login
അല്‍പം മുമ്പ് മരിച്ച അളിയന്‍ പോലീസ് വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തു; കള്ളം പറഞ്ഞ അളിയനും ബുദ്ധി ഉപദേശിച്ച 'അളിയനും' അറസ്റ്റില്‍

തിരുവനന്തപുരത്ത് നിന്ന് താമരക്കുളത്തേക്കു ഓട്ടോയില്‍ പോയവരാണ് കുടുങ്ങിയത്. പോലീസ് പിടിച്ചപ്പോള്‍ അളിയന്‍ മരിച്ചു അങ്ങോട്ട് അടിയന്തരമായി പോകുന്നു എന്നാണ് യുവാവ് സത്യവാങ്മൂലം നല്‍കിയത്.

തിരുവനന്തപുരം : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ക് ഡൗണ്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി വാഹന പരിശോധന ശക്തമാണ്. ഇതില്‍ നിന്ന് രക്ഷപെടാന്‍ പല മാര്‍ഗങ്ങള്‍ ആണ് ജനങ്ങള്‍ പ്രയോഗിക്കുന്നത്. മിക്കവരും ആശുപത്രിയില്‍ പോകുന്നു എന്നാണ് പോലീസിനോട് പറയുന്നത്. എന്നാല്‍ മറ്റു ചിലര്‍ അതിലും വലിയ ബുദ്ധി ആണ് പ്രയോഗിക്കുന്നത്. ചവറയില്‍ വാഹന പരിശോധനയ്ക്കിടെ പോലീസിനെ പറ്റിച്ച യുവാക്കള്‍ ഒടുവില്‍ അറസ്റ്റിലായി. 

തിരുവനന്തപുരത്ത് നിന്ന് താമരക്കുളത്തേക്കു ഓട്ടോയില്‍ പോയവരാണ് കുടുങ്ങിയത്. പോലീസ് പിടിച്ചപ്പോള്‍ അളിയന്‍ മരിച്ചു അങ്ങോട്ട് അടിയന്തരമായി പോകുന്നു എന്നാണ് യുവാവ് സത്യവാങ്മൂലം നല്‍കിയത്. മരിച്ച അളിയന്റെ മൊബൈല്‍ നമ്പര്‍ വാങ്ങി പോലീസ് വിളിച്ചപ്പോള്‍ അളിയന്‍ ഫോണ്‍ എടുത്തു. താന്‍ ജീവനോടെ ഉണ്ടെന്നും അറിയിച്ചു. ഇതോടെ ആണ് കള്ള സത്യവാങ്മൂലം നല്‍കിയ അളിയന്‍ യുവാവും ബുദ്ധി ഉപദേശിച്ച ഓട്ടോ ഡ്രൈവര്‍ ആനയറ സ്വദേശി ശ്രീ പാലിനെ എതിരെയും കേസ് എടുത്തത്.  

അതേസമയം കോവിഡ് 19 പ്രതിരോധിക്കുന്നതിന് ആവശ്യമായ സോപ്പ്, സാനിറ്റൈസര്‍, ഗ്ലൗസ്, മറ്റു മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ കൊണ്ടുവരുന്ന വാഹനങ്ങള്‍ സത്യവാങ്മൂലം പരിശോധിച്ചശേഷം യാത്ര തുടരാന്‍ അനുവദിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്റ എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കി.

കോവിഡ് 19 പ്രതിരോധിക്കുന്നതിന് ആവശ്യമായ മരുന്നുകള്‍, മാസ്‌ക്, ഗ്ലൗസ്, സാനിറ്റൈസര്‍ എന്നിവ നിര്‍മ്മിക്കുന്ന സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാപന ഉടമകള്‍ ആവശ്യപ്പെടുന്നപക്ഷം ജില്ലാ പോലീസ് മേധാവിമാര്‍ പോലീസ് പാസ് നല്‍കും. ജീവനക്കാര്‍ക്കു യാത്ര ചെയ്യാന്‍ സ്ഥാപനം ഉടമ വാഹനസൗകര്യം  ഏര്‍പ്പെടുത്തിയാല്‍ അത്തരം വാഹനങ്ങള്‍ തടയരുതെന്നു നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജീവനക്കാരെ വീടുകളില്‍നിന്ന് സ്ഥാപനങ്ങളിലേയ്ക്ക് ജീവനക്കാരെ കൊണ്ടുവരാനും കൊണ്ടുപോകാനും മാത്രമേ വാഹനം ഉപയോഗിക്കാവൂ. ഡ്രൈവര്‍ സത്യവാങ്മൂലം കരുതിയിരിക്കണം. സ്ഥാപനത്തിനുള്ളിലും വാഹനത്തിലും സാമൂഹ്യ അകലം പാലിക്കാന്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്നും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

comment

LATEST NEWS


കൊറോണ നിരീക്ഷണത്തില്‍ കഴിഞ്ഞ യുവാവ് കഞ്ചാവ് അടിച്ച് നാട്ടില്‍ കറങ്ങി നടന്നു; സുഹൃത്തുക്കള്‍ അടക്കം നാലു പേര്‍ ഈരാറ്റുപേട്ടയില്‍ പിടിയില്‍


രാജ്യമാണ് പ്രധാനം; അടിയന്തര സഹായം എത്തിക്കേണ്ട സമയം; കൊറോണക്കെതിരെ പോരാടാന്‍ 500 കോടി നല്‍കി ടാറ്റ; സര്‍ക്കാരിനൊപ്പമെന്ന് ടാറ്റ ട്രസ്റ്റ്


'ഭൂമിയിലെ മാലാഖമാരായ നിങ്ങളാണ് രാജ്യത്തിന്റെ ശക്തി'; കൊറോണക്കെതിരെ പൊരുതുന്ന നഴ്‌സുമാരെ ഫോണിലൂടെ പിന്തുണ അറിയിച്ച് പ്രധാനമന്ത്രി മോദി


സ്വന്തമായി വികസിപ്പിച്ചെടുത്ത അത്യാധുനിക വെന്റിലേറ്റര്‍; സൈന്യത്തിന് സാനിറ്റൈസര്‍; കൊറോണക്കെതിരായ പോരാട്ടത്തില്‍ രാജ്യത്തിനൊപ്പം ഡിആര്‍ഡിഒ


'ഒരുകോടിയും ഒരുമാസത്തെ ശമ്പളവും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി; കൊറോണ പ്രതിരോധത്തിന് കരുത്ത് പകര്‍ന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍


ചൈനീസ് വൈറസിനെതിരെ പൊരുതാനുറച്ച് ഭാരതം; വിദേശത്തുനിന്ന് എത്തിയ 15ലക്ഷം പേരെ നിരീക്ഷിക്കാന്‍ കേന്ദ്രം; എല്ലാ സംസ്ഥാനങ്ങള്‍ക്കും അടിയന്തര നിര്‍ദേശം


പാരമ്പര്യ ചികിത്സാ രീതികള്‍ കോവിഡ് പ്രതിരോധത്തിന് സഹായിക്കും; ആയുഷ് വിദഗ്ധരുടെ അഭിപ്രായങ്ങള്‍ പ്രധാനമന്ത്രി തേടി


ലോക്ക് ഔട്ടിന്റെ മറവില്‍ പ്രാകൃത ശിക്ഷാ നടപടിയുമായി എസ്പി യതീഷ് ചന്ദ്ര; പുറത്തിറങ്ങിയ പ്രായമേറിയവരെ അടക്കം ഏത്തമീടിപ്പിച്ചു (വീഡിയോ)

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.