login
ഗുരുവായൂര്‍ ദേവസ്വം: വിവിധ തസ്തികകളിലെ ഇന്റര്‍വ്യൂ തീയതികള്‍ പുറത്തുവിട്ടു

പട്ടികജാതി/പട്ടികവര്‍ഗത്തില്‍പ്പെട്ടവര്‍ ജാതി സര്‍ട്ടിഫിക്കറ്റിന്റെ രണ്ടു പകര്‍പ്പും മറ്റു പിന്നാക്ക വിഭാഗത്തിലുളളവര്‍ നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റിന്റെ ഒരു പകര്‍പ്പും സംവരണേതര വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ ഇ.ഡബ്ല്യു.എസ് സര്‍ട്ടിഫിക്കറ്റിന്റെ (ജി.ഒ.(പി)നം. 79/2019/ആര്‍.ഡി പ്രകാരമുളളത്) ഒരു പകര്‍പ്പും സ്വയം സാക്ഷ്യപ്പെടുത്തി ഹാജരാക്കണം.

തൃശൂര്‍: കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് വിജ്ഞാപനം ചെയ്ത ഗുരുവായൂര്‍ ദേവസ്വത്തിലെ സര്‍ജന്‍, പീഡിയാട്രീഷ്യന്‍, ഇ.എന്‍.ടി സ്പെഷ്യലിസ്റ്റ് വെറ്ററിനറി സര്‍ജന്‍, തസ്തികകളിലേയ്ക്ക് അപേക്ഷിച്ചവരുടെ അഭിമുഖം ഡിസംബര്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ ആലുവയിലെ തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് ഗസ്റ്റ് ഹൗസില്‍ നടത്തും.  

ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം, സംവരണം എന്നിവ തെളിയിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ നവംബര്‍ 20ന് മുമ്പ് സെക്രട്ടറി, കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ്, ദേവസ്വം ബോര്‍ഡ് ബില്‍ഡിംഗ്, ആയുര്‍വേദ കോളേജ് ജംഗ്ഷന്‍, തരിവനന്തപുരം, 695001 എന്ന വിലാസത്തില്‍ തപാല്‍ മാര്‍ഗ്ഗം അയക്കുകയോ നേരിട്ടെത്തിക്കുകയോ ചെയ്യണം.  

പട്ടികജാതി/പട്ടികവര്‍ഗത്തില്‍പ്പെട്ടവര്‍ ജാതി സര്‍ട്ടിഫിക്കറ്റിന്റെ രണ്ടു പകര്‍പ്പും മറ്റു പിന്നാക്ക വിഭാഗത്തിലുളളവര്‍ നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റിന്റെ ഒരു പകര്‍പ്പും സംവരണേതര വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ ഇ.ഡബ്ല്യു.എസ് സര്‍ട്ടിഫിക്കറ്റിന്റെ (ജി.ഒ.(പി)നം. 79/2019/ആര്‍.ഡി പ്രകാരമുളളത്) ഒരു പകര്‍പ്പും സ്വയം സാക്ഷ്യപ്പെടുത്തി ഹാജരാക്കണം. സര്‍ട്ടിഫിക്കറ്റുകള്‍ അയയ്ക്കുന്ന കവറിനു പുറത്ത് തസ്തികയുടെ പേര്, കാറ്റഗറി നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. ഇന്റര്‍വ്യൂ മെമ്മോ നവംബര്‍ 16 മുതല്‍ ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.

comment

LATEST NEWS


കേരളത്തില്‍ മാറിമാറി ഭരിച്ച സര്‍ക്കാരുകള്‍ വികസനമെത്തിക്കുന്നതില്‍ പരാജയപ്പെട്ടു; കേന്ദ്ര പദ്ധതികള്‍ ജനങ്ങളിലെത്താന്‍ എന്‍ഡിഎ ജയിക്കണമെന്ന് കുമ്മനം


സി.എം. രവീന്ദ്രന് നിക്ഷേപം?; ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയിലും എന്‍ഫോഴ്‌മെന്റ് റെയ്ഡ്


ന്യൂനമര്‍ദം അതിതീവ്രമായി; ചുഴലിക്കാറ്റായി മാറുമെന്ന് ഉറപ്പിച്ച് നിരീക്ഷകര്‍; ബുര്‍വിയുടെ കൃത്യമായ ദിശ ഒരു ദിവസത്തിനുള്ളില്‍ വ്യക്തമാകും


സി.എം. രവീന്ദ്രന് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ വ്യാപക നിക്ഷേപം; കണ്ടെത്തല്‍ ഇഡിയുടെ പ്രാഥമിക പരിശോധനയില്‍


കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട; മലപ്പുറം സ്വദേശി സലാം അറസ്റ്റില്‍


തന്റെ ഗര്‍ഭം ചവിട്ടികലക്കിയ സിപിഎം കൊടുംക്രൂരതയ്ക്ക് മറുപടി; ജ്യോത്സന ജോസ് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് ബാലുശേരിയില്‍


കള്ളക്കടത്ത് ദേശവിരുദ്ധ പ്രവര്‍ത്തനം; ശിവശങ്കറിനെതിരേ യുഎപിഎ ചുമത്താന്‍ എന്‍ഐഎ; നിയമോപദേശം തേടി


സംസ്ഥാനത്ത് ഇന്ന് കൊറോണ സ്ഥിരീകരിച്ചത് 5643 പേര്‍ക്ക്; 27 മരണം, 49,775 സാമ്പിളുകള്‍ പരിശോധിച്ചു, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.34

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.