login
ഗുരുതീര്‍ത്ഥം പുനരുദ്ധാരണ വാര്‍ഷിക ആഘോഷം; ശ്രീനാരായണ അന്താരാഷ്ട്ര പഠനകേന്ദ്രം ഡയറക്ടര്‍ ഉദ്ഘാടനം ചെയ്തു

ഗുരു തന്റെ കരങ്ങളാല്‍ മണ്ണു നീക്കിയ ഭാഗത്ത് നീരുറവ രൂപപ്പെട്ടു എന്നാണ് ഐതീഹ്യം.

തിരുവനന്തപുരം:ശ്രീനാരായണ ഗുരുദേവന്റെ ജന്മസ്ഥാനം ചെമ്പഴന്തി ഗുരുകുലത്തിന് സമീപത്തായുള്ള 'ഗുരുതീര്‍ത്ഥം' കിണറിന്റെ പുനരുദ്ധാരണ വാര്‍ഷികത്തില്‍ പൊങ്കാല അര്‍പ്പിച്ച് ഭക്ത ജനങ്ങള്‍. പൊങ്കാല മഹോത്സവത്തിന്റെ ഉദ്ഘാടനം, ശ്രീനാരായണ അന്താരാഷ്ട്ര പഠനകേന്ദ്രം ഡയറക്ടര്‍ ശ്രീമതി സുഗീത നിര്‍വ്വഹിച്ചു. ശ്യാം ഏനാത്ത് എഴുതിയ 'ശങ്കരന്‍ ചട്ടമ്പിയും ശ്രീനാരായണ ഗുരുവും' എന്ന പുസ്തകത്തിന്റെ പ്രകാശനവും ഈ അവസരത്തില്‍ നടന്നു.  

ഗുരു തന്റെ കരങ്ങളാല്‍ മണ്ണു നീക്കിയ ഭാഗത്ത് നീരുറവ രൂപപ്പെട്ടു എന്നാണ് ഐതീഹ്യം.  ഈ സ്ഥലത്തിന്റെ ഉടമയായിരുന്ന കുളത്തൂര്‍ തൈവിളാകത്ത് ദാമോദരന്‍ 1962 ല്‍ ഈ ദിവ്യതീര്‍ത്ഥം കല്ലുപാകി പുനര്‍നിര്‍മ്മിച്ച് സംരക്ഷിച്ചിരുന്നു. പിന്നീട് കഴിഞ്ഞ വര്‍ഷമാണ് ഇന്ന് കാണുന്ന അവസ്ഥയില്‍ ഗുരുതീര്‍ത്ഥം പുനരുദ്ധരിക്കപ്പെട്ടത്.  

കേരളത്തിന്റെ മറ്റു ഭാഗങ്ങളില്‍, വരള്‍ച്ച നേരിട്ട കാലത്ത് ഗുരുദേവന്‍ നീരുറവകള്‍ കണ്ടെത്തിയതിനെ കുറിച്ച് ഉദ്ഘാടന പ്രസംഗത്തില്‍ ഡയറക്ടര്‍ വിശദീകരിച്ചു. എസ്എന്‍ഡിപി ചെമ്പഴന്തി ശാഖാ സെക്രട്ടറി ജയ്‌മോഹന്‍ ലാല്‍, ചെമ്പഴന്തി ഗുരുകുലം റസിഡന്‍സ് അസോസിയേഷന്‍ സെക്രട്ടറി പി. പ്രബല്യന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

 

  comment

  LATEST NEWS


  ബൈഡന്റെ ആഭ്യന്തര നയ ഉപദേശകരായി രണ്ട് ഇന്ത്യന്‍ വംശജർ കൂടി


  വീണ്ടും അശ്വിനും അക്‌സറും; നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ തകര്‍ത്തത് ഇന്നിങ്ങ്‌സിനും 25 റണ്‍സിനും; ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍


  നന്ദുവിന്റെ കൊലപാതകം : ഒരു പ്രതി കൂടി പിടിയില്‍; അറസ്റ്റിലായവരുടെ എണ്ണം 10 ആയി, കേസ് കേന്ദ്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് അമ്മ


  അപകടത്തില്‍ മരിച്ച റിയാലിറ്റി ഷോ താരം മഞ്ജുഷ മോഹന്റെ പിതാവും വാഹനാപകടത്തില്‍ അന്തരിച്ചു; അപകടം അതേ സ്‌കൂട്ടറില്‍ സഞ്ചരിക്കവേ


  എന്‍ഡിഎയില്‍ സീറ്റു ചര്‍ച്ച പുരോഗമിക്കുന്നു; സ്ഥാനാര്‍ഥി പട്ടിക ഉടനെന്ന് കെ.സുരേന്ദ്രൻ


  കേരളം പഴയ കേരളമല്ല, ഭീഷണിപ്പെടുത്തി അന്വേഷണം വരുതിയിലാക്കാമെന്നത് സിപിഎമ്മിന്റെ വ്യാമോഹമെന്ന് കെ. സുരേന്ദ്രന്‍


  ഇന്ത്യയില്‍ പ്രതിവര്‍ഷം ഒരാള്‍ പാഴാക്കുന്നത് 50 കിലോ ഭക്ഷണം; ഭക്ഷ്യമാലിന്യം വന്‍ വിപത്തുകള്‍ സൃഷ്ടിക്കുമെന്ന് യു.എൻ പഠന റിപ്പോർട്ട്


  സർക്കാർ കെഎസ്ആര്‍ടിസിയെ തകര്‍ക്കുന്നു; ഇടതുസംഘടനകളില്‍ നിന്നും ജീവനക്കാര്‍ കൂട്ടത്തോടെ ബിഎംഎസിലേക്ക്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.