ലണ്ടന്‍: യൂറോപ്പിലെ ഫുട്ബോള്‍ ലീഗ് മത്സരങ്ങള്‍ ജൂലൈ, ആഗസ്ത് മാസങ്ങളില്‍ പുനരാരംഭിക്കാനാകുമെന്ന് യുവേഫ പ്രത്യാശ പ്രകടിപ്പിച്ചു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യൂറോപ്പിലെ എല്ലാ ലീഗ് മത്സരങ്ങളും നിര്‍ത്തിവച്ചിരിക്കുകയാണ്.
ലീഗ് മത്സരങ്ങള്‍ ഉപേക്ഷിക്കരുതെന്ന് യൂറോപ്യന്‍ ക്ലബ്ബ് അസോസിയേഷനും യൂറോപ്യന്‍ ലീഗ് അംഗങ്ങള്‍ക്കും എഴുതിയ കത്തില്‍ യുവേഫ ആവശ്യപ്പെട്ടു. ഈ സീസണിലെ ലീഗ് മത്സരങ്ങള്‍ അവസാനിപ്പിക്കാന്‍ ബെല്‍ജിയം ലീഗ് അധികൃതര്‍ ശുപാര്‍ശ ചെയ്തതോടെയാണ് യുവേഫ ലീഗ് മത്സരങ്ങള്‍ റദ്ദക്കാരുതെന്ന്് ആവശ്യപ്പെട്ട് കത്തെഴുതിയത്.
ബെല്‍ജിയം ലീഗില്‍ നിലവില്‍ ബ്രൂഗ്ഗെ പോയിന്റ് നിലയില്‍ മുന്നിട്ടുനില്‍ക്കുകയാണ്. ഏപ്രില്‍ പതിനഞ്ചിന് ചേരുന്ന പൊതുയോഗം ബെല്‍ജിയം അധികൃതരുടെ ശിപാര്‍ശ അംഗീകരിച്ചാല്‍ ബ്രൂഗ്ഗെയെ ചാമ്പ്യന്മാരായി പ്രഖ്യാപിക്കും.
സ്ഥിതിഗതികള്‍ അനുകൂലമായാല്‍ ജൂലൈയിലോ ആഗസ്തിലോ ലീഗ് മത്സരങ്ങള്‍ പുനരാരംഭിക്കാനാകുമെന്ന് യുവേഫ വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: