login
സര്‍ക്കാര്‍ നഴ്‌സുമാര്‍ പണിമുടക്കിലേക്ക്; ചൊവാഴ്ച്ച ഒരു മണിക്കൂര്‍ ജോലി ബഹിഷ്‌കരിച്ച് സൂചനാ പണിമുടക്ക്

പത്ത് ദിവസത്തെ കൊറോണ ഡ്യൂട്ടിക്ക് ശേഷം നഴ്‌സുമാര്‍ക്ക് നല്‍കിയിരുന്ന മൂന്ന് ദിവസത്തെ ഓഫ് പിന്‍വലിച്ചതാണ് പ്രതിഷേധത്തിന് കാരണം. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നഴ്‌സസിന്റെ അവധി പിന്‍വലിച്ചുകൊണ്ട് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരുന്നു. ഈ തീരുമാനം മറ്റ് മെഡിക്കല്‍ കോളജുകളിലേക്ക് വ്യാപിപ്പിക്കാനാണ് മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പിന്റെ നീക്കമെന്ന് കേരള ഗവ. നഴ്‌സസ് യൂണിയന്‍ ആരോപിക്കുന്നത്.

തിരുവനന്തപുരം: കൊറോണ ഡ്യൂട്ടിക്ക് ശേഷമുള്ള അവധി പിന്‍വലിച്ചതിനെ തുടര്‍ന്ന് ഗവണ്‍മെന്റ് നഴ്‌സുമാര്‍ പണിമുടക്കിലേക്ക്. ചൊവാഴ്ച്ച സംസ്ഥാന വ്യാപകമായി മെഡിക്കല്‍ കോളജുകളില്‍ ഒരു മണിക്കൂര്‍ ജോലി ബഹിഷ്‌കരിച്ച് സൂചനാ പണിമുടക്ക് നടത്തും. അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ സമ്പൂര്‍ണ പണിമുടക്കിലേക്ക് നീങ്ങുമെന്നും കേരള ഗവ. നഴ്‌സസ് യൂണിയന്‍ മുന്നറിയിപ്പ് നല്‍കി.

പത്ത് ദിവസത്തെ കൊറോണ ഡ്യൂട്ടിക്ക് ശേഷം നഴ്‌സുമാര്‍ക്ക് നല്‍കിയിരുന്ന മൂന്ന് ദിവസത്തെ ഓഫ് പിന്‍വലിച്ചതാണ് പ്രതിഷേധത്തിന് കാരണം. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നഴ്‌സസിന്റെ അവധി പിന്‍വലിച്ചുകൊണ്ട് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരുന്നു. ഈ തീരുമാനം മറ്റ് മെഡിക്കല്‍ കോളജുകളിലേക്ക് വ്യാപിപ്പിക്കാനാണ് മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പിന്റെ നീക്കമെന്ന് കേരള ഗവ. നഴ്‌സസ് യൂണിയന്‍ ആരോപിക്കുന്നത്.

ഇതോടൊപ്പം കൊവിഡ്, നോണ്‍ കൊവിഡ് ഡ്യൂട്ടികള്‍ക്കിടയില്‍ വ്യക്തമായ വിശ്രമം കൊടുക്കണം എന്ന സര്‍ക്കാര്‍ ഉത്തരവ് കാറ്റില്‍ പറത്തുകയാണെന്നും ഇവര്‍ ആരോപിക്കുന്നു. ഏഴ് ദിവസത്തെ ഡ്യൂട്ടിക്ക് ശേഷം മൂന്ന് ദിവസത്തെ സ്‌പെഷ്യല്‍ ഓഫ് നല്‍കണമെന്നാണ് നഴ്‌സുമാരുടെ ആവശ്യം. ഒന്നരമാസമായി ഇതേ ആവശ്യം ഉന്നയിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ നഴ്‌സുമാര്‍ ആശുപത്രി അധികൃതരെ സമീപിച്ചെങ്കിലും അനുകൂല നടപടി ഉണ്ടായില്ല.  നഴ്‌സസിനെ മരണത്തിലേക്ക് തള്ളിവിടുന്ന മനുഷ്യത്വ ഹീനമായ നടപടിയാണ് ഇതെന്ന് സംഘടന വ്യക്തമാക്കി.  

ഉത്തരവില്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണം, നഴ്‌സസിന് വിശ്രമം അനുവദിക്കണം, ആവശ്യത്തിന് നഴ്‌സസിനെ നിയമിക്കാന്‍ തയ്യാറാകണം തുടങ്ങിയവയാണ് സംഘടനയുടെ ആവശ്യം.

comment

LATEST NEWS


കേരളത്തില്‍ മാറിമാറി ഭരിച്ച സര്‍ക്കാരുകള്‍ വികസനമെത്തിക്കുന്നതില്‍ പരാജയപ്പെട്ടു; കേന്ദ്ര പദ്ധതികള്‍ ജനങ്ങളിലെത്താന്‍ എന്‍ഡിഎ ജയിക്കണമെന്ന് കുമ്മനം


സി.എം. രവീന്ദ്രന് നിക്ഷേപം?; ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയിലും എന്‍ഫോഴ്‌മെന്റ് റെയ്ഡ്


ന്യൂനമര്‍ദം അതിതീവ്രമായി; ചുഴലിക്കാറ്റായി മാറുമെന്ന് ഉറപ്പിച്ച് നിരീക്ഷകര്‍; ബുര്‍വിയുടെ കൃത്യമായ ദിശ ഒരു ദിവസത്തിനുള്ളില്‍ വ്യക്തമാകും


സി.എം. രവീന്ദ്രന് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ വ്യാപക നിക്ഷേപം; കണ്ടെത്തല്‍ ഇഡിയുടെ പ്രാഥമിക പരിശോധനയില്‍


കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട; മലപ്പുറം സ്വദേശി സലാം അറസ്റ്റില്‍


തന്റെ ഗര്‍ഭം ചവിട്ടികലക്കിയ സിപിഎം കൊടുംക്രൂരതയ്ക്ക് മറുപടി; ജ്യോത്സന ജോസ് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് ബാലുശേരിയില്‍


കള്ളക്കടത്ത് ദേശവിരുദ്ധ പ്രവര്‍ത്തനം; ശിവശങ്കറിനെതിരേ യുഎപിഎ ചുമത്താന്‍ എന്‍ഐഎ; നിയമോപദേശം തേടി


സംസ്ഥാനത്ത് ഇന്ന് കൊറോണ സ്ഥിരീകരിച്ചത് 5643 പേര്‍ക്ക്; 27 മരണം, 49,775 സാമ്പിളുകള്‍ പരിശോധിച്ചു, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.34

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.