login
പാക്കിസ്ഥാനില്‍ സ്‌കൂള്‍ അദ്ധ്യാപികയെ മതം മാറ്റി: ഇരുന്നൂറോളം ഹിന്ദു പെണ്‍കുട്ടികളുടെ മതം മാറ്റത്തിന് സാക്ഷ്യം വഹിച്ചെന്ന് സൂഫി‍ ആചാര്യന്‍

മിയാന്‍ അബ്ദുള്‍ ഖാലിക്കും ഗുണ്ടകളും ചേര്‍ന്ന് ഏക്തയെ നിര്‍ബന്ധപൂര്‍വ്വം മതം മാറ്റുകയായിരുന്നു

ലാഹോര്‍: ഹിന്ദു പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോയി മതം മാറ്റുന്ന പാകിസ്ഥാനിലെ  സംഭവങ്ങളില്‍ ഏറ്റവും ഒടുവിലത്തെ ഇരയായി സ്‌കൂള്‍ അദ്ധ്യാപികയായ എക്താ കുമാരി. കഴിഞ്ഞ ഏതാനും മാസങ്ങളിലായി ഹിന്ദു ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആക്രമണവും നിര്‍ബന്ധിത മതം മാറ്റവും അനിയന്ത്രിതമായി വര്‍ദ്ധിച്ചു കൊണ്ടിരിയ്ക്കുന്നു എന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഇത്തവണയും വിവാദ സൂഫി പുരോഹിതന്‍ മിയാന്‍ മീത്തുവിനെതിരെയാണ് ആരോപണങ്ങള്‍ ഉയര്‍ന്നിരിയ്ക്കുന്നത്.

പാകിസ്ഥാനിയായ പ്രവാസി മാദ്ധ്യമ പ്രവര്‍ത്തകന്‍ അനീസ് ഫാറൂക്കി റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, കുപ്രസിദ്ധ മുസ്ലീം പുരോഹിതന്‍ മിയാന്‍ മീത്തു എന്നറിയപ്പെടുന്ന മിയാന്‍ അബ്ദുള്‍ ഖാലിക്കും ഗുണ്ടകളും ചേര്‍ന്ന് ഏക്തയെ നിര്‍ബന്ധപൂര്‍വ്വം മതം മാറ്റുകയായിരുന്നു. ഇനി ഇത്തരം കുറ്റകൃത്യങ്ങളില്‍ പതിവുള്ളതു പോലെ ഈ പെണ്‍കുട്ടിയെ നിര്‍ബന്ധിതമായി ഒരു മുസ്ലീമിന് നിക്കാഹ് ചെയ്തു കൊടുക്കും. വിവാഹത്തിന്റെ പേരില്‍ നടക്കുന്ന ഈ പരിപാടി യഥാര്‍ത്ഥത്തില്‍ നിസ്സഹായരായ ഹിന്ദു പെണ്‍കുട്ടികളെ ലൈംഗിക അടിമകളാക്കുന്നതിനുള്ള ഒരു മറ മാത്രമാണെന്ന് ചൂണ്ടി കാണിയ്ക്കപ്പെടുന്നു. പിന്നീട് ഇവര്‍ ഉപേക്ഷിക്കപ്പെടുകയോ, കൊല്ലപ്പെടുകയോ വേശ്യാവൃത്തിയ്ക്കായി വിലപേശി വില്‍ക്കപ്പെടുകയോ ആണ് ഉണ്ടാവുക

സിന്ധ് പ്രവിശ്യയിലെ വലിയ സൂഫി ആരാധനാ കേന്ദ്രമായ ഭര്‍ച്ചുണ്ടി ദര്‍ഗ്ഗയുടെ പീര്‍ ആണ് മിയാന്‍ മിത്തു എന്നറിയപ്പെടുന്ന മിയാന്‍ അബ്ദുള്‍ ഖാലിക്ക്. ഘോട്കി ജില്ലയിലാണ് ഈ ഇസ്ലാമിക കേന്ദ്രം. ആയുധധാരികളായ സ്വന്തം അംഗരക്ഷക പടയുടെ അകമ്പടിയോടെ സഞ്ചരിയ്ക്കുന്ന ഇയാള്‍, ആഡംബര ജീവിതമാണ് നയിച്ചു വരുന്നത്. 2008 - 2013 കാലഘട്ടത്തില്‍ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ എം പി യായിരുന്നു അബ്ദുള്‍ ഖാലിക്ക്. കുറേയൊക്കെ പുരോഗമനാത്മകം എന്ന് വിശേഷിപ്പിക്കപ്പെടുന്ന പാര്‍ട്ടിയാണ് പിപിപി. പില്‍ക്കാലത്ത് ഇമ്രാന്‍ ഖാന്റെ പിടിഐ യുമായി അടുക്കുകയും അവരുടെ സ്ഥാനാര്‍ഥിയാവുമെന്ന് വിശ്വസിക്കപ്പെടുകയും ചെയ്തിരുന്നു. ചുരുക്കത്തില്‍ പാകിസ്ഥാന്‍ രാഷ്ട്രീയത്തില്‍ വലിയ സ്വാധീനമുള്ള വ്യക്തിയാണ് ന്യൂനപക്ഷ പീഡകനായി അറിയപ്പെടുന്ന ഈ സൂഫി പുരോഹിതന്‍.

