login
ബാറ്റെടുത്താല്‍ ഗെയ്ല്‍ അപകടകാരി: രാഹുല്‍

ഈ സീസണില്‍ ഇതാദ്യമായി കളിക്കാനിറങ്ങിയ ഗെയ്‌ലിന്റെ മികവിലാണ് കിങ്‌സ് ഇലവന്‍ റോയല്‍ ചലഞ്ചേഴ്‌സിനെ തോല്‍പ്പിച്ചത്. ഗെയ്‌ലിനെ കൂടാതെ കളിച്ച ഏഴു മത്സരങ്ങളില്‍ ആറിലും കിങ്‌സ് ഇലവന്‍ തോറ്റു. റോയല്‍സിനെതിരെ വിജയം നേടിയതോടെ കിങ്‌സ് ഇലവന് എട്ട് മത്സരങ്ങളില്‍ നാലു പോയിന്റായി.

റോയല്‍ ചലഞ്ചേഴ്‌സിനെതിരായ മത്സരത്തിനിടെ ക്രിസ് ഗെയ്‌ലും കെ.എല്‍. രാഹുലും

ഷാര്‍ജ: ബാറ്റ് ചെയ്യുമ്പോഴൊക്കെ ക്രിസ് ഗെയ്ല്‍ അപകടകാരിയാണെന്ന് കിങ്‌സ് ഇലവന്‍ പഞ്ചാബ് ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തില്‍ വിജയം നേടിയശേഷം സംസാരിക്കുകയായിരുന്നു രാഹുല്‍.

ഈ സീസണില്‍ ഇതാദ്യമായി കളിക്കാനിറങ്ങിയ ഗെയ്‌ലിന്റെ മികവിലാണ് കിങ്‌സ് ഇലവന്‍ റോയല്‍ ചലഞ്ചേഴ്‌സിനെ തോല്‍പ്പിച്ചത്. ഗെയ്‌ലിനെ കൂടാതെ കളിച്ച ഏഴു മത്സരങ്ങളില്‍ ആറിലും കിങ്‌സ് ഇലവന്‍ തോറ്റു. റോയല്‍സിനെതിരെ വിജയം നേടിയതോടെ കിങ്‌സ് ഇലവന് എട്ട് മത്സരങ്ങളില്‍ നാലു പോയിന്റായി.

യൂണിവേഴ്‌സല്‍ ബോസ് എന്ന് അറിയപ്പെടുന്ന ഗെയ്ല്‍ മൂന്നാമനായാണ് ക്രീസിലിറങ്ങിയത്. നാല്‍പ്പത്തിയഞ്ച് പന്തില്‍ അഞ്ചു സിക്‌സറും ഒരു ഫോറും അടക്കം 53 റണ്‍സ് കുറിച്ചൂ. ഇതോടെ ഒരു റെക്കോഡും ഗെയ്‌ലിന് സ്വന്തമായി. ഐപിഎല്ലില്‍ 4500 റണ്‍സ് പിന്നിടുന്ന മൂന്നാമത്തെ വിദേശതാരമെന്ന റെക്കോഡാണ് സ്വന്തമായത്. നിലവില്‍ ഐപിഎല്ലില്‍ ഗെയ്‌ലിന് 126 മത്സരങ്ങളില്‍ 4537 റണ്‍സായി.

comment
  • Tags:

LATEST NEWS


വിസികെ നേതാവിന്‍റെ മനുസ്മൃതി പരാമര്‍ശത്തില്‍ പ്രതിഷേധ സമരം; നടി ഖുശ്ബു സുന്ദര്‍ അറസ്റ്റില്‍, കരുതല്‍ തടങ്കലെന്ന് പോലീസ്


വാളയാര്‍ കേസ്: 'ഞാനെന്തിന് വെറുതേ പഴി കേള്‍ക്കണം'; ആഭ്യന്തര വകുപ്പിന്റെ ഇടപെടലിലാണ് തന്നെ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനത്തു നിന്ന് മാറ്റിയത്


കാലവര്‍ഷം പിന്‍വാങ്ങുന്ന 28ന് തന്നെ തുലാമഴയെത്തും; വടക്ക്-കിഴക്ക് നിന്നുള്ള മഴ മേഘങ്ങളും ഇന്നലെ മുതല്‍ എത്തി തുടങ്ങി.


ജീവിതത്തിലേക്ക് തിരിച്ചെത്താന്‍ ശ്രമിച്ച് പെണ്‍കുട്ടി; വേണം കൈത്താങ്ങ്, കൊറോണയുടെ പേരില്‍ കോട്ടയത്ത് ചികിത്സ ലഭിച്ചില്ല


മുന്നാക്ക സംവരണത്തിന് പിന്നില്‍ സവര്‍ണ താല്‍പര്യം; മുസ്ലിങ്ങളുടെ അവസരങ്ങള്‍ ഇല്ലാതാകും, നടപടി സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് കാന്തപുരം വിഭാഗം


നടപ്പിലാക്കിയത് കേന്ദ്രം പാസാക്കിയ നിയമം; കേരളത്തിന് മാത്രം വിട്ടുനില്‍ക്കാനാവില്ല; ഒരാളുടെയും ആനുകൂല്യം ഇല്ലാതായിട്ടില്ലെന്ന് മുഖ്യമന്ത്രി


'961 കോടി രൂപയുടെ പലിശ എഴുതിത്തള്ളും; എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടില്ല; സ്വിഫ്റ്റ് എന്ന കമ്പനി രൂപികരിക്കും'; കെഎസ്ആര്‍ടിസിക്ക് പുതിയ പാക്കേജ്


പാര്‍ലമെന്റ് പാസാക്കിയാല്‍ രാജ്യത്തിന്റെ നിയമം; മുന്നോക്ക സംവരണം കേന്ദ്രസര്‍ക്കാരിന്റേത്; പിണറായിയെ വിമര്‍ശിക്കുന്നവര്‍ വര്‍ഗീയവാദികളെന്ന് വിജയരാഘവന്‍

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.