login
ഗോള്‍ഡ് വിജയന്‍

വരികളില്‍ നിറഞ്ഞ്

ക്ലിഫ് ഹൗസിലെ സ്വര്‍ണാകര്‍ഷണ ഭൈരവ യന്ത്രം വാങ്ങി അരയ്ക്ക് കെട്ടിയവരുടെ പട്ടിക തേടാനാണ് രാജ്യത്തിന്റെ ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. കൊള്ളയും കൊള്ളിവെയ്പും പെണ്‍വാണിഭവും മുതല്‍ കള്ളക്കടത്ത് വരെ പാര്‍ട്ടി പരിപാടിയാണെന്ന് വ്യാഖ്യാനിക്കുന്ന മുതലുകളാണ് പിണറായി വിജയന് ക്ലീന്‍ ചിറ്റ് നല്‍കാന്‍ വല്ലാണ്ട് വിയര്‍ത്ത് പണിയെടുക്കുന്നത്. ബ്രണ്ണന്‍ വിജയനില്‍ നിന്ന് ഗോള്‍ഡ് വിജയനിലേക്കാണ് മാറ്റം. അതത്ര നിസ്സാരമല്ല.

വ്യാഴാഴ്ച വൈകിട്ടാണ് വിജയന്‍ സഖാവിന്റെ വിവര സാങ്കേതിക വിദഗ്ധ ശബ്ദരേഖയായി ചാനലുകളില്‍ പ്രത്യക്ഷയായത്. തന്റെ കുടുംബവും മക്കളും ദാരിദ്ര്യവും പ്രയാസങ്ങളുമൊക്കെ തൊണ്ടയിടറി പറഞ്ഞ അവര്‍ 'നിങ്ങളിങ്ങനെ തുടങ്ങിയാല്‍ ആത്മഹത്യയാണ് പിന്നെയുള്ള പോംവഴി'യെന്നാണത്രെ ചാനലുകളില്‍ ധ്വനിപ്പിച്ചത്. അതുകേട്ട് ആകെയുള്ള ഇരട്ടച്ചങ്ക് കലങ്ങിയാവണം പിണറായി വിജയന്‍ അന്നത്തെ പതിവ് കൊറോണ സീരിയലിന് പൗഡറിട്ട് ഇരുന്നത്.  

എപ്പിസോഡ് പലത് കഴിഞ്ഞെങ്കിലും പിണറായി സഖാവിനെ ഒരു മനഃശാസ്ത്രജ്ഞന്റെ വേഷത്തില്‍ അന്നാദ്യമായാണ് മലയാളികള്‍ കാണുന്നത്. പല വേഷത്തില്‍, പല കോലത്തില്‍ ഈ അവതാരം മുന്‍പ് പല തവണ എത്തിയിട്ടുണ്ടെങ്കിലും ഇത് പുത്തന്‍ ഗെറ്റപ്പായിരുന്നു. കോമഡി പറയാത്ത, ചിരിക്കാനറിയാത്ത പിണറായി ഫോണ്‍വഴി കൗണ്‍സിലിങ് നടത്തുന്നതും ആത്മഹത്യയില്‍ നിന്ന് രക്ഷപ്പെടാന്‍ 'ചിരി' എന്ന സ്‌കീം തുടങ്ങുമെന്ന് പ്രഖ്യാപിക്കുന്നതുമൊക്കെ ചിരിക്കാതെ കണ്ടിരുന്നവനെ വേണം സമ്മതിക്കാന്‍.  

വലിഞ്ഞുമുറുകിയ മുഖഭാവത്തോടെ മുഖ്യമന്ത്രി ആ വൈകുന്നേരം മാനസിക സമ്മര്‍ദ്ദമകറ്റാനുള്ള വഴികളെ കുറിച്ച് ക്ലാസെടുത്തതിന്റെ യുക്തി ആര്‍ക്കും മനസ്സിലായില്ലെങ്കിലും മാനസതോഴരായ ശിവശങ്കരനും സ്വപ്നസുരേഷിനും തിരിയും. പിണറായി വിജയനെയോ അദ്ദേഹത്തിന്റെ പാര്‍ട്ടിയെയോ പറ്റി ചുക്കും ചുണ്ണാമ്പും അറിയാത്ത മലയാളികള്‍ക്കാണ് പിഴച്ചത്. ഇനി എന്‍ഐഎ അറിയിക്കാന്‍ പോകുന്നതു കൂടിയാകുമ്പോള്‍ എല്ലാം തികയും.  

