പാരീസ്: മുന്‍ ചാമ്പ്യനായ ഗാര്‍ബീന്‍ മുഗുരുസ ഫ്രഞ്ച് ഓപ്പണിന്റെ രണ്ടാം റൗണ്ടില്‍ കടന്നു. ശക്തമായ വെല്ലുവിളി ഉയര്‍ത്തിയ സ്ലോവേനിയയുടെ തമാര സിഡാന്‍സെക്കിനെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് തകര്‍ത്താണ് മുഗുരുസ രണ്ടാം റൗണ്ടിലെത്തിയത്. സ്പാനിഷ് താരമായ മുഗുരുസ മൂന്ന് മണിക്കൂര്‍ നീണ്ട പോരാട്ടത്തിലാണ് വിജയം നേടിയ്. സ്കോര്‍: 7-5, 4-6, 8-6.
രണ്ടാം സീഡായ കരോലിന പ്ലിസ്കോവ, സെറീന വില്യംസ് എന്നിവരും രണ്ടാം റൗണ്ടിലെത്തി. പ്ലിസ്കോവ ആദ്യ റൗണ്ടില്‍ മേയാന്‍ ഷെരീഫയെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. ആദ്യ സെറ്റ് നഷ്ടമായതിനുശേഷം ശക്തമായ തിരിച്ചുവരവിലൂടെയാണ് വിജയം നേടിയത്. സ്കോര്‍ 6-7, 6-2, 6-4.
സെറീന വില്യംസ് ആദ്യ റൗണ്ടില്‍ ക്രിസ്റ്റി ആനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. സ്കോര്‍ 7-6, 6-0. മത്സരം എഴുപത്തിരണ്ട് മിനിറ്റ് നീണ്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: