login
കണ്ണൂര്‍ വിമാനത്താവളത്തില്‍ 10 ലക്ഷം രൂപയുടെ സ്വർണം പിടികൂടി, ചോക്ലേറ്റില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 193 ഗ്രാം സ്വർണം

കഴിഞ്ഞ ദിവസങ്ങളില്‍ കാസര്‍കോട് സ്വദേശി ഹാഫിസ് അനധികൃതമായി കടത്താന്‍ ശ്രമിച്ച 25 ലക്ഷം രൂപയുടെ 480 ഗ്രാം സ്വര്‍ണവും മറ്റ് രണ്ട് യാത്രക്കാരില്‍ നിന്ന് 85 ലക്ഷം രൂപയുടെ സ്വര്‍ണവും പിടികൂടിയിരുന്നു.

കണ്ണൂര്‍ : കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 10 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടി. കാസര്‍ഗോഡ് സ്വദേശി ഇര്‍ഷാദ് ചോക്ലേറ്റില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 193 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.

കഴിഞ്ഞ ദിവസങ്ങളില്‍ കാസര്‍കോട് സ്വദേശി ഹാഫിസ് അനധികൃതമായി കടത്താന്‍ ശ്രമിച്ച 25 ലക്ഷം രൂപയുടെ 480 ഗ്രാം സ്വര്‍ണവും മറ്റ് രണ്ട് യാത്രക്കാരില്‍ നിന്ന് 85 ലക്ഷം രൂപയുടെ സ്വര്‍ണവും പിടികൂടിയിരുന്നു. തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ സംഘം പിടിയിലാവുകയും എന്‍.ഐ.എ, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം സജീവമാക്കുകയും ചെയ്തിട്ടും സംസ്ഥാനത്ത് സ്വര്‍ണക്കടത്ത് സജീവമാണ്. കുഴമ്പ് രൂപത്തിലാക്കിയും അടിവസ്ത്രത്തിലും ദേഹത്തും ഒളിപ്പിച്ചുമാണ് എല്ലാവരും സ്വർണം കടത്താൻ ശ്രമിക്കുന്നത്.

വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിനു കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്യുന്നതായി റിപ്പോര്‍ട്ടുണ്ട്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ സി.ബി.ഐയും ഡി.ആര്‍.ഐയും സംയുക്തമായി കഴിഞ്ഞയാഴ്ച നടത്തിയ റെയ്ഡിനിടെ സി.ബി.ഐ സംഘം കസ്റ്റംസ് ഡ്യൂട്ടി ഓഫീസറില്‍ നിന്ന് 650 ഗ്രാം സ്വര്‍ണം പിടികൂടിയിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്നായി മൂന്നര ലക്ഷം രൂപയും കണ്ടെത്തി. കൂടാതെ കസ്റ്റംസ് പരിശോധന കഴിഞ്ഞിറങ്ങിയ യാത്രക്കാരില്‍ നിന്നും 750 ഗ്രാം സ്വര്‍ണം പിടികൂടിയിരുന്നു.

തുടര്‍ന്ന് നാല് കസ്റ്റംസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. സൂപ്രണ്ട് ഗണപതി പോറ്റി, ഇന്‍സ്‌പെക്ടര്‍മാരായ നരേഷ്, യോഗേഷ്, ഹെഡ് ഹവില്‍ദാര്‍ ഫ്രാന്‍സിസ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

  comment

  LATEST NEWS


  കേരളത്തിന്റെ പ്രബുദ്ധത പാരമ്പര്യം ഉപനിഷത്തില്‍ നിന്ന്: കാ ഭാ സുരേന്ദ്രന്‍


  വാരഫലം (മാര്‍ച്ച് 7 മുതല്‍ 13 വരെ)


  കേരളത്തിലേക്ക് 48,960 ഡോസ് വാക്സിനുകള്‍ കൂടിയെത്തി; കൊറോണ പ്രതിരോധത്തിന് വേഗംകൂട്ടി കേന്ദ്ര സര്‍ക്കാര്‍; കൂടുതല്‍ കേന്ദ്രങ്ങള്‍ തുറക്കും


  സ്ത്രീകള്‍ക്കായി യെസ് ബാങ്കിന്റെ 'യെസ് എസ്സെന്‍സ്' ബാങ്കിംഗ് സേവനം


  ക്ഷേത്രപരിപാലനത്തിന് എണ്‍പത്തഞ്ച് അമ്മമാര്‍ അടങ്ങുന്ന സ്ത്രീശക്തി; മാതൃകയായി പൂവന്‍തുരുത്തിലെ ജ്യോതി പൗര്‍ണമി സംഘം


  നീതി വൈകിപ്പിക്കലും നീതി നിഷേധം


  അയോധ്യയില്‍ കര്‍ണാടക സര്‍ക്കാര്‍ 'യാത്രി നിവാസ്' നിര്‍മിക്കും; ബജറ്റില്‍ പത്തുകോടി പ്രഖ്യാപിച്ച് യദ്യൂരപ്പ, അഞ്ചേക്കര്‍ നല്‍കാമെന്ന് യുപി


  ക്രൈസ്തവ മതനേതാക്കളുമായി കൂടിക്കാഴ്ച നടത്തി കര്‍ണാടക ഉപമുഖ്യമന്ത്രി; കേരളത്തിലെ തെരഞ്ഞെടുപ്പ് വിഷയങ്ങള്‍ ചര്‍ച്ച ചെയ്‌തെന്ന് അശ്വഥ് നാരായണ്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.