login
ലോ​ക്ക്ഡൗ​ണ്‍ നി​യ​മം ലം​ഘി​ച്ച്‌ ഭക്ഷണം വിളമ്പി: കോഴിക്കോട് ഇന്ത്യന്‍ കോഫി ഹൗസ് പോലീസ് അടപ്പിച്ചു

കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് മാത്രമാണ് ഭക്ഷണം നല്‍കിയതെന്നാണ് അധികൃതര്‍ പറഞ്ഞതെങ്കിലും പുറത്ത് നിന്നടക്കം നിരവധിയാളുകള്‍ ഇവിടെയെത്തി ഭക്ഷണം കഴിച്ചു. കോ​ഫി ഹൗ​സി​ന്‍റെ പു​റ​ക് വ​ശ​ത്തു​ള്ള ഭാ​ഗ​ത്താ​യി​രു​ന്നു ഭ​ക്ഷ​ണം വിളമ്പിയത്.

കോ​ഴി​ക്കോ​ട്: ലോ​ക്ക്ഡൗ​ണ്‍ നി​യ​മം ലം​ഘി​ച്ച്‌ ഭക്ഷണം വിളമ്പിയ കോ​ഴി​ക്കോ​ട്ട് ഇ​ന്ത്യ​ന്‍ കോ​ഫി ഹൗസ് അടപ്പിച്ചു. കോ​ഫി ഹൗ​സി​ല്‍ ഇ​രു​ന്നു ക​ഴി​ക്കാ​നു​ള്ള സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ നിരവധി പേരാണ് ആഹാരം കഴിക്കാന്‍ എത്തിയത്.  

പൊലീസ് സ്ഥലത്തെത്തി ജീവനക്കാരുടേയും ഭക്ഷണം കഴിക്കാനെത്തിയവരുടേയും മൊഴിയെടുത്തു. തുടര്‍ന്ന് സ്ഥാപനം അടപ്പിച്ചു. കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് മാത്രമാണ് ഭക്ഷണം നല്‍കിയതെന്നാണ് അധികൃതര്‍ പറഞ്ഞതെങ്കിലും പുറത്ത് നിന്നടക്കം നിരവധിയാളുകള്‍ ഇവിടെയെത്തി ഭക്ഷണം കഴിച്ചു. കോ​ഫി ഹൗ​സി​ന്‍റെ പു​റ​ക് വ​ശ​ത്തു​ള്ള ഭാ​ഗ​ത്താ​യി​രു​ന്നു ഭ​ക്ഷ​ണം വിളമ്പിയത്.  

സാമൂഹിക അകലം പാലിക്കാതെ ഒരു മേശയ്ക്ക് ചുറ്റും നാല് പേര്‍ ഇരുന്നാണ് ഭക്ഷണം കഴിച്ചത്. ഇത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് സമീപത്തുള്ള കടക്കാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് എത്തിയത്. കോഫി ഹൗസിന് സമീപത്ത് തന്നെ നിരവധി ഹോട്ടലുകളുണ്ട്. ഇവയെല്ലാം പാഴ്സല്‍ മാത്രമാണ് നല്‍കുന്നത്.  ഇ​ത് ലം​ഘി​ച്ചാ​ണ് കോ​ഫി ഹൗ​സില്‍ ആ​ളു​ക​ളെ ഇ​രു​ത്തി ഭ​ക്ഷ​ണം ന​ല്‍​കി​യ​ത്.  

ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ എ​ത്തി​യ​വ​ര്‍​ക്ക് എ​തി​രെ​യും കേ​സെ​ടു​ക്കും.

comment

LATEST NEWS


കൊറോണ പേടിച്ച് താക്കറെ പുറത്ത് ഇറങ്ങിയില്ല; എല്ലാ മന്ത്രിമാരും വീടുകളില്‍ കയറി; മഹാരാഷ്ടട്രയില്‍ പ്രതിസന്ധി; മുഖ്യമന്ത്രി 'സ്ഥാനം' ഏറ്റെടുത്ത് പവാര്‍


ജന്മഭൂമി വാര്‍ത്ത തുണയായി; ഫിലിപ്പീന്‍സില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥിനിക്ക് സഹായവുമായി സുരേഷ് ഗോപി എംപി


കേന്ദ്രമന്ത്രി പങ്കെടുത്തെന്ന് മുഖ്യമന്ത്രി; ഇല്ലന്ന് വി. മുരളീധരന്‍; പിണറായി കള്ളം പറയുന്നുവെന്ന് ബിജെപി


ബാങ്ക് അഴിമതിയില്‍ അച്ചടക്ക നടപടിയുടെ കാര്യത്തിലും രണ്ടു നീതി, തലയോലപ്പറമ്പ് സിപിഎമ്മില്‍ പ്രതിസന്ധി രൂക്ഷം


കൊറോണ പടര്‍ത്താന്‍ ആഹ്വാനം; ടെക്കിക്ക് തീവ്രവാദ സംഘടനകളുമായി ബന്ധം, കോടതി ജാമ്യം നിഷേധിച്ചു


സര്‍ക്കാര്‍ അറ്റസ്റ്റേഷന്‍ 27മുതല്‍ പുനരാരംഭിക്കും


ഹോട്ടലുകള്‍, താമസ സൗകര്യം ഒരുക്കുന്ന മറ്റ് സ്ഥാപനങ്ങള്‍ എന്നിവയുടെ അംഗീകാരത്തിന് കാലാവധി ജൂണ്‍ 30 വരെ നീട്ടി കേന്ദ്ര വിനോദ സഞ്ചാര മന്ത്രാലയം


ഏതു പാവപ്പെട്ടവനായാലും സര്‍ക്കാര്‍ ക്വാറന്റൈനില്‍ കഴിയണമെങ്കില്‍ പണം നല്‍കണം; പ്രവാസികളോടുള്ള നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.