login
'പാക്കിസ്ഥാനികളെ റഫാലിന്റെ അടുത്ത് അടുപ്പിക്കില്ല; മിറാഷ് യുദ്ധവിമാനങ്ങള്‍ നവീകരിച്ച് നല്‍കില്ല'; ഇന്ത്യയുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് ഫ്രാന്‍സ്

പാക്കിസ്ഥാന്റെ കൈയിലുള്ള മിറാഷ് യുദ്ധവിമാനങ്ങള്‍ നവീകരിക്കില്ലെന്നും ഫ്രാന്‍സ് വ്യക്തമാക്കി. ഇന്ത്യയുടെ ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് ഈ നിര്‍ണായക തീരുമാനം. ഇതോടെ നൂറ്റന്‍പതോളം മിറാഷ് യുദ്ധവിമാനങ്ങള്‍ പാക്കിസ്ഥാന് ഉപേക്ഷിക്കേണ്ടിവരും.

പാരിസ്: മതതീവ്രാദികള്‍ക്ക് ഒത്താശ ചെയ്യുന്ന പാക്കിസ്ഥാനെതിരെ കടുത്ത നടപടികളുമായി ഫ്രാന്‍സ്. പാക്കിസ്ഥാനെ തങ്ങളുടെ സൈനിക സഹകരണത്തില്‍ നിന്ന് അടക്കം മാറ്റി നിര്‍ത്തുന്ന തീരുമാനമാണ് ഫ്രാന്‍സ് പ്രഖ്യാപിച്ചിരിക്കുന്നത്. മുഹമ്മദിന്റെ കാര്‍ട്ടൂണ്‍ വരച്ച സംഭവത്തില്‍ മതനിന്ദ ആരോപിച്ച് ചരിത്രാധ്യാപകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പാക്കിസ്ഥാന്‍ മതതീവ്രവാദികള്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.  ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോയ്‌ക്കെതിരെ പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രൂക്ഷവിമര്‍ശനവും ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പാക്കിസ്ഥാനുമായുള്ള ബന്ധങ്ങള്‍ ഫ്രാന്‍സ് അവസാനിപ്പിക്കുന്നത്.  

പാക്ക് വംശജരായ സാങ്കേതിക വിദഗ്ധരെ അടുപ്പിക്കില്ലെന്ന് വ്യക്തമാക്കിയ ഫ്രാന്‍സ് മറ്റു രാജ്യങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കി. പാക്കിസ്ഥാനികളായ സാങ്കേതിക വിദഗ്ധരെ റഫാലില്‍ ജോലി ചെയ്യാന്‍ അനുവദിക്കരുതെന്ന് ഖത്തറിനോടും ഫ്രാന്‍സ് ആവശ്യപ്പെട്ടിട്ടുണ്ട്. അനുവദിച്ചാല്‍ രഹസ്യങ്ങള്‍ ചോരും. അത് ഇന്ത്യയടക്കമുള്ള തങ്ങളുടെ സുഹൃത്തുക്കള്‍ക്ക് ഭീഷണിയാകുമെന്നും ഫ്രാന്‍സ് നിലപാട് എടുത്തിട്ടുണ്ട്.  

ഇതിന് പിന്നാലെ പാക്കിസ്ഥാന്റെ സൈനിക, പ്രതിരോധ സംവിധാനങ്ങള്‍ നവീകരിക്കാന്‍ സഹായം നല്‍കില്ല.  പാക്കിസ്ഥാന്റെ കൈയിലുള്ള മിറാഷ് യുദ്ധവിമാനങ്ങള്‍ നവീകരിക്കില്ലെന്നും  ഫ്രാന്‍സ് വ്യക്തമാക്കി. ഇന്ത്യയുടെ ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് ഈ നിര്‍ണായക തീരുമാനം. ഇതോടെ നൂറ്റന്‍പതോളം മിറാഷ് യുദ്ധവിമാനങ്ങള്‍ പാക്കിസ്ഥാന് ഉപേക്ഷിക്കേണ്ടിവരും.  

 

 

 

 

 

comment

LATEST NEWS


ബിന്ദുവിന്റെ ലക്ഷങ്ങളുടെ തട്ടിപ്പിന്റെ സ്‌പോണ്‍സര്‍ സിപിഎം; സംരക്ഷിച്ചത് മന്ത്രിമാരായ ജയരാജനും മൊയ്തീനും; നടത്തിയത് വഴിവിട്ട നീക്കങ്ങള്‍


തമിഴ്‌നാട്ടില്‍ കനത്തമഴ; 43 വര്‍ഷത്തിന് ശേഷം ചിദംബരം നടരാജക്ഷേത്രത്തില്‍ വെള്ളം കയറി; ആയിരംകാല്‍മണ്ഡപം അടക്കമുള്ള 40 ഏക്കറില്‍ വെള്ളം ഉയരുന്നു


ഇന്ന് 5718 പേര്‍ക്ക് കൊറോണ; 29 മരണങ്ങള്‍; പരിശോധിച്ചത് 57,456 സാമ്പിളുകള്‍; 5496 പേര്‍ക്ക് രോഗമുക്തി; 444 ഹോട്ട് സ്‌പോട്ടുകള്‍


'ഹോണ്ട റോഡ് സേഫ്റ്റി ഇഗുരുകുല്‍': ഹോണ്ടയുടെ റോഡ് സുരക്ഷാ പദ്ധതി രണ്ടു ലക്ഷത്തിലധികം ഇന്ത്യക്കാരിലേക്ക്


ഓൺലൈൻ ക്ലാസിനിടെ 11 കാരൻ സ്വയം വെടിയുതിർത്തു മരിച്ചു


കോവിഡ് യു എസിൽ 140 ലക്ഷം (14 മില്യൺ) കവിഞ്ഞു; നൂറു ദിവസത്തേക്ക് മാസ്ക് നിർബന്ധമാക്കും: ബൈഡൻ


മലയാളിയായ പ്രിയാ ലാലിന്റെ തെലുങ്കു അരങ്ങേറ്റ ചിത്രം ഗുവ ഗോരിങ്ക 17ന് പുറത്തിറങ്ങും; റിലീസിങ് ആമസോണ്‍ പ്രൈം വഴി


എംഎസ്എംഇകള്‍ക്കായി പ്രത്യേക ബിസിനസ് ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി ആക്‌സിസ് ബാങ്ക്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.