login
ആത്മഹത്യയുടെ വക്കില്‍ നിന്ന് ആയിരക്കണക്കിന് കോടി ആസ്തിയിലേക്ക് ഉയര്‍ത്തിയത് ചോറ്റാനിക്കര അമ്മ; ക്ഷേത്രത്തിന് 500 കോടി നല്‍കുന്ന ഗണ സ്രാവണ്‍ പറയുന്നു

ബംഗളൂരുവിലെ സ്വാമിജി ഗ്രൂപ്പ് ഒഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടറാണ് ഗണശ്രാവണ്‍. ഇന്ത്യയിലെ പ്രമുഖ സ്വര്‍ണ, വജ്ര കയറ്റുമതി സ്ഥാപനമാണിത്.

തിരുവനന്തപുരം: സാമ്പത്തികമായും മാനസികമായും തകര്‍ന്ന തന്നെ നല്ലൊരു ജീവിതത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയത് ചോറ്റാനിക്കര അമ്മയാണെന്ന് ബംഗളൂരു സ്വദേശിയായ വ്യവസായ ഗണ സ്രാവണ്‍. ചാറ്റാനിക്കരയിലെ ക്ഷേത്ര വികസനത്തിന് 500 കോടി വാഗ്ദാനം ചെയ്ത ഗണ സ്രാവണ്‍ വലിയ മാധ്യമശ്രദ്ധ നേടിയിരുന്നു. ബംഗളൂരുവിലെ സ്വാമിജി ഗ്രൂപ്പ് ഒഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടറാണ് ഗണശ്രാവണ്‍. ഇന്ത്യയിലെ പ്രമുഖ സ്വര്‍ണ, വജ്ര കയറ്റുമതി സ്ഥാപനമാണിത്. ചോറ്റാനിക്കര അമ്മയുടെ അനുഗ്രഹം സംബന്ധിച്ച് മാധ്യമങ്ങളോട് ഗണ സ്രാവണ്‍ പറയുന്നത് ഇങ്ങനെ-

'സാമ്പത്തിക തകര്‍ച്ചയിലും ജീവിത പ്രതിസന്ധികളിലും വലഞ്ഞ് നില്‍ക്കുമ്പോഴാണ് ചോറ്റാനിക്കര അമ്മയില്‍ അഭയം തേടിയത്. ഏതാനും വര്‍ഷം കൊണ്ട് ബിസിനസ് വാനോളം ഉയര്‍ന്നു. പാവപ്പെട്ട പൂജാരി കുടുംബത്തില്‍ ജനിച്ചയാളാണ് ഞാന്‍. സംഗീതപ്രേമം കാരണം മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് ഡിപ്ളോമ പൂര്‍ത്തിയാക്കാനായില്ല.1995 മുതല്‍ 2016 വരെ സംഗീതമായിരുന്നു ജീവിതം. അതിനുശേഷമാണ് സ്വര്‍ണത്തിലേക്കും വിദേശ വ്യാപാരത്തിലേക്കും കടന്നത്. തുടര്‍ന്നുണ്ടായ പ്രതിസന്ധികള്‍ക്കിടെ ഒരു ഗുരുവാണ് ചോറ്റാനിക്കരയില്‍ പോകാന്‍ പറഞ്ഞത്. അന്നു മുതല്‍ എല്ലാ പൗര്‍ണമിക്കും അമാവാസിക്കും മുടങ്ങാതെ ദര്‍ശനത്തിനെത്തുന്നുണ്ട്' 46കാരനായ ഗണശ്രാവണ്‍ പറഞ്ഞു.

