നെ ഇതേക്കുറിച്ച് ധര്‍മ്മ പ്രൊഡക്ഷന്‍സുമായി സംസാരിച്ചിരുന്നു. ചൂണ്ടിക്കാണിച്ച രംഗങ്ങള്‍ ഒഴിവാക്കാം എന്ന് അറിയിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ലെന്നാണ് ആരോപണം. വ്യോമസേനയെ മോശമായി ചിത്രീകരിക്കുന്നതിനെതിരെ നെറ്റ്ഫ്‌ലിക്‌സിനും കത്തയച്ചിരുന്നു. തുടര്‍ന്നാണ് നിയമനടപടിയിലേക്ക് വ്യോമസേനേയും കേന്ദ്രസര്‍ക്കാരും നീങ്ങിയത്.  

ചിത്രം ഒരു ഡോക്യുമെന്ററിയല്ലെന്നും അത് തന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണെന്നും യുവതികളെ പ്രചോദിപ്പിക്കുന്നതിനുള്ള ഒരു സന്ദേശം നല്‍കുന്ന ചിത്രമാണെന്നും ഗുഞ്ചന്‍ സക്‌സേന കോടതിയില്‍ വ്യക്തമാക്കി. വ്യോമസേനയും വിശാലമായ ക്യാന്‍വാസില്‍ യുവതികളെ അവരുടെ സ്വപ്നങ്ങള്‍ പിന്തുടരാന്‍ പ്രേരിപ്പിക്കുകയാണ്, സ്വയം സംശയിക്കാതെ അവരുടെ ലക്ഷ്യങ്ങള്‍ക്കായി കഠിനമായി പരിശ്രമിക്കുകയാണ്, ''അഭിഭാഷകന്‍ ആദിത്യ ദിവാന്‍ മുഖേന സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഗുഞ്ചന്‍ പറഞ്ഞു.

അതേസമയം, ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ അവരുമായി ഉണ്ടാക്കിയ ഏതെങ്കിലും കരാറിന്റെ നിബന്ധനകള്‍ ലംഘിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാന്‍ റിട്ടയേര്‍ഡ് എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരോട് ജസ്റ്റിസ് രാജീവ് ശക്തറിന്റെ സിംഗിള്‍ ബെഞ്ച് ആവശ്യപ്പെട്ടു.

 

 

comment

LATEST NEWS


ഇഎംഎസ്സും ജാലവിദ്യയും എന്‍.ഇ. ബാലറാമും


ജുനാഗഡിലെ മുസ്‌ളീം ലീഗ് ചതിക്ക് മറുപടി സോമനാഥ ക്ഷേത്രം; യഥാര്‍ത്ഥ ഭാരതരത്‌നം സര്‍ദാര്‍ പട്ടേല്‍ ജന്മദിനം ഇന്ന്


കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അധഃപതനം


ആദ്യം, മുംബൈ


ഐഎസ്എല്‍ മത്സരക്രമം പുറത്തിറക്കി; ബ്ലാസ്‌റ്റേഴ്‌സ്-എടികെ ആദ്യ പോരാട്ടം


പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി: സമര്‍പ്പിക്കാന്‍ രാഷ്ട്രപതി സമയം അനുവദിച്ചു


ഗുജറാത്തിലെ കെവാദിയയില്‍ ആരോഗ്യവനം, ആരോഗ്യ കുടീരം, ഏകതാ മാള്‍, ചില്‍ഡ്രന്‍സ് ന്യൂട്രീഷന്‍ പാര്‍ക്ക് എന്നിവ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു


ഇന്ന് 6638 പേര്‍ക്ക് കൊറോണ; 5789 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 28 മരണം; 7828 പേര്‍ക്ക് രോഗമുക്തി; 690 ഹോട്ട് സ്‌പോട്ടുകള്‍

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.