login
മത്സരവും ആഘോഷവും ഒഴിവാക്കുക ഉചിതമായ തീരുമാനം; നാഷണല്‍ കമ്മിറ്റി തീരുമാനവുമായി മുന്നോട്ടു പോകുമെന്ന്‌ ഫൊക്കാന നേതൃത്വം

എക്സിക്യുട്ടിവ്, നാഷണല്‍ കമ്മിറ്റി, ജനറല്‍ ബോഡി എന്നിവയാണ് ഫൊക്കാനയിലെ അധികാര കേന്ദ്രങ്ങള്‍. ചില കാര്യങ്ങളുടെ കസ്റ്റോഡിയന്‍ മാത്രമാണ് ട്രസ്റ്റി ബോര്‍ഡ്.

ന്യൂയോര്‍ക്ക്: ഫൊക്കാന കണ്‍വന്‍ഷനും തെരഞ്ഞെടുപ്പും അടുത്ത വര്‍ഷത്തേക്ക് മാറ്റി വച്ച നാഷണല്‍ കമ്മിറ്റി തീരുമാനം ഇപ്പോഴും പ്രാബല്യത്തിലുണ്ടെന്നും അങ്ങനെയല്ല എന്ന രീതിയിലുള്ള വാര്‍ത്തകള്‍ക്ക് സാധുതയില്ലെന്നും പ്രസിഡന്റ് മാധവന്‍ നായര്‍, ജനറല്‍ സെക്രട്ടറി ടോമി കോക്കാട്ട് എന്നിവര്‍ വ്യക്തമാക്കി.

എക്സിക്യുട്ടിവ്, നാഷണല്‍ കമ്മിറ്റി, ജനറല്‍ ബോഡി എന്നിവയാണ് ഫൊക്കാനയിലെ അധികാര കേന്ദ്രങ്ങള്‍. ചില കാര്യങ്ങളുടെ കസ്റ്റോഡിയന്‍ മാത്രമാണ് ട്രസ്റ്റി ബോര്‍ഡ്.

സാഹചര്യം കണക്കിലെടുത്താണ് കണ്‍വന്‍ഷനും തെരഞ്ഞെടുപ്പും  മാറ്റിയത്. 36 അംഗ നാഷണല്‍ കമ്മിറ്റിയിലെ 6 പേര്‍ ഒഴികെ മറ്റ് അംഗങ്ങള്‍ അനുകൂലിച്ച തീരുമാനമാണത്.ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളും നാഷണല്‍ കമ്മിറ്റിയില്‍ പങ്കെടുത്തു. നാഷണല്‍ കമ്മിറ്റിയേക്കാള്‍ വലുതാണ് ട്രസ്റ്റി ബോര്‍ഡിലെ അഞ്ചു പേര്‍ എന്ന് പറഞ്ഞാല്‍ അംഗീകരിക്കാനാവില്ല.

കണ്‍വന്‍ഷന്‍ അടുത്ത വര്‍ഷമാകാമെങ്കില്‍ തെരഞ്ഞെടുപ്പ് എന്തിനാണ് ഇപ്പോള്‍ നടത്തുന്നത്. ചിലരുടെ പ്രത്യേക താല്‍പര്യങ്ങള്‍ക്കു വേണ്ടിയാണതെന്നു വ്യക്തം.

ഡെലിഗേറ് ലിസ്റ്റ് തയ്യാറാക്കേണ്ടതും ജനറല്‍ ബോഡിക്കു നോട്ടീസ് കൊടുക്കേണ്ടതും പ്രസിഡന്റിന്റെ അനുവാദത്തോടെ സെക്രട്ടറിയാണ്. അതില്‍ മറ്റാര്‍ക്കും കൈ കടത്താന്‍ അധികാരമില്ല.

സംഘടനയില്‍ കുത്തിത്തിരിപ്പ് ഉണ്ടാക്കാനല്ലാതെ ഇപ്പോള്‍ തെരഞ്ഞെടുപ്പ്  നടത്തിയത് കൊണ്ട് എന്താണ് പ്രയോജനം? നിലവില്‍ ഭാരവാഹികളുണ്ട്. ഒരു സെറ്റ് ഭാരവാഹികള്‍ കൂടി വന്നാല്‍ വെറുതെ പടലപ്പിണക്കങ്ങളും പ്രശ്നനങ്ങളും ഉണ്ടാക്കാമെന്ന് മാത്രം.

ജനറല്‍ ബോഡി ചേര്‍ന്ന് അവിടെ വച്ച് വേണം തെരഞ്ഞെടുപ്പ് എന്നാണു ഭരണഘടനാ പറയുന്നത്. അത് പോരാ വെബിലൂടെ ഇലക്ഷന്‍ നടത്താമെന്നു പറയുന്നത് ഭരണ ഘടനാ വിരിരുദ്ധമാണ്.

