ലണ്ടന്‍: കറുത്ത വര്‍ഗക്കാര്‍ക്കെതിരെ നടക്കുന്ന ക്രൂരതയില്‍ പ്രതിഷേധവുമായി ഫോര്‍മുല വണ്‍ ലോക ചാമ്പ്യന്‍ ലൂയിസ് ഹാമില്ട്ടണ്. കറുത്തവന്റെ ജീവനും വിലയുണ്ടെന്ന പേരില്‍ ലണ്ടനില്‍ കഴിഞ്ഞ ദിവസം നടന്ന സമരത്തില്‍ ഹാമില്‍ട്ടണും പങ്കാളിയായിരുന്നു. സാമൂഹ്യ സുരക്ഷയുടെ ഭാഗമായി നടന്ന സമരത്തില്‍ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ പങ്കാളിയായത് സന്തോഷമുണ്ടാക്കുന്നു. എനിക്കും സമരത്തിന്റെ ഭാഗമാകാനായി. ഈ സമരം മുന്നോട്ട് നീങ്ങുകയാണ്. ഫലം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഹാമില്ട്ടണ് ട്വിറ്ററില്‍ കുറിച്ചു. നിലവില്‍ ഫോര്‍മുല വണ്ണില്‍ കറുത്തവര്‍ഗക്കാരനായ ഏക പ്രധാന കാറോട്ടക്കാരനാണ് ഹാമില്ട്ടണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: