login
കൊറോണയുടെ പേരിൽ സർക്കാർ ജനങ്ങളെ പിഴിയുന്നു - ബിജെപി

നാളുകളായി സംസ്ഥാനം ഭരിച്ചിട്ടും ഒരു കാര്യത്തിലും സംസ്ഥാനത്തെ സ്വയം പര്യപ്‌തതയിൽ എത്തിക്കാൻ കഴിയാത്ത സർക്കാർ എല്ലാവിധവും കടമെടുത്തുകൊണ്ടു സംസ്ഥാനത്തെ കടക്കെണിയിൽ തള്ളിയിടുകയാണ്.

ആലപ്പുഴ: കൊറോണയെന്ന മഹാമാരി മൂലം  നിത്യവൃത്തിക്കുപോലും വകയില്ലാതെ ജനം വലയുമ്പോൾ വൈദ്യുതി നിരക്കിൽ അടക്കം കൃത്രിമം കാട്ടി സാധാരണക്കാരായ ജനങ്ങളെ പിഴിയുവാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന്  ബിജെപി ആലപ്പുഴ ജില്ലാ സെൽ കോഡിനേറ്റർ ജി. വിനോദ് കുമാർ പറഞ്ഞു.  

നാളുകളായി സംസ്ഥാനം ഭരിച്ചിട്ടും ഒരു കാര്യത്തിലും സംസ്ഥാനത്തെ സ്വയം പര്യപ്‌തതയിൽ എത്തിക്കാൻ കഴിയാത്ത സർക്കാർ എല്ലാവിധവും കടമെടുത്തുകൊണ്ടു സംസ്ഥാനത്തെ കടക്കെണിയിൽ തള്ളിയിടുകയാണ്. നിത്യോപയോഗ സാധനങ്ങൾ എല്ലാം വരണമെങ്കിൽ മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കണം. സ്വന്തമായി ഒരു വ്യവസായസ്ഥാപനം പോലും കേരളത്തിൽ ലാഭത്തിൽ പ്രവർത്തിക്കുന്നില്ല.    

മഹാമാരിയും പ്രളയവും എല്ലാം അനുഗ്രഹമായി കാണുന്ന സർക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നത്. ഇതിന്റെ പേരിൽ കിട്ടുന്ന കേന്ദ്രസഹായവും ദുരിതാശ്വാസത്തിനായി കിട്ടുന്ന സംഭാവനയും ജനങ്ങളെ മദ്യപിക്കാൻ പ്രേരിപ്പിച്ച് കിട്ടുന്ന ലാഭവുമാണ് സർക്കാരിന്റെ വരുമാനം.  അദ്ദേഹം പറഞ്ഞു.  എല്ലാ കഷ്ടപ്പാടുകൾക്കിടയിലും സേവന സന്നദ്ധരായി പാവപ്പെട്ടവർക്ക് ആവശ്യസാധന കിറ്റുകളും മരുന്നും  വിതരണം ചെയ്ത  ആലപ്പുഴ മണ്ഡലത്തിലെ  പ്രവർത്തകരെ അദ്ദേഹം അഭിനന്ദിച്ചു.  ബിജെപി ആലപ്പുഴ നിയോജകമണ്ഡലം ഭാരവാഹികളുടെ യോഗം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  

നിയോജക മണ്ഡലം പ്രസിഡണ്ട് സജി.പി. ദാസ് യോഗത്തിൽ  അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറിമാരായ  ജി. മോഹനൻ, പി.കണ്ണൻ, വൈസ് പ്രസിഡന്റുമാരായ എൻ.ഡി.കൈലാസ്, കെ.പി.സുരേഷ് കുമാർ മറ്റു ഭാരവാഹികളായ  കെ.ജി.പ്രകാശ്,ജി. മുരളീധരൻ, ജ്യോതി രാജീവ്, ബിന്ദു വിലാസൻ, പ്രതിഭ ജയേക്കർ, റോഷ്‌നി, മോർച്ച ഭാരവാഹികളായ പി.വി. അശ്വതി, വിശ്വവിജയപാൽ,ആർ.അനിൽകുമാർ, ഉമേഷ് സേനാനി, ജെയിംസ്   എന്നിവർ സംസാരിച്ചു.

 

 

comment

LATEST NEWS


ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുടെ ഇടപെടല്‍; അജിത് ഡോവലും ബിപിന്‍ റാവത്തുമായി പ്രധാനമന്ത്രിയുടെ ചര്‍ച്ച ; ഇന്ദ്രപ്രസ്ഥത്തില്‍ തിരക്കിട്ട നീക്കങ്ങള്‍


കൊറോണ പേടിച്ച് താക്കറെ പുറത്ത് ഇറങ്ങിയില്ല; എല്ലാ മന്ത്രിമാരും വീടുകളില്‍ കയറി; മഹാരാഷ്ടട്രയില്‍ പ്രതിസന്ധി; മുഖ്യമന്ത്രി 'സ്ഥാനം' ഏറ്റെടുത്ത് പവാര്‍


ജന്മഭൂമി വാര്‍ത്ത തുണയായി; ഫിലിപ്പീന്‍സില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥിനിക്ക് സഹായവുമായി സുരേഷ് ഗോപി എംപി


കേന്ദ്രമന്ത്രി പങ്കെടുത്തെന്ന് മുഖ്യമന്ത്രി; ഇല്ലന്ന് വി. മുരളീധരന്‍; പിണറായി കള്ളം പറയുന്നുവെന്ന് ബിജെപി


ബാങ്ക് അഴിമതിയില്‍ അച്ചടക്ക നടപടിയുടെ കാര്യത്തിലും രണ്ടു നീതി, തലയോലപ്പറമ്പ് സിപിഎമ്മില്‍ പ്രതിസന്ധി രൂക്ഷം


കൊറോണ പടര്‍ത്താന്‍ ആഹ്വാനം; ടെക്കിക്ക് തീവ്രവാദ സംഘടനകളുമായി ബന്ധം, കോടതി ജാമ്യം നിഷേധിച്ചു


സര്‍ക്കാര്‍ അറ്റസ്റ്റേഷന്‍ 27മുതല്‍ പുനരാരംഭിക്കും


ഹോട്ടലുകള്‍, താമസ സൗകര്യം ഒരുക്കുന്ന മറ്റ് സ്ഥാപനങ്ങള്‍ എന്നിവയുടെ അംഗീകാരത്തിന് കാലാവധി ജൂണ്‍ 30 വരെ നീട്ടി കേന്ദ്ര വിനോദ സഞ്ചാര മന്ത്രാലയം

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.