login
സ്വര്‍ണക്കടത്ത് കേസ്: സ്വര്‍ണം വില്‍ക്കാന്‍ സഹായിച്ചിരുന്ന മൂന്ന് ഏജന്റുമാര്‍ കൂടി എന്‍ഐഎയുടെ പിടിയില്‍, അറസ്റ്റിലായത് ട്രിച്ചിയില്‍ നിന്ന്

കള്ളക്കടത്തിന് നിക്ഷേപകരെ കണ്ടെത്താനും സ്വര്‍ണം വില്‍ക്കാനും തിരുച്ചിറപ്പള്ളി കേന്ദ്രീകരിച്ചുള്ള സ്വര്‍ണ്ണവ്യാപാരികളുമായി ഈ മൂന്നു ഏജന്റുമാര്‍ ബന്ധപ്പെട്ടിരുന്നതായാണ് എന്‍ഐഎ സംഘത്തിന്റെ വിലയിരുത്തല്‍.

ചെന്നൈ : സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെക്കൂടി എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടില്‍ നിന്നാണ് മൂന്ന് പേര്‍ അറസ്റ്റിലായത്. സ്വര്‍ണക്കടത്തിന്റെ ഏജന്റുമാരാണ് ഇവര്‍. ട്രിച്ചിയില്‍ നിന്നും വെള്ളിയാഴ്ച വൈകിട്ടോടെയാണ് ഇവര്‍ പിടിയിലായത്.

ട്രിച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഈ സംഘം അനധികൃതമായി കടത്തുന്ന സ്വര്‍ണം വില്‍ക്കാന്‍ സഹായിക്കുന്നവരാണ്. കള്ളക്കടത്തിന് നിക്ഷേപകരെ കണ്ടെത്താനും സ്വര്‍ണം വില്‍ക്കാനും തിരുച്ചിറപ്പള്ളി കേന്ദ്രീകരിച്ചുള്ള സ്വര്‍ണ്ണവ്യാപാരികളുമായി ഈ മൂന്നു ഏജന്റുമാര്‍ ബന്ധപ്പെട്ടിരുന്നതായാണ് എന്‍ഐഎ സംഘത്തിന്റെ വിലയിരുത്തല്‍. പിടിയിലായ മൂന്ന് പേരേയും ചൈന്നൈയില്‍ എത്തിച്ചതായാണ് റിപ്പോര്‍ട്ട്. ചെന്നെയില്‍ വച്ച് ചോദ്യം ചെയ്‌തേക്കും.

അതേസമയം ഡിഐജി കെ.ബി. വന്ദനയുടെ നേതൃത്വത്തിലുള്ള സംഘം ചെന്നൈയില്‍ എത്തി കേസ് സംബന്ധിച്ച് മുന്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തുന്നുണ്ട്. ഇത്തരത്തില്‍ അനധികൃതമായി സ്വര്‍ണ്ണം തമിഴ്‌നാട്ടിലെ വിവിധയിടങ്ങളില്‍ എത്തിച്ച് വില്‍പ്പന നടത്തിയതിന് മുമ്പ് പിടിയിലായവരെക്കുറിച്ച് വിവരങ്ങള്‍ തേടുകയാണ് ലക്ഷ്യം.  

തമിഴ്‌നാട്, കര്‍ണാടക, പുതുച്ചേരി, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിലേക്കും അന്വേഷണം നീളുന്നു എന്ന സൂചനകളാണ് ലഭിക്കുന്നത്. ഈ സംസ്ഥാനങ്ങളിലുള്ളവരുടെയും വിസ സ്റ്റാമ്പിങ്ങും മറ്റും തിരുവനന്തപുരത്തൊക്കെ നടത്തിയിരുന്നതാണ്. ഈ പശ്ചാത്തലത്തിലാണ് ഇവിടങ്ങളിലേക്കും നീളുന്നത്.  

 

 

comment

LATEST NEWS


രണ്ട് ജില്ലകള്‍ക്ക് ഉറക്കമില്ലാത്ത രാത്രി


അയോധ്യ ക്ഷേത്രത്തിന് തറക്കല്ലിട്ടതില്‍ പ്രതിഷേധം; സ്വാതന്ത്ര്യദിന ആഘോഷം അലങ്കോലപ്പെടുത്താനും ആഹ്വാനം; പിന്നില്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐ


പത്തനംതിട്ടയില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി മത്സ്യതൊഴിലാളികള്‍ പുറപ്പെട്ടു; പുറപ്പെടാന്‍ സജ്ജരായി അഞ്ച് വള്ളങ്ങള്‍ കൂടി


ജില്ലയില്‍ ഇന്നലെ 41 പേര്‍ക്ക് കോവിഡ്, 30 പേര്‍ക്ക് സമ്പര്‍ക്കം വഴി; 38 പേര്‍ക്ക് രോഗമുക്തി


അനധികൃത വയല്‍നികത്തല്‍; ശ്രീനാരായണപുരത്തെ മുപ്പതോളം വീടുകളില്‍ വെള്ളം കയറിയെന്ന് പരാതി


കൊറോണ വിലക്കുകള്‍ ലംഘിച്ച് വെള്ളപ്പൊക്കം ആഘോഷിച്ച് പാലാ ബിഷപ്പും വൈദികരും; നീന്തിത്തുടിക്കാനിറിങ്ങിയത് സംസ്ഥാന പാതയില്‍; വിമര്‍ശനവുമായി വിശ്വാസികള്‍


കേരളത്തെ നടുക്കിയ കരിപ്പൂര്‍ വിമാനാപകടം: കോഴിക്കോട് ജില്ലയില്‍ ഒന്‍പത് മരണം


കരിപ്പൂര്‍ വിമാന അപകടം: ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ ഓട്ടമായിരുന്നു ജാനകിക്ക്; ഇപ്പോള്‍ ചേതനയറ്റു

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.