login
കേരളത്തിലെ പക്ഷിപ്പനി‍ബാധിത ജില്ലകളിലേക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉന്നതതല സംഘങ്ങളെ അയച്ചു

പക്ഷിപ്പനി നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനും അനുബന്ധ പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്കും സംസ്ഥാന ആരോഗ്യ വകുപ്പിനെ സഹായിക്കുന്നതിനാണ് സംഘത്തെ വിന്യസിച്ചത്.

ന്യൂദല്‍ഹി:പക്ഷിപ്പനി ബാധിച്ച കേരളത്തിലെ ആലപ്പുഴ, കോട്ടയം ജില്ലകളിലേക്ക് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം വിവിധ സംഘങ്ങളെ വിന്യസിച്ചു. ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് ചത്ത താറാവുകളുടെ സാമ്പിളുകളില്‍ ഏവിയന്‍ ഇന്‍ഫ്ളുവന്‍സ (എച്ച് 5 എന്‍ 8) കണ്ടെത്തിയത്.

ദേശീയ രോഗനിയന്ത്രണ കേന്ദ്രം, ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്, ചണ്ഡീഗഢിലെ പിജിഐഎംഇആര്‍, ന്യൂഡല്‍ഹിയിലെ ഡോ. ആര്‍എംഎല്‍ ഹോസ്പിറ്റല്‍, ലേഡി ഹാര്‍ഡിംഗ് മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലെ വിദഗ്ധരടങ്ങുന്നതാണ് കേന്ദ്രത്തില്‍നിന്നുള്ള രണ്ട് സംഘങ്ങള്‍. പക്ഷിപ്പനി നിയന്ത്രിക്കുന്നതിന് സംസ്ഥാന ആരോഗ്യ വകുപ്പുകളെ സഹായിക്കുന്നതിനാണ്സംഘങ്ങളെ വിന്യസിച്ചത്.

ഇതുകൂടാതെ എന്‍സിഡിസി ഡയറക്ടര്‍, ഭക്ഷ്യസംസ്‌കരണ വ്യവസായ മന്ത്രാലയം ജോയിന്റ് സെക്രട്ടറി- കോവിഡ് 19 നോഡല്‍ ഓഫീസര്‍ എന്നിവരടങ്ങുന്ന ഉന്നതതല സംഘത്തെയും കേരളത്തിലേക്ക് അയച്ചിട്ടുണ്ട്. പക്ഷിപ്പനി നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനും അനുബന്ധ പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്കും സംസ്ഥാന ആരോഗ്യ വകുപ്പിനെ സഹായിക്കുന്നതിനാണ് ഈ സംഘത്തെ വിന്യസിച്ചത്. കൂടാതെ, ഈ ഉന്നതതതല സംഘം, സംസ്ഥാനത്തെ കോവിഡ് 19 സ്ഥിതിയും അവലോകനം ചെയ്യും.

കാക്കകളും ദേശാടനപക്ഷികളും ധാരാളമുള്ള രാജ്യസ്ഥാനിലെ ഝാലാവാഡ്, മധ്യപ്രദേശിലെ ഭിണ്ഡ് എന്നിവിടങ്ങളിലും പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇറച്ചിപ്പക്ഷികളില്‍ ഇത്തരത്തില്‍ രോഗബാധയുണ്ടോ എന്നു കണ്ടെത്തുന്നതിനായി നിരീക്ഷണം കൂടുതല്‍ ശക്തമാക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇതുവരെ മനുഷ്യരില്‍ പക്ഷിപ്പനി ബാധിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിലവിലെ സാഹചര്യങ്ങള്‍ ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം കര്‍ശനമായി നിരീക്ഷിക്കുകയാണ്.

സാമ്പിളുകളുടെ ഫലത്തിന്റെ വെളിച്ചത്തില്‍ താഴെപ്പറയുന്ന സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു:

1) കേരളം (താറാവ്)-കോട്ടയം, ആലപ്പുഴ (നാല് പ്രഭവ കേന്ദ്രങ്ങള്‍)

2) രാജസ്ഥാന്‍ (കാക്ക)- ബാരന്‍, കോട്ട, ജാലാവാര്‍

3) മധ്യപ്രദേശ് (കാക്ക)-മാന്‍ഡ്‌സൗര്‍, ഇന്‍ഡോര്‍, മാല്‍വ

4) ഹിമാചല്‍ പ്രദേശ് (ദേശാടനപക്ഷികള്‍)- കാംഗ്ര

കൂടുതല്‍ രോഗവ്യാപനം തടയുന്നതിനായി നടപടികള്‍ സ്വീകരിക്കണമെന്ന് രാജസ്ഥാന്‍, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

