login
വില ഉയര്‍ന്നു; ഹൈറേഞ്ചില്‍ ഇഞ്ചി കൃഷി വ്യാപകമാക്കി കര്‍ഷകര്‍

കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി പത്ത് രൂപക്ക് പോലും ഇഞ്ചി എടുക്കാന്‍ ആളില്ലാത്ത അവസ്ഥയായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി മലയോരത്തെ നിരവധി കര്‍ഷകരാണ് ഇഞ്ചി കൃഷിയിറക്കി കടക്കെണിയിലായത്. വില തകര്‍ച്ചയാണ് ഇഞ്ചി കര്‍ഷകര്‍ക്ക് പ്രതിസന്ധി സമ്മാനിച്ചത്.

കട്ടപ്പന: ഹൈറേഞ്ചില്‍ ഇഞ്ചി കൃഷി വ്യാപകമാകുന്നു. മുന്‍ വര്‍ഷങ്ങളില്‍ ഇഞ്ചിക്ക്  വില കുറഞ്ഞതോടെ കൃഷിയില്‍ നിന്നും ഹൈറേഞ്ചിലെ കര്‍ഷകര്‍ പിന്‍വാങ്ങുകയായിരുന്നു. ഇരുനൂറ് രൂപയോളമാണ് ഇപ്പോള്‍ ഒരുകിലോ ചുക്കിന്റെ വില. ഇഞ്ചിക്ക് ശരാശരി 100-120 രൂപ വരെ വിലയുണ്ട്.

കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി പത്ത് രൂപക്ക് പോലും ഇഞ്ചി എടുക്കാന്‍ ആളില്ലാത്ത അവസ്ഥയായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി മലയോരത്തെ നിരവധി കര്‍ഷകരാണ്  ഇഞ്ചി കൃഷിയിറക്കി കടക്കെണിയിലായത്. വില തകര്‍ച്ചയാണ് ഇഞ്ചി കര്‍ഷകര്‍ക്ക് പ്രതിസന്ധി സമ്മാനിച്ചത്. ഹൈറേഞ്ചിലെ  കൊന്നത്തടി, വാത്തിക്കുടി, രാജാക്കാട്, രാജകുമാരി, ഇരട്ടയാര്‍, കാമാക്ഷി തുടങ്ങിയ പഞ്ചായത്തുകളിലാണ് വ്യാപകമായി ഇഞ്ചി കൃഷി ചെയ്തു വന്നിരുന്നത്. മൂന്ന് വര്‍ഷക്കാലമായി ഇഞ്ചിക്ക് വില നന്നേ കുറവാണ്. ഭീമമായ തുക മുടക്കിയാണ് കര്‍ഷകര്‍ കൃഷി ഇറക്കിവന്നിരുന്നത്.  

മുന്‍ വര്‍ഷങ്ങളില്‍ കൃഷി ചെയ്ത ഇഞ്ചി പറിക്കാത്ത കര്‍ഷകരും ഹൈറേഞ്ചില്‍ ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ പത്തുരൂപ മുതല്‍ 25 രൂപ വരെയാണ് ഇഞ്ചിക്ക് വില ലഭിച്ചിരുന്നത്.  

എന്നാല്‍ ഇത്തവണ കര്‍ഷകര്‍ക്ക് ആശ്വാസം പകര്‍ന്നു ഇഞ്ചി വില ഉയര്‍ന്നു. ഇരുനൂറ് രൂപയ്ക്ക് മുകളിലാണ് ഇപ്പോള്‍ ഒരുകിലോ ഇഞ്ചിയുടെ വില. കഴിഞ്ഞ വര്‍ഷങ്ങളില്‍ വില കുറഞ്ഞതുമൂലം ഈ വര്‍ഷം ഇഞ്ചി കൃഷി വ്യാപകമായി ഇല്ല. എന്നാല്‍ വിലകൂടിയപ്പോള്‍  സുലഭമായി ഇഞ്ചി ലഭിക്കാനില്ലാത്ത അവസ്ഥയിലുമായി.  

ഇപ്പോള്‍ വീണ്ടും കര്‍ഷകര്‍  ഇഞ്ചി കൃഷിയിലേക്കു തിരിഞ്ഞിരിക്കുകയാണ്. മണ്ണ് കിളച്ച് ഒരുക്കി വാരം കോരിയാണ് കൃഷിയിറക്കുന്നത്. ഇതിന് അഞ്ചിലധികം തൊഴിലാളികള്‍ വേണം. അടി വളമായി ചാണകപൊടി, എല്ലുപൊടി എന്നിവ ചേര്‍ക്കുന്നു. ഇടയ്ക്കിടെ ജൈവ വളം ചേര്‍ത്ത് കള പറിച്ച് കൃത്യമായ പരിചരണം നല്‍കിയാലേ ഇഞ്ചി കൃഷിയില്‍ ആദായം ഉണ്ടാവുകയുള്ളു.

 

comment

LATEST NEWS


ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുടെ ഇടപെടല്‍; അജിത് ഡോവലും ബിപിന്‍ റാവത്തുമായി പ്രധാനമന്ത്രിയുടെ ചര്‍ച്ച ; ഇന്ദ്രപ്രസ്ഥത്തില്‍ തിരക്കിട്ട നീക്കങ്ങള്‍


കൊറോണ പേടിച്ച് താക്കറെ പുറത്ത് ഇറങ്ങിയില്ല; എല്ലാ മന്ത്രിമാരും വീടുകളില്‍ കയറി; മഹാരാഷ്ടട്രയില്‍ പ്രതിസന്ധി; മുഖ്യമന്ത്രി 'സ്ഥാനം' ഏറ്റെടുത്ത് പവാര്‍


ജന്മഭൂമി വാര്‍ത്ത തുണയായി; ഫിലിപ്പീന്‍സില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥിനിക്ക് സഹായവുമായി സുരേഷ് ഗോപി എംപി


കേന്ദ്രമന്ത്രി പങ്കെടുത്തെന്ന് മുഖ്യമന്ത്രി; ഇല്ലന്ന് വി. മുരളീധരന്‍; പിണറായി കള്ളം പറയുന്നുവെന്ന് ബിജെപി


ബാങ്ക് അഴിമതിയില്‍ അച്ചടക്ക നടപടിയുടെ കാര്യത്തിലും രണ്ടു നീതി, തലയോലപ്പറമ്പ് സിപിഎമ്മില്‍ പ്രതിസന്ധി രൂക്ഷം


കൊറോണ പടര്‍ത്താന്‍ ആഹ്വാനം; ടെക്കിക്ക് തീവ്രവാദ സംഘടനകളുമായി ബന്ധം, കോടതി ജാമ്യം നിഷേധിച്ചു


സര്‍ക്കാര്‍ അറ്റസ്റ്റേഷന്‍ 27മുതല്‍ പുനരാരംഭിക്കും


ഹോട്ടലുകള്‍, താമസ സൗകര്യം ഒരുക്കുന്ന മറ്റ് സ്ഥാപനങ്ങള്‍ എന്നിവയുടെ അംഗീകാരത്തിന് കാലാവധി ജൂണ്‍ 30 വരെ നീട്ടി കേന്ദ്ര വിനോദ സഞ്ചാര മന്ത്രാലയം

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.