കാര്യങ്ങള്‍ കൂട്ടിവായിക്കുമ്പോള്‍ വിജയന്റെ മുഖ്യമന്ത്രി പദത്തിലേക്കുള്ള വരവ് തന്നെ ദുരൂഹത സൃഷ്ടിക്കുന്നതാണെന്ന് വ്യക്തമാകും. കേരളത്തെ ഇസ്ലാമികരാജ്യമാക്കാന്‍ ശ്രമം നടക്കുന്നുവെന്ന് നിയമസഭയില്‍ പ്രഖ്യാപിച്ച വിഎസിനെ കാസ്‌ട്രോയാക്കി ഒതുക്കിയിരുത്തിയതിന്റെ തുടക്കം മലപ്പുറം സമ്മേളനത്തോടെയാണ്. പാര്‍ട്ടിയില്‍ പേരിനെങ്കിലും കമ്മ്യൂണിസം ചുമന്നുനടന്നിരുന്ന പക്ഷത്തെ വെട്ടിനിരത്തി പിണറായി പക്ഷം പാര്‍ട്ടിയെ പച്ച പുതപ്പിച്ചത് ആ കാലത്താണ്. പിന്നെയിങ്ങോട്ട് വിജയന്‍ പിടിച്ച കൊടിയുടെ കമ്പ് പലപ്പോഴും തീവ്രവാദികളുടെ കൂട്ടത്തിന്റേതായത് യാദൃച്ഛികമല്ലെന്ന് സാരം.

വെറുക്കപ്പെട്ടവരും വിഐപികളും സിമി ഭീകരരുമൊക്കെ പാര്‍ട്ടിക്കുള്ളില്‍ കയറി നിരങ്ങി. ചിലര്‍ നേതാക്കളായി. ചിലര്‍ മന്ത്രിമാരായി. ചിലര്‍ മരുമക്കളായി. വിജയന്‍ പലപ്പോഴും ഗള്‍ഫിലേക്കും മറ്റ് വിദേശ രാഷ്ട്രങ്ങളിലേക്കും പറന്നു. പാര്‍ട്ടി സെക്രട്ടറിയായും മുഖ്യമന്ത്രിയായുമൊക്കെ പല വേഷത്തില്‍, കൂടും കുടുക്കയുമായിട്ടായിരുന്നു യാത്ര. എന്തിനെന്നോ ഏതിനെന്നോ ആരും അന്വേഷിച്ചില്ല. പാര്‍ട്ടിക്ക് പോലീസും കോടതിയും വേറെയുണ്ടെന്ന് ഞാഞ്ഞൂലുകള്‍ വരെ നെഗളിച്ചു. കസ്റ്റംസ് കൂടി വേണ്ടിയിരുന്നു. എങ്കില്‍ സംഗതി പൊളിച്ചേനെ. കൊന്നും കൊലവിളിച്ചും പ്രതിക്കൂട്ടിലായവരെ വരെ മന്ത്രിക്കുപ്പായമണിയിച്ച് ഒപ്പമിരുത്തി. മുഖ്യമന്ത്രിയായപ്പോള്‍ രാജ്യത്തിനുള്ളില്‍ വേറെ രാജ്യമുണ്ടാക്കാനായിരുന്നു കുണ്ടിലാണിരിപ്പെങ്കിലും മോഹം. ദക്ഷിണേന്ത്യന്‍സാമ്രാജ്യമായിരുന്നു പിണറായി കണ്ട കിനാശ്ശേരി. അതിന് രാജ്യസര്‍ക്കാരിന്റെ നിലപാടുകളെ വെല്ലുവിളിക്കാന്‍ മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചും സമ്മേളനത്തിന് വിളിച്ചും പിന്നെയും പിന്നെയും ഇളിഭ്യനായി.

കഞ്ചാവും മയക്കുമരുന്നും വലിച്ചുകയറ്റി ആഭാസം പടയ്ക്കുന്നവനൊക്കെ സര്‍ക്കാരിന് വേണ്ടി ഫണ്ട് പിരിവ് നടത്തി അതുമായി മുങ്ങി. സ്വര്‍ണക്കടത്തുകാര്‍ കേരളത്തിലെ മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കാര്‍ക്കും വേണ്ടി പരിപാടികള്‍ സംഘടിപ്പിച്ചു. 'മാന്യനായ' ശ്രീരാമകൃഷ്ണന്‍ അവര്‍ക്കും സ്പീക്കറായി. വെറും സ്പീക്കറല്ല,  അകത്ത് കാന്തമുള്ള സ്പീക്കര്‍.... ബൂര്‍ഷ്വായെ തോല്‍പിക്കാന്‍ ബൂര്‍ഷ്വായുടെ അപ്പനാകണമെന്ന കൈതേരി സഹദേവന്റെ ലോജിക്കെടുത്ത് വീശി അണികള്‍ പിടിച്ചുനില്‍ക്കാനുള്ള പെടാപ്പാടിലാണ്. ഇപ്പോഴും അവര്‍ക്കിത് നമ്പാനാവുന്നില്ല..  