ഭാരത സര്‍ക്കാരിന്റെ മൃഗ പാലന-ക്ഷീര വകുപ്പിന്റെ നേതൃത്വത്തില്‍ ന്യൂഡല്‍ഹിയില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. രോഗനിയന്ത്രണത്തിനും പ്രതിരോധത്തിനും ആയി താഴെപ്പറയുന്ന നിര്‍ദ്ദേശങ്ങളാണ് സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുള്ളത്: രോഗ ബാധിത മേഖലകളിലെ അണുനശീകരണം, ചത്ത മൃഗങ്ങളുടെ ശരീരാവശിഷ്ടങ്ങള്‍ കൃത്യമായി സംസ്‌കരിക്കല്‍, രോഗ പരിശോധനയ്ക്കായി സാമ്പിളുകളുടെ കൃത്യമായ ശേഖരണവും സമര്‍പ്പണവും, കൂടുതല്‍ നിരീക്ഷണ നടപടികള്‍.

പക്ഷികളില്‍ നിന്നും മനുഷ്യരിലേക്ക് രോഗം പകരുന്നത് തടയാന്‍ ഉള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഇതിലുള്‍പ്പെടുന്നു.

പക്ഷികള്‍ ചത്തൊടുങ്ങുന്നതില്‍ അസാധാരണമായ വര്‍ദ്ധന ഉണ്ടോ എന്നത് പരിശോധിക്കാന്‍ ആയി അതത് വന വകുപ്പുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും സംസ്ഥാനങ്ങളെ അറിയിച്ചിട്ടുണ്ട്. പക്ഷികള്‍ കൂടുതലായി ചത്തൊടുങ്ങുന്നത് ശ്രദ്ധിക്കണമെന്നും അടിയന്തര നടപടികള്‍ കൈകൊള്ളുന്നതിനായി ഇവ കൃത്യമായി അറിയിക്കണമെന്നും മറ്റ് സംസ്ഥാനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 

 

 

 

 

comment

LATEST NEWS


ലോകത്തിന്റെ ഫാര്‍മസിയായി ഭാരതം; കൊറോണ വാക്സിന്‍ ആദ്യഘട്ടത്തില്‍ അയല്‍രാജ്യങ്ങള്‍ക്ക് സൗജന്യം; വിമാനങ്ങള്‍ തയാറാക്കി മോദി സര്‍ക്കാര്‍


സിപിഎം നേതാവും കോങ്ങാട്ട് എംഎല്‍എയുമായ കെ വി വിജയദാസ് അന്തരിച്ചു


7000 ഗ്രാമങ്ങളില്‍ ഗ്രാമീണ വൈദ്യുതീകരണം നടത്തി; 15 ലക്ഷം കിലോ വാട്ട് സൂര്യോര്‍ജ്ജം ഉല്‍പാദിപ്പിച്ചു; വോള്‍ട്ടാസിന് ദേശീയ ഊര്‍ജ്ജ സംരക്ഷണ അവാര്‍ഡ്


മെസിക്ക് ചുവപ്പ് കാര്‍ഡ്: ബാഴ്‌സയെ അട്ടിമറിച്ച അത്‌ലറ്റിക്കിന് സൂപ്പര്‍ കപ്പ്


'ആര്‍എസ്എസുകാര്‍ നില്‍ക്കുന്നത് രാജ്യതാല്‍പര്യത്തിന്; വളരെ അച്ചടക്കത്തോടെ പ്രവര്‍ത്തിക്കുന്നു'; സംഘടന വാഴത്തപ്പെടണമെന്ന് ജസ്റ്റിസ് കമാല്‍പാഷ


കര്‍ഷക സമരത്തിന് കാനഡയുടെ പിന്തുണ: ഖാലിസ്ഥാന്‍ വാദി വ്യവസായമന്ത്രിയുടെ രാജി ; പുറകെ അഴിമതിക്കഥകളും


ജാതിയില്ലാ വിളംബര മ്യൂസിയ നിര്‍മാണം തടഞ്ഞതില്‍ സര്‍ക്കാരിന് പുനര്‍ചിന്തന; ശിവഗിരി സംഭവത്തില്‍ മുഖ്യമന്ത്രി യോഗം വിളിച്ചു; നടപടി ജന്മഭൂമി വാര്‍ത്തയില്‍


മമതയുടെ പ്രഖ്യാപനത്തിന് പിന്നാലെ അതേനാണയത്തില്‍ തിരിച്ചടിച്ച് സുവേന്ദു; 'അരലക്ഷം വോട്ടുകള്‍ക്ക് പരാജയപ്പെടുത്താനായില്ലെങ്കില്‍ രാഷ്ട്രീയം വിടും'

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.