login
യന്ത്രവത്കൃത മത്സ്യബന്ധന വിപണിയിൽ മുന്നേറി ഗർവാറെ ടെക്നിക്കൽ ഫൈബേഴ്സ്

ശാസ്ത്രീയമായി, മികച്ച രീതിയിൽ രൂപകൽപ്പന ചെയ്തതാണ് ഗർവാറെ മത്സ്യബന്ധന വലകളെന്നും ശരിയായ തരത്തിലുള്ള മത്സ്യങ്ങളെ മാത്രമേ അവ പിടികൂടൂ എന്നും ഗർവാറെ ടെക്‌നിക്കൽ ഫൈബേഴ്‌സ് സിഇഒ ഷുജോൾ റഹ്മാൻ പറഞ്ഞു

കൊച്ചി: കേരളം ഉൾപ്പെടെ രാജ്യത്തെ യന്ത്രവത്കൃത മത്സ്യബന്ധന വിപണിയിൽ മുന്നേറി ഗർവാറെ ടെക്നിക്കൽ ഫൈബേഴ്സ്. രാജ്യത്തെ ഏറ്റവും വലിയ സാങ്കേതിക ടെക്സ്റ്റൈൽ നിർമാതാക്കളിൽ ഒന്നായ ഗർവാറെ ടെക്നിക്കൽ ഫൈബേഴ്സ് ലിമിറ്റഡ് (ജിടിഎഫ്എൽ) ആണ് വളർച്ചയുടെ പാതയിൽ പുതിയ മുന്നേറ്റം കുറിക്കുന്നത്. ജിഡിപിയുടെ ഒരു ശതമാനത്തോളം സംഭാവന ചെയ്യുന്ന മത്സ്യബന്ധന മേഖല ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ  സുപ്രധാന പങ്കാണ്  വഹിക്കുന്നത്.  

ശാസ്ത്രീയമായി, മികച്ച രീതിയിൽ രൂപകൽപ്പന ചെയ്തതാണ് ഗർവാറെ മത്സ്യബന്ധന വലകളെന്നും ശരിയായ തരത്തിലുള്ള മത്സ്യങ്ങളെ മാത്രമേ അവ പിടികൂടൂ എന്നും ഗർവാറെ ടെക്‌നിക്കൽ ഫൈബേഴ്‌സ് സിഇഒ ഷുജോൾ റഹ്മാൻ പറഞ്ഞു. "ജിടിഎഫ്എൽ നിർമിക്കുന്ന ഫിഷിംഗ് വലകൾക്ക് ടൺകണക്കിന് ഭാരം വഹിക്കാനുള്ള ശേഷിയുണ്ട്. വ്യത്യസ്ത തരത്തിലുള്ള മത്സ്യങ്ങൾ പിടിക്കാൻ  വ്യത്യസ്തതരം ഫൈബറും നെറ്റിംഗ് ഡിസൈനുമാണ് ഉപയോഗിക്കുന്നത്. മത്സ്യബന്ധനത്തിൽ  ഏർപ്പെടുന്നവരുമായുള്ള അടുത്ത ഇടപെടലും ആശയവിനിമയവും വഴി ട്രോളറുകളുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനും  ഉയർന്ന അളവിൽ മത്സ്യം പിടിക്കാനും വലകളിൽ നൂതനമായ ഡിസൈനുകൾ സൃഷ്ടിക്കാനും ഞങ്ങൾ സഹായിക്കുന്നുണ്ട്.  

മത്സ്യബന്ധന മേഖലയിലെ  തൊഴിലാളികൾ നേരിടുന്ന വെല്ലുവിളികൾ മറികടക്കാനും ഫലപ്രദമായ പരിഹാരങ്ങൾ കണ്ടെത്താനുമുളള ശ്രമത്തിലാണ് ഞങ്ങളുടെ ഗവേഷണ വിഭാഗം.  സാങ്കേതികവിദ്യയിലെ മുന്നേറ്റങ്ങളും ഡിസൈനിങ്ങിലെ മികവുമാണ് ഇതിനായി പ്രയോജനപ്പെടുത്തുന്നത്."  "മത്സ്യത്തൊഴിലാളികൾക്കായി ഉപഭോക്തൃ കേന്ദ്രീകൃതമായ നിരവധി പുതുമകൾ സൃഷ്ടിച്ചതിലൂടെയാണ് കമ്പനി വളർച്ച പ്രാപിച്ചത്.  

ഒരു ശരാശരി ഫിഷിങ്ങ് ട്രോളറിന്റെ പ്രവർത്തനച്ചെലവിൽ 70 ശതമാനവും ഡീസൽ ചെലവാണ്. വലിവ് കുറച്ച്, അതുവഴി ഇന്ധന ഉപഭോഗം പരമാവധി കുറയ്ക്കുന്ന തരം  വലകളാണ് രൂപകൽപ്പന ചെയ്യുന്നത്. ഒറ്റ ട്രിപ്പിൽ 50 മുതൽ 100 ലിറ്റർ വരെ ഡീസൽ ലാഭിക്കാൻ കഴിയും. ഇതുവഴി ഒരു ട്രോളറിന് പ്രതിവർഷം ഒരുലക്ഷം രൂപ വരെ ലാഭിക്കാനാവും. നൂതനമായ മത്സ്യബന്ധന വലകൾ രൂപകൽപ്പന ചെയ്യുന്നതിലാണ് ഞങ്ങൾ നിരന്തരമായി മികവ് തെളിയിക്കുന്നത്. വലിവ് കുറയ്ക്കുക, അതേസമയം ബോട്ടിന്റെ വേഗത നഷ്ടപ്പെടാതെ  പരമാവധി മത്സ്യങ്ങൾ പിടിക്കുക, അതാണ് ഗർവാറെ വലകളുടെ വിജയം.  

വല നിർമാണത്തിനുള്ള മെറ്റീരിയലും രൂപരേഖയും ഡിസൈനുമെല്ലാം ഇതിൽ നിർണായകമാണ്. എല്ലാ നിലയിലും മികവ് പുലർത്തുന്നതിനാലാണ് ഗർവാറെ ഫിഷിംഗ് വലകൾ ഇന്ത്യയിലുടനീളമുള്ള മത്സ്യത്തൊഴിലാളികൾ ഇഷ്ടപ്പെടുന്നത് "- അദ്ദേഹം കൂട്ടിച്ചേർത്തു.

comment

LATEST NEWS


കേരളത്തിന് വീണ്ടും കൊറോണ വാക്സിന്‍ അനുവദിച്ച് മോദി സര്‍ക്കാര്‍; രണ്ടാം ഘട്ടത്തില്‍ നല്‍കിയത 3,60500 ഡോസ് മരുന്ന്; വിമാനങ്ങളില്‍ നാളെ വാക്‌സിന്‍ എത്തും


73 വര്‍ഷത്തിനിടെ ആദ്യമായി താംത ഗ്രാമത്തില്‍ വൈദ്യുതി; കശ്മീര്‍ മലമുകളിലെ ഗ്രാമങ്ങളിലേക്കും വൈദ്യുതിയെത്തിച്ച് മോദി സര്‍ക്കാര്‍; എതിരേറ്റ് ജനങ്ങള്‍


'പോലീസ് ഒപ്പം നടക്കുന്നില്ല; ഡ്യൂട്ടി ഒഴിവാക്കാന്‍ പലരും ശ്രമിക്കുന്നു'; ശബരിമലയുടെ പവിത്രത തകര്‍ക്കാന്‍ ശ്രമിച്ച ബിന്ദു അമ്മിണി പോലീസിനെതിരെ രംഗത്ത്


സിഎസ്ബി ബാങ്കിന് 175.5 കോടി രൂപ അറ്റാദായം


റഹ്മാന്‍ വീണ്ടും നായകനാകുന്നു; 'സമാറ' ഇന്‍വെസ്റ്റ്‌റിഗേഷന്‍ ത്രില്ലര്‍; കശ്മീരില്‍ ചിത്രീകരണം തുടങ്ങി


'ഈ വിജയം ഇന്ത്യയുടെ പോരാട്ടവീര്യത്തിന്റെ നേര്‍സാക്ഷ്യം'; ഓസ്‌ട്രേലിയയില്‍ ചരിത്രമെഴുതി ടെസ്റ്റ് പരമ്പര നേടിയ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി


പ്രോട്ടോകോള്‍ ഓഫീസിലെ തീപിടുത്ത അട്ടിമറി; കെ സുരേന്ദ്രനെ സെക്രട്ടേറിയേറ്റിലേക്ക് കടത്തിവിട്ട സുരക്ഷാ ഉദ്യോഗസ്ഥരെ പിണറായി സര്‍ക്കാര്‍ പിരിച്ചുവിട്ടു


ജെഇഇ, നീറ്റ്: ഈ വര്‍ഷവും സിലബസുകള്‍ക്ക് മാറ്റമില്ല; ജെഇഇ മെയിനായി പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ 75 ശതമാനം മാര്‍ക്ക് വേണം എന്ന നിബന്ധന നീക്കി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.