login
കാബൂളില്‍ ഗുരുദ്വാരയില്‍ ഭീകരാക്രമണം: 27 പേര്‍ കൊല്ലപ്പെട്ടു

മണിക്കൂറുകള്‍ക്കുള്ളില്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് ഏറ്റെടുത്തു

സംഭവത്തിനു ദൃക്‌സാക്ഷിയായ സിഖ് വനിതകള്‍

കാബൂള്‍: കാബൂള്‍ : ലോകം കൊറോണ ഭിഷണിയില്‍ കഴിയുമ്പോഴും അഫ്ഗാനിസ്ഥാനില്‍ മുസ്‌ളീം തീവ്രവാദികളുടെ അഴിഞ്ഞാട്ടം.അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ ഗുരുദ്വാരയില്‍ നടന്ന ഭീകരാക്രമണത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടു. എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 4 തീവ്രവാദികളെയും അഫ്ഗാന്‍ സുരക്ഷാ സേന വധിച്ചു.മണിക്കൂറുകള്‍ക്കുള്ളില്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് ഏറ്റെടുത്തു. ആക്രമണസമയത്ത് ഗുരുദ്വാരയ്ക്കുള്ളില്‍ 150 ഓളം ആരാധകര്‍ ഉണ്ടായിരുന്നു. അഫ്ഗാനിസ്ഥാനിലെ ന്യൂനപക്ഷങ്ങളായ സിഖുകാര്‍ക്കും ഹിന്ദുക്കള്‍ക്കും എതിരെ ആക്രമണം സാധാരണയാണ്

അഫ്ഗാനിസ്ഥാനിലെ സിഖ് സമുദായത്തെ  ഇന്ത്യ അനുശോചനം അറിയിച്ചു.ന്യൂനപക്ഷ സമുദായത്തിന്റെ മത ആരാധനാലയങ്ങള്‍ക്കെതിരായ ഇത്തരം ഭീരുത്വം കുറ്റവാളികളുടെയും അവരുടെ പിന്തുണക്കാരുടെയും വൈരാഗ്യ മനോഭാവത്തിന്റെ പ്രതിഫലനമാണ്.

മരണപ്പെട്ടയാളുടെ അടുത്ത കുടുംബാംഗങ്ങള്‍ക്ക് ഞങ്ങളുടെ ആത്മാര്‍ത്ഥ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവര്‍ക്ക് വേഗത്തില്‍ സുഖം പ്രാപിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അഫ്ഗാനിസ്ഥാനിലെ ഹിന്ദു, സിഖ് സമുദായത്തിലെ ദുരിതബാധിത കുടുംബങ്ങള്‍ക്ക് സാധ്യമായ എല്ലാ സഹായങ്ങളും നല്‍കാന്‍ ഇന്ത്യ തയ്യാറാണ്, ''വിദേശമന്ത്രാലയം അറിയിച്ചു

 

 

 

 

 

comment
  • Tags:

LATEST NEWS


'പിഎം കെയേഴ്സിലേക്ക് ആരും പണം നല്‍കരുത്'; രാജ്യവ്യാപക പ്രചരണവുമായി പോളിറ്റ് ബ്യൂറോ; കൊറോണക്കെതിരെ പെരുതുമ്പോള്‍ പിന്നില്‍ നിന്നും കുത്തി സിപിഎം


കൊറോണ പിടിച്ച് മരയ്ക്കാറും ബിലാലും; അഞ്ചു ചിത്രങ്ങളുടെ ഭാവി ഇങ്ങനെ


മുന്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ പീറ്റര്‍ വാക്കര്‍ അന്തരിച്ചു;ക്രിക്കറ്റ് ലോകത്തിന് തീര നഷ്ടമെന്ന് ഗ്ലാമോര്‍ഗന്‍ ക്രിക്കറ്റ് ചെയര്‍മാന്‍ ഗാരെത്ത് വില്യംസ്


കോവിഡ് കാലത്തെ അനുഭവങ്ങളും ഓര്‍മ്മപ്പെടുത്തലുകളുമായി ഡോ. രജിത് കുമാര്‍ വീണ്ടും മിനിസ്‌ക്രീന്‍ പരിപാടിയില്‍; വീണ്ടും ചില വീട്ടുവിശേഷങ്ങള്‍ ഇന്ന് മുതല്‍


വാരഫലം (ഏപ്രില്‍ 5 മുതല്‍ 11 വരെ)


മനോരമ വാര്‍ത്ത ചതിച്ചു; കൊറോണ കാലത്ത് കുത്തിത്തിരിപ്പുണ്ടാക്കാന്‍ പാക്കിസ്ഥാനെ അഭിനന്ദിച്ച എം.ബി. രാജേഷിന് അമളി പിണഞ്ഞത് ഇങ്ങനെ


റേഷന്‍ കടയിലേക്കു നടന്നു പോയി അരി വാങ്ങിയ മണിയന്‍ പിള്ള രാജു ഭക്ഷ്യധാന്യകിറ്റ് പാവങ്ങള്‍ക്കായി വിട്ടുനല്‍കി മാതൃകയായി


സര്‍ക്കാരിന് ബദലായി സിപിഎം നേതാവിന്റെ സ്വകാര്യ അടുക്കള, കുറവിലങ്ങാട്ട് വിവാദം പുകയുന്നു

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.