താന്‍ നേരിട്ട് ഇരുന്നൂറോളം ഹിന്ദു പെണ്‍കുട്ടികളുടെ മതം മാറ്റത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട് എന്നയാള്‍ അവകാശപ്പെടുന്നു. മിയാന്‍ മിത്തുവിന്റെ പേര് ആദ്യമായി മാദ്ധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടത് 2012 ലെ കുപ്രസിദ്ധമായ റിങ്കിള്‍ കുമാരി നിര്‍ബന്ധ മതപരിവര്‍ത്തന കേസോടുകൂടിയാണ്. നന്ദ് ലാല്‍ എന്നു പേരായ ഒരു സ്‌കൂള്‍ അദ്ധ്യാപകന്റെ മകളായിരുന്നു റിങ്കിള്‍ കുമാരി. അവളെ തട്ടിക്കൊണ്ടു പോയി മതം മാറ്റുകയായിരുന്നു. മിയാന്‍ മിത്തു ഒരു ഭീകരനും തെമ്മാടിയുമാണ് എന്നാണ് നന്ദ് ലാല്‍ മാദ്ധ്യമങ്ങളോട് പറഞ്ഞത്. ഹിന്ദു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയി സ്വന്തം വീട്ടില്‍ ലൈംഗിക അടിമകളാക്കി പാര്‍പ്പിക്കുകയാണ് അയാള്‍ ചെയ്യുന്നതെന്നും നന്ദ് ലാല്‍ പറഞ്ഞു.

മിത്തുവിന് പാകിസ്ഥാന്‍ പട്ടാളത്തിലെ ഉന്നതരുമായും ബന്ധമുണ്ടെന്ന് കരുതപ്പെടുന്നു.

2019 സെപ്തംബറില്‍ ഒരു ഹിന്ദു സ്‌കൂള്‍ പ്രിന്‍സിപ്പാളിനെതിരെ മതനിന്ദാക്കുറ്റം ആരോപിച്ച് മുസ്ലീങ്ങളെ ഇളക്കി വിട്ട സംഭവത്തിനു പിന്നിലും ഇയാളാണെന്ന് തെളിഞ്ഞിരുന്നു. മോനിക്ക എന്നു പേരായ ഒരു പതിനൊന്നു വയസ്സുകാരി ഹിന്ദു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ നിന്നും ശ്രദ്ധ തിരിയ്ക്കുന്നതിനായിട്ടായിരുന്നു അന്ന് ഈ കലാപം ഇളക്കി വിട്ടത്.

comment

LATEST NEWS


കണ്ണൂര്‍ വിമാനത്താവളത്തില്‍ 10 ലക്ഷം രൂപയുടെ സ്വർണം പിടികൂടി, ചോക്ലേറ്റില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 193 ഗ്രാം സ്വർണം


കൊറോണ: കൊല്ലം വടക്കേവിള സ്വദേശി ജിദ്ദയില്‍ മരിച്ചു


കെ.വി.തോമസ് പാര്‍ട്ടി വിട്ടുവന്നാല്‍ സ്വാഗതം ചെയ്യുമെന്ന് സിപിഎം; വലത്തു നിന്ന് ഇടത്തോട്ട് കളം മാറ്റുമോയെന്ന് സംശയം; ചരടു നീക്കങ്ങളുമായി കോണ്‍ഗ്രസ്


രാമക്ഷേത്രത്തിന് ധനം സമാഹരിച്ച് മുസ്ലിം യുവതി; എത്രയോ ഭൂമി ഹിന്ദുക്കള്‍ മുസ്ലിങ്ങള്‍ക്ക് നല്‍കി;നാനാത്വത്തിലെ ഏകത്വമാണ് നമ്മുടെ പാരമ്പര്യമെന്നും യുവതി


ഏഴ് പദ്ധതികളും വിജയകരം; എടത്തിരുത്തി ഇനി തപാല്‍വകുപ്പിന്റെ സെവന്‍ സ്റ്റാര്‍ ഗ്രാമം


കെ.സുധാകരന്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക്; ഹൈക്കമാന്‍ഡ് ദല്‍ഹിക്ക് വിളിപ്പിച്ചു; മുല്ലപ്പള്ളിയെ ഒഴിവാക്കും


കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ട്: വിശദീകരണം കേള്‍ക്കാതെയാണ് തയ്യാറാക്കിയതെന്ന വാദം തെറ്റെന്ന് വി ഡി സതീശന്‍


കാലുവെട്ട് ഭീഷണി; കളക്ടറുടെ അന്വേഷണം ഇഴയുന്നു, തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോർട്ട് തേടിയിട്ടും ഇതുവരെ നൽകിയില്ല

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.