login
ഹത്രാസ് കേസിന്റെ മറവില്‍ വര്‍ഗീയകലാപത്തിന് യുപിയിലേക്ക്; മലപ്പുറം സ്വദേശി ഉള്‍പ്പെടെ നാലു പോപ്പുലര്‍ ഫ്രണ്ടുകാര്‍ അറസ്റ്റില്‍

അറസ്റ്റിലായ നാലുപേര്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി (പിഎഫ്‌ഐ) ബന്ധമുണ്ടെന്നും സംസ്ഥാനത്ത് വര്‍ഗീയ കലപാത്തിന് തിരി കൊളത്തുകയായിരുന്നു ലക്ഷ്യമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. യുപി സര്‍ക്കാരിന്റെ പ്രതിച്ഛായ നശിപ്പിക്കാനും പ്രദേശത്തെ സമാധാന അന്തരീക്ഷത്തെ ഇല്ലാതാക്കാനും ഇവര്‍ ഗൂഢാലോചന നടത്തി.

ന്യൂദല്‍ഹി: ഹാത്രാസ് കേസുമായി ബന്ധപ്പെട്ട് വര്‍ഗീയ കലാപത്തിന് ശ്രമിച്ച മലയാളി ഉള്‍പ്പെടെ നാലു പേരില്‍ അറസ്റ്റില്‍. മലപ്പുറം സ്വദേശി ഉള്‍പ്പെടെ നാലു പോപ്പുലര്‍ ഫ്രണ്ടുകാരെ യുപി പോലീസാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം സ്വദേശി സിദ്ദിഖ്, മുസാഫര്‍ നഗര്‍ സ്വദേശി അതിക് ഉര്‍ റെഹ്‌മാന്‍, ബറേജ് സ്വദേശി മസൂദ് അഹമ്മദ്, റാംപൂര്‍ സ്വദേശി അലം എന്നിവരാണ് അറസ്റ്റിലായത്. ഹത്രാസിലേക്ക് പോകുന്നതിനിടെ മഥുരയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്..

അറസ്റ്റിലായവര്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി (പിഎഫ്‌ഐ) ബന്ധമുണ്ടെന്നും  വര്‍ഗീയ കലപാത്തിന് തിരി കൊളത്തുകയായിരുന്നു  ലക്ഷ്യമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. യുപി സര്‍ക്കാരിന്റെ പ്രതിച്ഛായ നശിപ്പിക്കാനും പ്രദേശത്തെ സമാധാന അന്തരീക്ഷത്തെ ഇല്ലാതാക്കാനും ഇവര്‍ ഗൂഢാലോചന നടത്തി.  

ദില്ലിയില്‍ നിന്ന് ഹാത്രാസിലേക്ക് യാത്ര ചെയ്തവരുടെ വാഹനം പോലീസ് തടഞ്ഞിരുന്നു. ചോദ്യം ചെയ്തതില്‍ നിന്നാണ് പോപ്പുലര്‍ ഫ്രണ്ട്, കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ്ഐ) എന്നിവയുമായുള്ള അവരുടെ ബന്ധം ചോദ്യം വെളിച്ചത്തു വന്നത്. ഡല്‍ഹിയില്‍ നിന്നുമാണ് നാല് പേരും ഉത്തര്‍പ്രദേശില്‍ എത്തിയത്. ഇതു സംബന്ധിച്ച് പോലീസിന് രഹസ്യവിവരവും ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വാഹനപരിശോധനയിലാണ് 4 പേരെയും പിടികൂടിയത്. പക്കല്‍ നിന്നും മൊബൈല്‍ ഫോണുകളും, ലാപ്ടോപ്പുകളും, ചില രാജ്യവിരുദ്ധ രേഖകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ഹത്രാസ് സംഭവത്തിന്റെ പേരില്‍ വ്യാപക കലാപം സൃഷ്ടിക്കാന്‍ തീവ്ര മത രാഷ്ട്രീയ സംഘടനകളായ പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ എന്നിവ ശ്രമിക്കുന്നതായി സര്‍ക്കാരിന് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു.  പ്രവര്‍ത്തകര്‍ അറസ്റ്റിലായത് റിപ്പോര്‍ട്ട് ശരിവെക്കുന്നതാണ്.

ബിജ്നോര്‍, ബുലന്ദ്ഷഹര്‍, സഹാറന്‍പൂര്‍, ഹാത്രാസ്, അയോദ്ധ്യ, പ്രയാഗ്രാജ്, ലഖ്നൗ എന്നിവിടങ്ങളില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന പ്രചാരണം നടത്തിയതിന് 13 കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. സംസ്ഥാനത്തിന്റെ പുറത്തു നിന്ന് യുപിയില്‍ വര്‍ഗീയ കലാപങ്ങള്‍ വ്യാപിപ്പിക്കാന്‍ ഗൂഡാലോചന നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഗൂഡാലോചനയില്‍ വിദേശ ധനസഹായമുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇതു ശരിവയ്ക്കുന്ന സംഭവങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.  

 

 

comment

LATEST NEWS


ഊരാളുങ്കലിന് കോടികളുടെ കരാറുകള്‍ നല്‍കിയത് അനധികൃതമായി; ഇഡിയെ ഭയന്ന് കഴിഞ്ഞമാസം പിണറായി എല്ലാം സാധുവാക്കി; ഊരാളുങ്കലിനെ ഊരിയെടുക്കാന്‍ വഴിവിട്ട നീക്കം


അനന്തപുരിയ്ക്ക് ബിജെപിയുടെ കര്‍മ്മ പദ്ധതി; എല്ലാ നഗരവാസികള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ; 20 രൂപ നിരക്കില്‍ ഊണ്


വരുന്നത് സര്‍വ്വനാശിനി; ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്രന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യത; കേരളത്തില്‍ മഴ കനക്കുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്


മഹാരാഷ്ട്രയിലെ വ്യവസായ യൂണിറ്റുകളെ യുപിയിലേക്ക് ക്ഷണിച്ച് യോഗി; നാളെ മുംബൈയില്‍ വ്യവസായികളുമായി കൂടിക്കാഴ്ച്ച; ഭീഷണിയുമായി ശിവസേനയും ഉദ്ദവ് താക്കറെയും


ഗണേഷ് കുമാറിന്റെയും മുന്‍ ഓഫിസ് സെക്രട്ടറിയുടെയും വീടുകളില്‍ പൊലീസ് പരിശോധന; നടപടി നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍


ഇന്ന് 5375 പേര്‍ക്ക് കൊറോണ; 26 മരണങ്ങള്‍; പരിശോധിച്ചത് 58,809 സാമ്പിളുകള്‍; രോഗമുക്തി 6151 പേര്‍ക്ക്; നിരീക്ഷണത്തില്‍ 3,10,611 പേര്‍


വര്‍ണ വിസ്മയത്തില്‍ ആകൃഷ്ടരായി ആവളപ്പാണ്ടിയിലെ പൂക്കള്‍ പറിച്ചുകൊണ്ടുപോയി നട്ടാല്‍ പണി കിട്ടും; ഉടന്‍ നീക്കം ചെയ്യണമെന്നും വിദഗ്ധര്‍


ശബരിമലയില്‍ ഭക്തരുടെ എണ്ണം വര്‍ധിപ്പിച്ചു; പ്രവൃത്തി ദിവസങ്ങളില്‍ രണ്ടായിരം പേര്‍ക്കും ശനി, ഞായര്‍ ദിവസങ്ങളില്‍ മൂവായിരം പേര്‍ക്കും പ്രവേശനം

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.