login
അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും പ്രതിഫലം നല്‍കിയില്ല; രാംഗോപാല്‍ വര്‍മ്മ‍യ്ക്ക് ആജീവനാന്ത വിലക്ക്

നിരവധി കത്തുകള്‍ സംവിധായകന് അയച്ചെങ്കിലും കത്തുകള്‍ കൈപ്പറ്റാന്‍ അദ്ദേഹം തയാറായില്ല. ഇതിനെ തുടര്‍ന്നാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് എഫ്ഡബ്ല്യുഐസിഇ

സിനിമാ പുറത്തിറങ്ങിയിട്ടും അഭിനേതാക്കള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും പ്രതിഫലം നല്‍കിയില്ല. സംവിധായകന്‍രാംഗോപാല്‍ വര്‍മ്മയ്ക്ക് സിനിമാ സംഘടനയായ ഫെഡറേഷന്‍ ഓഫ് വെസ്റ്റ് ഇന്ത്യന്‍ സിനി എംപ്ലോയീസ് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തി. ലോക്ഡൗണിനിടെ പത്തോളം സിനിമകളാണ് അദ്ദേഹം ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്തത്.  

ഇതില്‍ തില്ലര്‍, ക്ലൈമാക്‌സ്, നേക്കഡ്, പവര്‍സ്റ്റാര്‍, മര്‍ഡര്‍, 12 'ഒ'  ക്ലോക്ക്, ദിഷ എന്‍കൗണ്ടര്‍ എന്നീ ചിത്രങ്ങള്‍ രാംഗോപാല്‍ വര്‍മ്മയാണ് സംവിധാനം ചെയ്തത്. എന്നാല്‍ ഇതില്‍ പല അഭിനേതാക്കള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും പ്രതിഫലം നല്‍കിയിരുന്നില്ല. 1.25 കോടിയോളം രൂപ പ്രതിഫലമായി നല്‍കാനുണ്ട്.  

ഇതുമായി ബന്ധപ്പെട്ട് നിരവധി കത്തുകള്‍ സംവിധായകന് അയച്ചെങ്കിലും കത്തുകള്‍ കൈപ്പറ്റാന്‍ അദ്ദേഹം തയാറായില്ല. ഇതിനെ തുടര്‍ന്നാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് എഫ്ഡബ്ല്യുഐസിഇ പറഞ്ഞു. 

രാംഗോപാല്‍ വര്‍മ്മയുമായി ഒരുമിച്ച് പ്രവര്‍ത്തിക്കില്ല. മോഷന്‍ പിക്ചേഴ്സ് പ്രൊഡ്യൂസേഴ്സ് അസോസിഷന്റേയും പ്രൊഡ്യൂസേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യയുടെയും ശ്രദ്ധയില്‍ ഇക്കാര്യം പെടുത്തിയിട്ടുണ്ടെന്നും എഫ്ഡബ്ല്യൂഐസിഇ അറിയ്ിച്ചു. അതിനിടെ രാം ഗോപാല്‍ വര്‍മ തന്റെ അടുത്ത സിനിമയും പ്രഖ്യാപിച്ചു. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ ജീവിതമാണ് ചിത്രത്തിന് ആധാരം.

 

  comment

  LATEST NEWS


  കായംകുളം താപനിലയം: സൗരവൈദ്യുത പദ്ധതി ഒക്ടോബറില്‍ കമ്മീഷന്‍ ചെയ്യും


  ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്നവരെ നോട്ടമിട്ട് ചെനയുടെയും റഷ്യയുടെയും ഹാക്കര്‍മാര്‍; ലക്ഷ്യം ഗവേഷണ, ക്ലിനിക്കല്‍ പരീക്ഷണ വിവരങ്ങള്‍


  തപസ്യ സംസ്ഥാന വാര്‍ഷികോത്സവം നാളെ; സംവിധായകന്‍ രണ്‍ജി പണിക്കര്‍ ഉദ്ഘാടനം ചെയ്യും


  എല്‍ഡിഎഫ് ജാഥാ ക്യാപ്റ്റന്‍ ബിനോയ് വിശ്വത്തിന് കോവിഡ് സ്ഥിരീകരിച്ചു; ഇന്നലെ പുത്തിരിക്കണ്ടത്ത് വേദി പങ്കിട്ടത് പിണറായി അടക്കം നൂറോളം പേര്‍ക്കൊപ്പം


  ചിഹ്നം അരിവാള്‍ ചുറ്റിക കൈപ്പത്തി; കോണ്‍ഗ്രസ്-സിപിഎം സഖ്യവും ധാരണയും നാലിടത്ത് പരസ്യം, കേരളത്തില്‍ രഹസ്യം


  ഭക്തിയുടെ നിറവില്‍ ആറ്റുകാല്‍; ക്ഷേത്രം കീഴ്ശാന്തി പണ്ടാര അടുപ്പില്‍ തീപകര്‍ന്ന് പൊങ്കാലയ്ക്ക് തുടക്കമിട്ടു, നിവേദ്യം ഉച്ചപൂജയ്ക്ക് ശേഷം


  അസം: കോണ്‍ഗ്രസ് ഭരണത്തില്‍ നുഴഞ്ഞുകയറ്റവും വിഘടന വാദവും തളിര്‍ത്തു; വലിയ ജനകീയ അടിത്തറയുടെ പിന്‍ബലം സ്വന്തമാക്കി ബിജെപി


  ബംഗാള്‍ പരിവര്‍ത്തനത്തിന്റെ പാതയില്‍; മമത പരിഭ്രാന്തിയില്‍; നുഴഞ്ഞുകയറ്റക്കാരെ മുഴുവന്‍ പുറത്താക്കുമെന്ന് ബിജെപി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.