പാരീസ്: മൂന്നാം സീഡ് ഡൊമിനിക് തീമും വനിതകളുടെ ഏഴാം സീഡ് പെട്രാ കിറ്റോവയും ഫ്രഞ്ച് ഓപ്പണിന്റെ രണ്ടാം റൗണ്ടില്‍ പ്രവശിച്ചു.
ഡെമിനിക് തീം ആദ്യ റൗണ്ടില്‍ മാരിന് സിലിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. സ്കോര്‍: 6-4,6-3, 6-3.
ചെക്ക് താരമായ പെട്രാ കിറ്റോവ ആദ്യ റൗണ്ടില്‍ ഓഷ്യന്‍ ഡോഡിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. സ്കോര്‍: 6-3, 7-5.
പുരുഷന്മാരുടെ ആറാം സീഡായ അലക്സാണ്ടര്‍ സ്വരേവ് രണ്ടാം റൗണ്ടില്‍ കടന്നു. ഡെന്നിസ് നോവാക്കിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കി . സ്കോര്‍: 7-5, 6-2, 6-4.
പതിനാറാം സീഡായ സ്റ്റാന്‍ വാവ്റിങ്ക നേരിട്ടുള്ള സെറ്റുകള്‍ക്ക് ആന്‍ഡി മുറെയെ മറികടന്നു. സ്കോര്‍: 6-1, 6-3, 6-2. പത്തൊമ്പതാം സീഡായ ഫെലിക്സ് ആഗര്‍ അലിയാസിമിനെ യോഷിഹിതോ അട്ടിമറിച്ചു. സ്കോര്‍: 7-5,6-3,6-3.
ജാക്ക് സോക്ക് ആദ്യ മത്സരത്തില്‍ റീലി ഒപെല്‍ക്കയെ 6-4,6-4, 6-3 ന് പരാജയപ്പെടുത്തി.
അമേരിക്കയുടെ വീനസ് വില്ല്യംസ് ആദ്യ റൗണ്ടില്‍ പുറത്തായി. അന്ന കരോലിന നേരിട്ടുള്ള സെറ്റുകള്‍ക്ക് വീനസ് വില്ല്യംസിനെ പരാജയപ്പെടുത്തി. സ്കോര്‍: 6-4, 6-4.
പ്രതികരിക്കാൻ ഇവിടെ എഴുതുക: