login
എന്നെ കാണാന്‍ കൊള്ളില്ലന്ന് പറഞ്ഞ് അവസരം നിഷേധിച്ചു; 'സെക്കന്‍ഡ് ഷോ'യില്‍ അഭിനയിച്ചത് വാശിപ്പുറത്ത്; സിനിമയില്‍ എത്തിയത് വെളിപ്പെടുത്തി ഗൗതമി

സെക്കന്‍ഡ് ഷോയ്ക്ക് ശേഷം ഫഹദ് ഫാസിലിനൊപ്പമുള്ള ഡയമണ്ട് നെക്ലസിലും മികച്ച അഭിനയമാണ് നടി കാഴ്ച്ചവെച്ചത്. എന്നാല്‍, തന്നെ ഒരു വാശിയാണ് സിനിമയില്‍ എത്തിച്ചതെന്ന് ഗൗതമി പറയുന്നു.

ദുല്‍ഖറിന്റെ നായകിയായെത്തി മലയാള സിനിമയില്‍ ചുവടുറപ്പിച്ച നായകിയാണ് ഗൗതമി നായര്‍. സെക്കന്‍ഡ് ഷോയ്ക്ക് ശേഷം  ഫഹദ് ഫാസിലിനൊപ്പമുള്ള ഡയമണ്ട് നെക്ലസിലും മികച്ച അഭിനയമാണ് നടി കാഴ്ച്ചവെച്ചത്. എന്നാല്‍, തന്നെ ഒരു വാശിയാണ് സിനിമയില്‍ എത്തിച്ചതെന്ന് ഗൗതമി പറയുന്നു.  

2011 ലായിരുന്നു ആ ഓഡിഷന്‍ നടന്നത്. പുതിയ ഡയറക്ടറുടെ സിനിമയായിരുന്നു. വലിയ താരങ്ങളൊക്കെയുണ്ടെന്നാണ് പറഞ്ഞത്. അവര്‍ എന്റെ കുറേ ഫോട്ടോസൊക്കെ എടുത്തു. മൂന്നാല് ആഴ്ചകള്‍ക്ക് ശേഷം അതില്‍ വര്‍ക്ക് ചെയ്യുന്നൊരു ചേട്ടന്‍ എന്നോട് പറഞ്ഞു, എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. പക്ഷേ എന്നെ കാണാന്‍ കൊള്ളില്ലാത്തത് കൊണ്ട് അവരെന്നെ ആ പടത്തില്‍ എടുക്കുന്നില്ലെന്നാണെന്നോ എന്തോ ആണ് കേട്ടതെന്ന്. അതെനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല.

 പിന്നെയെനിക്ക് വാശിയായിരുന്നു. ആ  സമയത്ത് എന്റെ കസിന്റെ സുഹൃത്ത് സെക്കന്‍ഡ് ഷോ എന്നൊരു സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടറാണെന്ന് അറിഞ്ഞു. അവരും ഓഡിഷന്‍ നടത്തുന്നുണ്ടായിരുന്നു. ഫോട്ടോ അയച്ച് കൊടുത്തപ്പോള്‍ ഇഷ്ടപ്പെട്ട് അവര്‍ ഓഡിഷന് വിളിച്ചു. 

ആ വാശിപ്പുറത്താണ് ഞാന്‍ സെക്കന്‍ഡ് ഷോ യില്‍ അഭിനയിച്ചതെന്ന് ബിഹൈന്‍ഡ് വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.  സംഭവം നടന്ന ഒരു മാസത്തിന് ശേഷമാണ് സെക്കന്‍ഡ് ഷോയിലെ നായികയായി തന്നെ പ്രഖ്യാപിക്കുന്നത്. അതോടെ തന്റെ വാശിയും പോയെന്നും ഗൗതമി പറഞ്ഞു

  comment

  LATEST NEWS


  വിനോദിനിക്ക് ഐഫോണ്‍ ലഭിച്ചെന്ന വാര്‍ത്ത ചെറിയ പടക്കം; പിണറായിക്കും പി. ജയരാജനുമെതിരേയും ആരോപണം ഉയരുമെന്നും കെ സുധാകരന്‍


  98-ാം വയസിലും 'ആത്മനിര്‍ഭര്‍'; വീഡിയോ വൈറലായതിന് പിന്നാലെ മുതിര്‍ന്ന പൗരനെ ആദരിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍


  ബൈഡന്റെ ആഭ്യന്തര നയ ഉപദേശകരായി രണ്ട് ഇന്ത്യന്‍ വംശജർ കൂടി


  വീണ്ടും അശ്വിനും അക്‌സറും; നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ തകര്‍ത്തത് ഇന്നിങ്ങ്‌സിനും 25 റണ്‍സിനും; ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍


  നന്ദുവിന്റെ കൊലപാതകം : ഒരു പ്രതി കൂടി പിടിയില്‍; അറസ്റ്റിലായവരുടെ എണ്ണം 10 ആയി, കേസ് കേന്ദ്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് അമ്മ


  അപകടത്തില്‍ മരിച്ച റിയാലിറ്റി ഷോ താരം മഞ്ജുഷ മോഹന്റെ പിതാവും വാഹനാപകടത്തില്‍ അന്തരിച്ചു; അപകടം അതേ സ്‌കൂട്ടറില്‍ സഞ്ചരിക്കവേ


  എന്‍ഡിഎയില്‍ സീറ്റു ചര്‍ച്ച പുരോഗമിക്കുന്നു; സ്ഥാനാര്‍ഥി പട്ടിക ഉടനെന്ന് കെ.സുരേന്ദ്രൻ


  കേരളം പഴയ കേരളമല്ല, ഭീഷണിപ്പെടുത്തി അന്വേഷണം വരുതിയിലാക്കാമെന്നത് സിപിഎമ്മിന്റെ വ്യാമോഹമെന്ന് കെ. സുരേന്ദ്രന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.