login
ഹലാല്‍‍ സാക്ഷ്യപത്രം നിരോധിക്കണം: സ്വദേശി ജാഗരണ്‍ മഞ്ച്

വിഭിന്ന വിഭാഗങ്ങള്‍ വിഭിന്ന രീതിയില്‍ ഉത്പന്ന വിപണന സംവിധാനങ്ങള്‍ കൊണ്ടു വരുന്നത് ഭരണഘടന വിരുദ്ധമാണ്

തിരുവനന്തപുരം: മതാധിഷ്ഠിത സമാന്തര ഉത്പന്ന ഗുണനിലവാര സാക്ഷ്യപത്രം നിരോധിക്കണമെന്ന് സ്വദേശി ജാഗരണ്‍ മഞ്ച് . മത വിശ്വാസത്തിന്റെ പേരില്‍ ഗുണ നിലവാരം പരിശോധിക്കുന്നതും സാക്ഷ്യപത്രം നല്‍കുന്നതും വിപണനം നടത്തുന്നതും നിരോധിക്കാന്‍ നിയമ നിര്‍മ്മാണം നടത്തണമെന്ന് സ്വദേശി ജാഗരണ്‍ മഞ്ച് സംസ്ഥാന സമ്മേളനം പാസ്സാക്കിയ പ്രമേയത്തില്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

വിഭിന്ന വിഭാഗങ്ങള്‍ വിഭിന്ന രീതിയില്‍ ഉത്പന്ന വിപണന സംവിധാനങ്ങള്‍ കൊണ്ടു വരുന്നത് ഭരണഘടന വിരുദ്ധമാണ്.രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സ്വദേശി സ്വാശ്രയത്വം എന്ന ആശയത്തിനും ഭീഷണിയാണ്. ഇസ്ലാമിക രാഷ്ട്രങ്ങളിലേക്ക് ഭക്ഷണസാധനങ്ങള്‍ കയറ്റി അയ്ക്കുമ്പോള്‍ ഹലാല്‍ സാക്ഷ്യപത്രം അനുവര്‍ത്തിക്കുന്നത് ആ രാജ്യത്തിലെ മതഭരണകൂടത്തിന്റെ നിര്‍ബ്ബന്ധങ്ങള്‍ മൂലമാണ്. അതേ അവസ്ഥ ഭാരതത്തില്‍ വേണമെന്നത് രാജ്യത്തിനുള്ളില്‍ സമാന്തര സംവിധാനങ്ങള്‍ ഉണ്ടാകുന്നതിനു തുല്യമാണ്.

സ്വദേശി വസ്തുക്കള്‍ വിപണനം നടത്തുന്നവര്‍ക്ക് വിവിധ രീതിയിലുള്ള സാക്ഷ്യപത്രങ്ങള്‍ ഉണ്ടാകുന്നത് വൈദേശിക സംവിധാനങ്ങളിലേക്കുള്ള പരിവര്‍ത്തനമായി കാണേണ്ടിവരും. നാട്ടിലെ ഉല്പന്നങ്ങള്‍ ഒരു വിഭാഗത്തിന വിദേശി ആവുന്നത് സ്വീകാര്യമായ നടപടിയല്ല. ഒരേ നിയമപ്രകാരം നിര്‍മ്മിക്കുന്ന ഭക്ഷ്യവസ്തുക്കളെ ശ്രേഷ്ഠത നല്‍കി മതാധിഷ്ഠിതമാക്കുന്നത് അംഗീകരിക്കുവാനാവില്ല,

