തൊടുപുഴ: കാര്‍ഗില്‍ യുദ്ധത്തില്‍ വീരചരമം പ്രാപിച്ച സന്തോഷ് കുമാറിന്റെ വെട്ടിമറ്റത്തുള്ള വീട്ടുവളപ്പിലെ സ്മൃതി മണ്ഡപത്തില്‍ സേവാഭാരതിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ചടങ്ങില്‍ ആര് എസ്എസ് വിഭാഗ് സംഘചാലക് കെ.എന്‍. രാജു, തപസ്യ കലാ സാഹിത്യ വേദി സംസ്ഥാന ട്രഷറര്‍ സി. റജിത്കുമാര്, ഭാരതീയ വിദ്യാനികേതന്‍ ജില്ലാ വൈസ് പ്രസിഡന്റ് കെ.എന്‍. രഘു, എന്‍ജിഒ സംഘ് ജില്ലാ പ്രസിഡന്റ് വി.കെ. സാജന് എന്നിവര്‍ നേതൃത്വം നല്കി. സന്തോഷ്കുമാറിന്റെ പുത്രന് അര്‍ജുനും ചടങ്ങില്‍ പങ്കെടുത്തു.
ബിജെപി പുഷ്പാര്‍ച്ചന നടത്തി
തൊടുപുഴ: സന്തോഷ് കുമാറിനെ ബിജെപി മുന്‍സിപ്പല്‍ സമിതിയുടെ നേതൃത്വത്തില്‍ അനുസ്മരിച്ചു. കശ്മീരിലെ കാര്‍ഗില്‍ പ്രദേശത്ത് ഇന്ത്യയും പാകിസ്താനും തമ്മില്‍ നടന്ന സായുധപോരാട്ടത്തില്‍ 1999 ജൂലൈ 6നാണ് സന്തോഷ് കുമാര്‍ വീരമൃത്യു വരിച്ചത്. തൊടുപുഴ നഗരത്തിലെ കാര്‍ഗില്‍ സ്മൃതി മണ്ഡപത്തില്‍ നടന്ന ചടങ്ങില്‍ മണ്ഡലം പ്രസിഡന്റ് പ്രസാദ് വണ്ണപ്പുറം, ജനറല്‍ സെക്രട്ടറി വേണുഗോപാല്‍, മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി അനൂപ് പാങ്കാവില്‍, ബിജു ബാലകൃഷ്ണന്, രാജേഷ് പൂവാശേരി, മനു ഹരിദാസ്, സനല്‍, സിജിമോന്, സനല്‍ പുരുഷോത്തമന് തുടങ്ങിയ നേതാക്കള്‍ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: