login
പിടിതരാതെ പൊന്ന്: തുടര്‍ച്ചയായ ഒന്‍പതാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു; ഒരു പവന് 40,000 രൂപയുടെ അടുത്ത്

ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 39,720 രൂപയായി. ഒരു ഗ്രാമിന് 4,965 രൂപയാണ് വില. അന്താരാഷ്ട്ര വിപണിയിലും വില ഉയരുകയാണ്.

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ ഒന്‍പതാം ദിവസവും സ്വര്‍ണവില വര്‍ധിച്ചു.  പവന്  320 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 39,720 രൂപയായി. ഒരു ഗ്രാമിന് 4,965 രൂപയാണ് വില. അന്താരാഷ്ട്ര വിപണിയിലും വില ഉയരുകയാണ്.  

ഇന്നലെ പവന് 200 രൂപ കൂടിയിരുന്നു. കഴിഞ്ഞ ദിവസം പവന് 600 രൂപയാണ് കൂടിയത്. ആഗോള വിപണിയില്‍ വില പെട്ടന്ന്  ഉയന്നതാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിച്ചതെന്ന് സ്വര്‍ണ്ണ വ്യാപാരികള്‍ പറയുന്നു.  

അമേരിക്ക- ചൈന ബന്ധം വഷളായതും കൊവിഡ് കേസുകള്‍ ഉയരുന്നതും സ്വര്‍ണവില ഉയരാന്‍ കാരണമായിട്ടുണ്ട്. ഏഴു മാസത്തിനിടെ സ്വര്‍ണവില പവന് 9600 രൂപയാണ് ഉയര്‍ന്നത്. 2020 ജനുവരി ഒന്നിന് 28,000 രൂപയായിരുന്നു ഒരു പവന്റെ വില.

 

 

 

 

 

 

 

 

 

comment

LATEST NEWS


ആലപ്പുഴ-ചങ്ങനാശേരി റോഡില്‍ വെള്ളം കയറിത്തുടങ്ങി; എസി റോഡിലൂടെയുള്ള സര്‍വീസ് ഭാഗികമായി നിര്‍ത്തി കെഎസ്ആര്‍ടിസി; ജാഗ്രത നിര്‍ദേശം


ഐപിഎല്‍ മത്സരങ്ങള്‍ യുഎഇയില്‍; ധോണി പരിശീലനം തുടങ്ങിയതായി റിപ്പോര്‍ട്ട്


'രാജമലയില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയം; രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ല'; പെട്ടിമുടിയിലെത്തിയ മന്ത്രി എംഎം മണിയെ നാട്ടുകാര്‍ തടഞ്ഞുവെച്ചു


ഇംഗ്ലണ്ട് 219ന് പുറത്ത്


ബംഗ്ലാദേശ് ഫുട്‌ബോള്‍ ടീമിലെ 11 അംഗങ്ങള്‍ക്ക് കൊറോണ


ചികിത്സാ സഹായം ലഭിച്ചതിന്റെ പങ്കിനായി യുവതിയെ ഭീഷണിപ്പെടുത്തല്‍; മുന്‍കൂര്‍ ജാമ്യം തേടി ഫിറോസ് കുന്നുംപറമ്പില്‍ ഹൈക്കോടതിയില്‍


'വിമാനദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ'; ധനസഹായം പ്രഖ്യാപിച്ച് കേരളവും; ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി


ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ സ്വകാര്യ കമ്പനിക്ക് ലഭ്യമാക്കിയതിന് സ്വപ്‌ന കൈപ്പറ്റിയത് ഒരു കോടി; കറന്‍സി കൈമാറ്റത്തിനും 50 ലക്ഷം വാങ്ങി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.