കരമന: ഇടിമിന്നലില്‍ പൂര്‍ണമായും തകര്‍ന്ന വീടുകള്‍ പുനരുദ്ധരിക്കുന്നതിന് ആര്‍എസ്എസ് ആറ്റുകാല്‍ നഗരം, സേവാഭാരതി, ആറ്റുകാല്‍ സേവാ ട്രസ്റ്റ് എന്നീ സംഘടനകളുടെ സഹായഹസ്തം.
ആറ്റുകാല്‍ കളിപ്പാന്‍കുളം വാര്‍ഡില്‍ കാര്‍ത്തിക നഗറില്‍ വിവേക്, വിനോദ് ഇവരുടെ വീടുകള്‍ക്കാണ് ധനസഹായം നല്‍കുന്നത്. കഴിഞ്ഞ മഴക്കാലത്താണ് ഇവരുടെ വീടുകള്‍ പൂര്‍ണമായും തകര്‍ന്നത്.
വീടുകളുടെ പുനര്‍നിര്‍മാണ പ്രവര്ത്തനത്തോടനുബന്ധിച്ചുള്ള കട്ടിളവയ്പ്പ് കര്‍മം ഒ. രാജഗോപാല്‍ എംഎല്‍എ, ആര്‍എസ്എസ് ആറ്റുകാല്‍ നഗര്‍ സംഘ ചാലക് എം.എന്‍ .സുബ്രഹ്മണ്യന് എന്നിവര്‍ സംയുക്തമായി നിര്‍വഹിച്ചു. ടി.ആര്. വിജയകുമാറും ബാബു കഴക്കൂട്ടവുമാണ് വീടുകള്‍ നിര്‍മിക്കുന്നതിനുള്ള തുക നല്‍കിയത്.
:
പ്രതികരിക്കാൻ ഇവിടെ എഴുതുക: