login
ടെക്സസിൽ പരിശോധനകളില്ലാതെ ഫുഡ് സ്റ്റാമ്പ് പുതുക്കാം: ഗവർണർ ഗ്രെഗ് ഏബട്ട്

ഫുഡ് സ്റ്റാംപ് നൽകുന്നതിനാവശ്യമായ അംഗീകാരം ഫെഡറൽ ഗവൺമെന്റിൽ നിന്നും ലഭിച്ചതായും ഗവർണർ അറിയിച്ചു.സ്കൂളുകൾ അടച്ചതിനാൽ പാവപ്പെട്ട വിദ്യാർഥികൾക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിന് കഴിഞ്ഞിട്ടില്ല.

ഓസ്റ്റിൻ ∙ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ കാലാവധി അവസാനിക്കുന്ന ഫുഡ് സ്റ്റാമ്പ് അനുകൂല്യം ലഭിക്കുന്നവർക്ക് വീണ്ടും ആറുമാസത്തേക്ക് സാമ്പത്തിക വിവരങ്ങളോ ഇന്റർവ്യുകളോ ഇല്ലാതെ തന്നെ ഓട്ടോമാറ്റിക്കായി പുതുക്കി നൽകുന്നതാണെന്ന് ടെക്സസ് ഗവർണർ ഗ്രെഗ് ഏബട്ട് പറഞ്ഞു. ടെക്സസിലെ 1.4 മില്യൻ കുടുംബാംഗങ്ങളാണ് ഓരോ ആറുമാസം കൂടുമ്പോഴും ഫുഡ് സ്റ്റാമ്പിനു വേണ്ടി പുതിയ അപേക്ഷകൾ സമർപ്പിക്കേണ്ടത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ 2,76,000 കുടുംബങ്ങളുടെ ഫുഡ് സ്റ്റാംപ് കാലാവധിയാണ് അവസാനിക്കുന്നത്.

തീരെ വരുമാനം കുറഞ്ഞ കുടുംബങ്ങൾക്ക് ഫുഡ് സ്റ്റാംപിന്ന് (മൂന്നാഴ്ചത്തേക്ക്) അപേക്ഷ സമർപ്പിക്കേണ്ട (പുതിയ) കാലാവധി വെള്ളിയാഴ്ച വരെ നീട്ടിയതായും ഗവർണർ ജൂലൈ 28 ന് നടത്തിയ പ്രസ്താവനയിൽ പറയുന്നു. ഫുഡ് സ്റ്റാംപ് നൽകുന്നതിനാവശ്യമായ അംഗീകാരം ഫെഡറൽ ഗവൺമെന്റിൽ നിന്നും ലഭിച്ചതായും ഗവർണർ അറിയിച്ചു.സ്കൂളുകൾ അടച്ചതിനാൽ പാവപ്പെട്ട വിദ്യാർഥികൾക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിന് കഴിഞ്ഞിട്ടില്ല. ഇതിനു പരിഹാരമായി ഓരോ വിദ്യാർഥിക്കും ഭക്ഷണം വാങ്ങുന്നതിന് 285 ഡോളർ വീതം നൽകുമെന്നും ഗവർണർ പറഞ്ഞു.

2.8 മില്യൻ കുട്ടികൾക്ക് ഇതേ ആവശ്യത്തിനായി 790 മില്യൺ ഡോളറാണ് ഇതുവരെ നൽകിയിട്ടുള്ളത്. കോവിഡ് 19 മഹാമാരിയെ തുടർന്ന് ജോലി നഷ്ടപ്പെട്ടും സാമ്പത്തിക തകർച്ച അനുഭവിക്കുകയും ചെയ്യുന്ന കുടുംബങ്ങൾക്ക് ഭക്ഷണം നൽകുന്നതിനുള്ള ഈ പദ്ധതിയിൽ അപേക്ഷ സമർപ്പിച്ചാൽ ഉടനെ ലഭിക്കുന്നതിനുള്ള കർമ്മപരിപാടികളും ഗവൺമെന്റ് സ്വീകരിച്ചതായും ഗവർണർ അറിയിച്ചു.

 

 

comment

LATEST NEWS


ആലപ്പുഴ-ചങ്ങനാശേരി റോഡില്‍ വെള്ളം കയറിത്തുടങ്ങി; എസി റോഡിലൂടെയുള്ള സര്‍വീസ് ഭാഗികമായി നിര്‍ത്തി കെഎസ്ആര്‍ടിസി; ജാഗ്രത നിര്‍ദേശം


ഐപിഎല്‍ മത്സരങ്ങള്‍ യുഎഇയില്‍; ധോണി പരിശീലനം തുടങ്ങിയതായി റിപ്പോര്‍ട്ട്


'രാജമലയില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയം; രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ല'; പെട്ടിമുടിയിലെത്തിയ മന്ത്രി എംഎം മണിയെ നാട്ടുകാര്‍ തടഞ്ഞുവെച്ചു


ഇംഗ്ലണ്ട് 219ന് പുറത്ത്


ബംഗ്ലാദേശ് ഫുട്‌ബോള്‍ ടീമിലെ 11 അംഗങ്ങള്‍ക്ക് കൊറോണ


ചികിത്സാ സഹായം ലഭിച്ചതിന്റെ പങ്കിനായി യുവതിയെ ഭീഷണിപ്പെടുത്തല്‍; മുന്‍കൂര്‍ ജാമ്യം തേടി ഫിറോസ് കുന്നുംപറമ്പില്‍ ഹൈക്കോടതിയില്‍


'വിമാനദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ'; ധനസഹായം പ്രഖ്യാപിച്ച് കേരളവും; ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി


ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ സ്വകാര്യ കമ്പനിക്ക് ലഭ്യമാക്കിയതിന് സ്വപ്‌ന കൈപ്പറ്റിയത് ഒരു കോടി; കറന്‍സി കൈമാറ്റത്തിനും 50 ലക്ഷം വാങ്ങി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.