login
സുമും ഗൂഗിള്‍ മീറ്റും ഇനി വേണ്ട; ഇന്ത്യന്‍ നിര്‍മ്മിത വീഡിയോ കോണ്‍ഫറന്‍സിംഗ് പ്ലാറ്റ്‌ഫോം 'ഫോക്കസ്' റഡി

നാല് മാസത്തെ ചുരുങ്ങിയ കാലയളവിലാണ് 'ഫോക്കസ്' വികസിപ്പിച്ചെടുത്തത്.

കൊച്ചി: കേരള ആസ്ഥാനമായുള്ള ടെക് സ്റ്റാര്‍ട്ട്അപ്പ് സ്‌കൈസ്ലിമിറ്റ് ടെക്‌നോളജീസ്, 'സെയില്‍സ്‌ഫോക്കസ്' ടീമിന്റെ പിന്തുണയോടെ, വളരെ നൂതനവും സുരക്ഷിതവും, ഫ്‌ലെക്‌സിബിളുമായ വീഡിയോ കോണ്‍ഫറന്‍സിംഗ് പ്ലാറ്റ്‌ഫോം 'ഫോക്കസ്' അവതരിപ്പിച്ചു.  ലോകമെമ്പാടുമുള്ള ബിസിനസ്സുകളെ വിദൂര പ്രവര്‍ത്തനത്തിലേക്ക് മാറ്റാന്‍ പ്രേരിപ്പിക്കുന്ന ഈ അസാധാരണമായ കാലഘട്ടത്തില്‍, സുരക്ഷിതവും പ്രശ്നരഹിതവുമായ ഒരു വീഡിയോ കോണ്‍ഫറന്‍സിംഗ് പ്ലാറ്റ്‌ഫോമിന്റെ വര്‍ദ്ധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്ത് നാല് മാസത്തെ ചുരുങ്ങിയ കാലയളവിലാണ്  'ഫോക്കസ്' വികസിപ്പിച്ചെടുത്തത്. ഒരു ഇന്ത്യന്‍ നിര്‍മ്മിത പ്ലാറ്റ്‌ഫോമായ ഫോക്കസ് വീഡിയോ കോണ്‍ഫറന്‍സിംഗ് രംഗത്ത് മികച്ച സുരക്ഷയേകും.

ലളിതമായ ക്ലിക്ക് ഷെഡ്യൂള്‍ മീറ്റിംഗുകള്‍, ഉയര്‍ന്ന നിലവാരമുള്ള വീഡിയോ, ഓഡിയോ, സുരക്ഷിതമായ അനുഭവം, ഏതൊരു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്കും  ലൈവ് പോകുവാനുള്ള  ഓപ്ഷന്‍, അനായാസമായ സ്‌ക്രീന്‍ ഷെയര്‍ സൗകര്യം, ബില്‍റ്റ് ഇന്‍ റെക്കോര്‍ഡിംഗ് സവിശേഷത,   സംയോജിത ചാറ്റ് ഓപ്ഷന്‍, ഫയല്‍ ഷെയറിങ്,  റിമോട്ട് സപ്പോര്‍ട്ട് തുടങ്ങിയ  സമാനതകളില്ലാത്ത ഉപയോക്തൃ അനുഭവം ഫോക്കസ് വാഗ്ദാനം ചെയ്യുന്നു.  കൂടാതെ,  യൂസര്‍നെയിം, ബ്രൗസര്‍ വിശദാംശങ്ങള്‍, ഐപി വിലാസം, ഓരോ പങ്കാളിയും ചെലവഴിച്ച വ്യക്തിഗത സമയം, ഓരോ പങ്കാളിയുടെയും സ്ഥാനം എന്നിവ ഉള്‍പ്പെടുന്ന ഇമെയില്‍ വഴി ലഭിക്കുന്ന സ്വപ്രേരിത മീറ്റിംഗ് റിപ്പോര്‍ട്ടുകള്‍ പോലുള്ള സവിശേഷതകള്‍ മറ്റ് സമാന പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് ഫോക്കസിനെ വ്യത്യസ്തമാക്കുന്നു.

ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങളിലും വിന്‍ഡോസ്, മാക്ക് ഒഎസ്  കമ്പ്യൂട്ടറുകളിലും ഫോക്കസ് ലഭ്യമാകും.അതുവഴി  മീറ്റിംഗില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും തടസ്സങ്ങളില്ലാത്ത പുതിയ അനുഭവം പ്രാപ്തമാകുന്നു. സമാനമായ  മറ്റേതൊരു പ്ലാറ്റ്‌ഫോമുകളില്‍ നിന്നും വ്യത്യസ്തമായി ഇത് പരിധിയില്ലാത്ത പങ്കാളികളുടെ ഓപ്ഷന്‍ അവതരിപ്പിക്കുന്നുണ്ട്.  വരുന്ന രണ്ട് മാസത്തേക്ക് ഇത് സൗജന്യമായി ലഭ്യമാകും, മാത്രമല്ല ലോകമെമ്പാടുനിന്നും https://fokuz.io യിലൂടെ  ഇത് ആക്‌സസ് ചെയ്യാന്‍  സാധിക്കും.

''വിദൂരമായി പ്രവര്‍ത്തിക്കുക എന്നത് ജോലി ചെയ്യുന്ന രീതിയില്‍ വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചത്. വീഡിയോ കോണ്‍ഫറന്‍സിംഗ് നമ്മുടെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു.  അത്തരം പ്ലാറ്റ്‌ഫോമുകളുടെ വര്‍ദ്ധിച്ച ഉപയോഗം സുരക്ഷാ ഭീഷണി, കാലതാമസം, നിരന്തരമായ ഡിസ്‌കണക്ഷന്‍ , തടസ്സങ്ങള്‍, മോശം ഓഡിയോ അല്ലെങ്കില്‍ വീഡിയോ നിലവാരം, പരിമിതമായ സവിശേഷതകള്‍ തുടങ്ങി നിരവധി പ്രശ്നങ്ങള്‍ക്ക് കാരണമായി.  അത്തരം ഉപഭോക്തൃ ബുദ്ധിമുട്ടുകള്‍ക്ക്  പ്രധാന ശ്രദ്ധ നല്‍കിക്കൊണ്ടാണ് ഞങ്ങള്‍  ''ഫോക്കസ്'' വികസിപ്പിച്ചെടുത്തത്.   ഞങ്ങളുടെ  അതുല്യമായ ഈ  സംഭാവനയിലൂടെ ഈ വിഭാഗത്തില്‍ പുതിയ മാനദണ്ഡം സ്ഥാപിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം ', സ്‌കൈസ് ലിമിറ്റ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനും സിഇഒയുമായ (സെയില്‍സ്‌ഫോക്കസ്) മനോഥ്  മോഹന്‍ പറയുന്നു.

 

comment

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.