ഫൊക്കാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ പത്തു പേരില്‍ എട്ടുപേരും  ഇപ്പോള്‍ ഇലക്ഷനും കണ്‍വെന്‍ഷനും ഇപ്പോള്‍  നടത്താന്‍ പറ്റിയ സമയമല്ല എന്നഭിപ്രയമാണ്. അവര്‍ ഉള്‍പ്പെടുന്ന നാഷണല്‍ കമ്മിറ്റിയിലെ മുപ്പത്തിയാറില്‍   ആറു പേര്‍  മാത്രമാണ് എതിര്‍ അഭിപ്രായം പറഞ്ഞത് .  ഫൊക്കാനയുടെ മൂന്ന് സമിതികളിലുമായി 46 പേരാണ് ഉള്ളത് ,അതില്‍ 11 പേര്‍ ഒഴികെ ബാക്കിയുള്ളവര്‍ ആഘോഷവും മതസരവും ഈ വര്ഷം ഒഴുവാക്കണം എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുമ്പോള്‍ , ഒരു ജനാധിപത്യ  സംഘടനയില്‍ ഭൂരിപക്ഷ  വികാരം എന്താണ് എന്ന് മനസിലാക്കാന്‍    അമേരിക്കന്‍ മലയാളികള്‍ക്ക് കഴിയും .  

ഫൊക്കാന ഒരു ജനാതിപത്യ സംഘടനയാണ്. അതില്‍ ബൈലോ പ്രകാരവും ജനാധിപത്യ പരവുമായ രീതിയില്‍ തെരഞ്ഞെടുപ്പ്  നടത്തണം എന്നതാണ്  തങ്ങളുടെ ആഗ്രഹം.  ഇപ്പോള്‍  ട്രസ്റ്റീ ബോര്‍ഡിന്റെ തീരുമാനം  ഒരു ഏകാധിപത്യപരമാണ്.  ജനാതിപത്യ സംഘടനായ ഫൊക്കാനയില്‍ അത് അനുവദിച്ചു കൊടിക്കില്ല .

എന്തായാലും ട്രസ്റ്റി ബോര്‍ഡിന്റെ പേരില്‍ വന്ന പ്രസ്താവനകണക്കിലെടുക്കേണ്ടതില്ല. സംഘടന സുതാര്യമായും ജനതാല്പര്യത്തിനു അനുസൃതമായും മുന്നോട്ടു പോകും.

ട്രസ്റ്റീ ബോര്‍ഡ് ഏതെക്കെ പ്രമേയങ്ങള്‍ അവതരിപ്പിച്ചാലും ജനറല്‍  ബോഡി വിളിക്കാത്തിടത്തോളം കാലം  നാഷണല്‍ കമ്മിറ്റി തന്നെ ആയിരിക്കും കാര്യങ്ങള്‍ തീരുമാനിക്കുന്നത്. നാഷണല്‍ കമ്മിറ്റിയാണ് സുപ്രിം  ബോഡി നാഷണല്‍ കമ്മിറ്റിയുടെ തിരുമാനങ്ങള്‍ നടപ്പാക്കുക എന്നത് തങ്ങളുടെ ചുമതലയാണ്. അത് നടപ്പാക്കുക മാത്രമാഞ്ഞു ചെയുന്നത്.

അതുപോലെ ഫൊക്കാന ഇലക്ഷന്‍ ബെബ്  സൈറ്റ് എന്ന പേരില്‍ പ്രചരിക്കുന്ന ബെബ് സൈറ്റ് ഫൊക്കാനയുടെ CEO ആയ പ്രസിഡന്‍ഡിന്റെ അറിവോ സമ്മതമോ ഇല്ലാതെ ഏതാനും പേര്‍ ചേര്‍ന്ന് ഫൊക്കാനയുടെ യശ്ശസ്സിന് കളങ്കം തീര്‍ക്കുവാന്‍ നടത്തുന്ന ശ്രമത്തെ ഒരിക്കലും ന്യായീകരിക്കുവാനാകില്ല.

ഫൊക്കാനയില്‍ അംഗസംഘടനകളായി അപേക്ഷ നല്‍കിയ 16 സംഘടനകളില്‍ നിന്ന് കേവലം 6 സംഘടനകകള്‍ക്ക് മാത്രം അംഗത്വം നല്‍കിയ ട്രസ്റ്റി ബോര്‍ഡിന്റെ തീരുമാനം പുനപരിശോധിക്കണമെന്നും നാഷണല്‍ കമ്മറ്റിയംഗങ്ങള്‍ ആവശ്യപ്പെട്ടു

 

comment

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.