കേരളത്തില്‍ കള്ളപ്പണം കറന്‍സിയുടെ രൂപത്തിലല്ലെന്നും അതോണ്ട് മോദി വിചാരിച്ചാല്‍ കള്ളപ്പണം പിടിക്കില്ലെന്നും പുച്ഛിച്ചത് നോട്ട് റദ്ദാക്കല്‍ കാലത്ത് തോമസ് ഐസക്കാണ്. കള്ളപ്പണം ഏത് കോലത്തിലാണ് വരുന്നതെന്ന് നന്നായി അറിയുന്നത് പിണറായിക്കും ഐസക്കിനുമൊക്കെയാണെന്ന് ഇപ്പോള്‍ മലയാളികള്‍ക്ക് മനസ്സിലായിട്ടുണ്ട്.  

കോടിയേരി എഴുന്നെള്ളിയ കാരാട്ട് റസാക്കിന്റെ കൂപ്പര്‍ കാര്‍ മുതല്‍ കസ്റ്റംസ് ഗോഡൗണിന്റെ ചുമതല സുധീര്‍നമ്പ്യാര്‍ക്ക് നല്‍കിയ ചിറ്റപ്പന്റെ അതിബുദ്ധി വരെ കേരളം തിരിച്ചുവായിക്കണം. തോറ്റ എംപിയെ ലക്ഷങ്ങള്‍ മുടക്കി ദല്‍ഹിയിലിരുത്തിയ അതേ ബുദ്ധിയാണ് പത്താം ക്ലാസ് പാസാകാത്തവളെ ഐടി വകുപ്പിലെടുത്ത് ലക്ഷങ്ങള്‍ ശമ്പളം കൊടുത്തതെന്ന് കാണാതെ പോകരുത്. പിണറായി സര്‍ക്കാര്‍ നടത്തിയ നിയമനങ്ങള്‍ മുഴുവനും അന്വേഷണവിഷയമാകണം. പോരാ മുഖ്യമന്ത്രിക്കസേരയിലേക്ക് പിണറായിയുടെ വരവ് തന്നെ അന്വേഷിക്കപ്പെടേണ്ടതാണ്. അത്രമേല്‍ ദൂരൂഹവും ഭീകരവുമാണ് ഇടപാടുകളും ഇടപെടലുകളുമെന്ന് സാരം.

comment

LATEST NEWS


ഐപിഎല്‍ മത്സരങ്ങള്‍ യുഎഇയില്‍; ധോണി പരിശീലനം തുടങ്ങിയതായി റിപ്പോര്‍ട്ട്


'രാജമലയില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയം; രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ല'; പെട്ടിമുടിയിലെത്തിയ മന്ത്രി എംഎം മണിയെ നാട്ടുകാര്‍ തടഞ്ഞുവെച്ചു


ഇംഗ്ലണ്ട് 219ന് പുറത്ത്


ബംഗ്ലാദേശ് ഫുട്‌ബോള്‍ ടീമിലെ 11 അംഗങ്ങള്‍ക്ക് കൊറോണ


ചികിത്സാ സഹായം ലഭിച്ചതിന്റെ പങ്കിനായി യുവതിയെ ഭീഷണിപ്പെടുത്തല്‍; മുന്‍കൂര്‍ ജാമ്യം തേടി ഫിറോസ് കുന്നുംപറമ്പില്‍ ഹൈക്കോടതിയില്‍


'വിമാനദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ'; ധനസഹായം പ്രഖ്യാപിച്ച് കേരളവും; ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി


ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ സ്വകാര്യ കമ്പനിക്ക് ലഭ്യമാക്കിയതിന് സ്വപ്‌ന കൈപ്പറ്റിയത് ഒരു കോടി; കറന്‍സി കൈമാറ്റത്തിനും 50 ലക്ഷം വാങ്ങി


കരിപ്പൂര്‍ വിമാനത്താവളത്തില്‍ കാല്‍കോടിയുടെ സ്വര്‍ണ്ണക്കടത്ത്; എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരനില്‍ പിടിയില്‍

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.