ഹലാല്‍ സാക്ഷ്യപത്രം ലഭിക്കുന്നതിന് ഉത്പന്ന നിര്‍മ്മാതാക്കള്‍ മുസ്ലിങ്ങളായിരിക്കണമെന്നും മറ്റും വ്യവസ്ഥ ചെയ്യുന്നതും രാഷ്ട്ര ഹിതത്തിനു എതിരാണ്. ബിസിനസ്സ് നടത്തുന്നതിന് ഹലാല്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുവാന്‍ ആളുകള്‍ നിര്‍ബന്ധിതരാകും. മുസ്ലിങ്ങള്‍ അല്ലാത്തവര്‍ തയാറാക്കിയ ഭക്ഷണം മുസ്ലിങ്ങള്‍ കഴിക്കാന്‍ പാടില്ലെന്ന അവകാശ വാദത്തെ തൊട്ടുകൂടായ്മയുടെ മറ്റൊരു രൂപമായി കാണണം. പ്രമേയത്തില്‍ പറയുന്നു.

ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍ നായര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ദേശീയ സംയോജകന്‍ സുന്ദരം രാമാമൃതം അധ്യക്ഷം വഹിച്ചു. ആര്‍ എസ് എസ് പ്രാന്ത പ്രചാരക് പി എന്‍ ഹരികൃഷ്ണ കുമാര്‍ മുഖ്യഭാഷണം നടത്തി.

സംസ്ഥാന സംയോജകന്‍ എം ആര്‍ രഞ്ജിത് കാര്‍ത്തികേയന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.അനില്‍ ഐക്കര,കെ ഭാഗ്യനാഥ് , കൃഷ്ണ കുമാര്‍ , വര്‍ഗീസ് തൊടുപറമ്പില്‍, ശ്രീജിത്ത് ഒ എം, മിഥുന്‍ ഗോപിനാഥ്, രവീന്ദ്രനാഥ് കലാദര്‍പ്പണം തുടങ്ങിയവര്‍ സംസാരിച്ചു. 

comment

LATEST NEWS


'ഈ യുദ്ധം നമ്മള്‍ ജയിക്കും; ഒരുമനസോടെ അണിചേരാം'; കൊറോണ വാക്‌സിന്‍ വിതരണത്തിന് ആശംസയുമായി മഞ്ജു വാര്യര്‍


ഇനി മദ്യം വാങ്ങാന്‍ ആപ്പ് വേണ്ട; ബെവ്ക്യൂ ആപ്പ് പിന്‍വലിച്ച് ഉത്തരവിറങ്ങി


വാക്‌സിനെതിരെ സംശയം പ്രകടിപ്പിച്ച് മനീഷ് തിവാരി; ഇല്ലാക്കഥകളും ആശങ്ക പരത്താനുമാണ് കോണ്‍ഗ്രസ്സിന് താത്പ്പര്യം, രൂക്ഷ വിമര്‍ശനവുമായി ആരോഗ്യമന്ത്രി


കോവിഡിനെതിരായ പോരാട്ടത്തില്‍ വാക്‌സിന്‍ 'സഞ്ജീവനി'; കിംവദന്തികള്‍ ശ്രദ്ധിക്കരുതെന്നും കേന്ദ്ര ആരോഗ്യമന്ത്രി


വിശ്വാസ സമൂഹത്തെ വഞ്ചിച്ച പാസ്റ്റർക്ക് 6 വർഷം തടവ്, പിരിച്ച തുകയിൽ നിന്നും 900,000 ഡോളർ കടം വീട്ടാൻ ഉപയോഗിച്ചു


കെഎസ്ആര്‍ടിസിയില്‍ വലിയ തട്ടിപ്പ് നടന്നെന്ന് വെളിപ്പെടുത്തി എംഡി; ജോലി ചെയ്യാതെ ഇഞ്ചിയും മഞ്ഞളും കൃഷി ചെയ്യുന്നു; പ്രതിഷേധവുമായി തൊഴിലാളി സംഘടനകള്‍


ഗോവര്‍ധന്റെ കുഞ്ഞുങ്ങള്‍


ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യാക്കാർ, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്നത് 18 ദശലക്ഷം പേരെന്ന് യു‌എൻ റിപ്പോർട്ട്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.