എല്ലാ ഐശ്യര്യങ്ങള്‍ക്കും കാരണം ചോറ്റാനിക്കര അമ്മയാണ്. ലോകമെമ്പാടുംനിന്ന് ഇവിടേക്ക് ഭക്തര്‍ എത്തിച്ചേരും. അതിനുള്ള സൗകര്യം ഒരുക്കലാണ് ലക്ഷ്യം. ഒരു വര്‍ഷമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ ദേവസ്വം അധികൃതരുമായി ചര്‍ച്ച നടത്തുന്നു. ചില സ്വാര്‍ത്ഥ താത്പര്യക്കാര്‍ തടസങ്ങള്‍ സൃഷ്ടിച്ചു. ഹൈക്കോടതി അനുമതി കിട്ടിയാലുടന്‍ പണികള്‍ ആരംഭിക്കുമെന്നും അദ്ദേഹം.  

തുക സ്വീകരിക്കാനുള്ള അനുമതി ലഭിക്കുകയാണെങ്കില്‍ ചെയ്യുന്നതിനുവേണ്ടിയുള്ള രൂപരേഖയും തയാറാക്കിയിട്ടുണ്ട്. രണ്ട് ഘട്ടങ്ങളിലായിരിക്കും നവീകരണ പ്രവര്‍ത്തനങ്ങള്‍. ആദ്യഘട്ടത്തില്‍ രണ്ട് ഗോപുരങ്ങളുടെ നിര്‍മാണം, പാര്‍ക്കിങ് ഗ്രൗണ്ടില്‍ ടൈല്‍ വിരിക്കല്‍, അന്നദാന മണ്ഡപം, കല്ല്യാണമണ്ഡപം നിര്‍മാണം. രണ്ടാഘട്ടത്തില്‍ ക്ഷേത്രത്തിന് ചുറ്റുമുള്ള റിങ് റോഡ് നിര്‍മാണം മാലിന്യസംസ്‌കരണം പ്ലാന്റ് നിര്‍മാണം എന്നിവയാണ്.

 

 

comment

LATEST NEWS


കോവിഡിനെതിരായ പോരാട്ടത്തില്‍ വാക്‌സിന്‍ 'സഞ്ജീവനി'; കിംവദന്തികള്‍ ശ്രദ്ധിക്കരുതെന്നും കേന്ദ്ര ആരോഗ്യമന്ത്രി


വിശ്വാസ സമൂഹത്തെ വഞ്ചിച്ച പാസ്റ്റർക്ക് 6 വർഷം തടവ്, പിരിച്ച തുകയിൽ നിന്നും 900,000 ഡോളർ കടം വീട്ടാൻ ഉപയോഗിച്ചു


കെഎസ്ആര്‍ടിസിയില്‍ വലിയ തട്ടിപ്പ് നടന്നെന്ന് വെളിപ്പെടുത്തി എംഡി; ജോലി ചെയ്യാതെ ഇഞ്ചിയും മഞ്ഞളും കൃഷി ചെയ്യുന്നു; പ്രതിഷേധവുമായി തൊഴിലാളി സംഘടനകള്‍


ഗോവര്‍ധന്റെ കുഞ്ഞുങ്ങള്‍


ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യാക്കാർ, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്നത് 18 ദശലക്ഷം പേരെന്ന് യു‌എൻ റിപ്പോർട്ട്


ചരിത്ര നിമിഷത്തിന്റെ ഭാഗമാകാനായതില്‍ അഭിമാനം; സുരക്ഷയും ഗുണവും സാക്ഷ്യപ്പെടുത്തുന്നതിന് വാക്‌സിന്‍ സ്വയം സ്വീകരിച്ച് അദാര്‍ പൂനെവാല


ഷെറിൻ മാത്യൂസിന്റെ മരണം: വളർത്തച്ഛൻ വെസ്ലി മാത്യൂസിന്റെ ജീവപര്യന്തം ശിക്ഷ അപ്പീല്‍ കോടതിയും ശരിവച്ചു


നെല്ലിയാമ്പതിയില്‍ രണ്ടു വിനോദ സഞ്ചാരികള്‍ മുങ്ങിമരിച്ചു; അപകടം വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെ

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.