login
രാജ്യത്തെ കോവിഡ് കുറയുമ്പോള്‍ സംസ്ഥാനത്ത് കൂടുന്നു; കേരളത്തിലേക്ക് ഉന്നത ആരോഗ്യ സംഘത്തെ വിന്യസിച്ച് കേന്ദ്രം

കേരളത്തിലേക്ക് കേന്ദ്ര സംഘം വരുന്നത് സ്വാഗതാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: കൊവിഡ് വ്യാപനം വര്‍ദ്ധിച്ച സാഹചര്യത്തില്‍ കേരളത്തിലേക്ക് പ്രത്യേക കേന്ദ്രസംഘത്തെ അയക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (എന്‍സിഡിസി) ഡയറക്ടര്‍ ഡോ. എസ്. കെ. സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് കേന്ദ്രസര്‍ക്കാര്‍ കേരളത്തിലേക്ക് വിന്യസി്ക്കുക. സംഘം വെള്ളിയാഴ്ച സംസ്ഥാനത്തെത്തും.

കോവിഡ് കൈകാര്യം ചെയ്യുന്നതിലെ പൊതുജനാരോഗ്യ ഇടപെടലുകള്‍ കേരള  സര്‍ക്കാര്‍ അവലോകനം ചെയ്യുകയും ഈ നടപടികളില്‍ സംസ്ഥാന ആരോഗ്യ അധികാരികളെ പിന്തുണയ്ക്കുകയും ചെയ്യും.

സംഘം സംസ്ഥാന അധികാരികളുമായി സംവദിക്കുകയും അവര്‍ നേരിടുന്ന വെല്ലുവിളികളെയും പ്രശ്‌നങ്ങളെയും കുറിച്ച്  മനസ്സിലാക്കുകയും  നിലവിലുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയും തടസ്സങ്ങള്‍ ഉണ്ടെങ്കില്‍ അവ നീക്കം ചെയ്യുകയും ചെയ്യും.

കഴിഞ്ഞ കുറേ നാളുകളായി കേരളം വളരെ ഉയര്‍ന്ന പ്രതിദിന പുതിയ  കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ ഏഴു ദിവസത്തിനിടെ ആകെ 35,038 പുതിയ കേസുകള്‍ രേഖപ്പെടുത്തി. പ്രതിദിനം അയ്യായിരത്തോളം പുതിയ കേസുകള്‍ സംസ്ഥാനത്ത് ഉണ്ടാകുന്നു.

രാജ്യത്തെ കോവിഡ് മരണങ്ങളുടെ എണ്ണം ഓരോ ദിവസം ചെല്ലുമ്പോഴും ക്രമമായി കുറയുമ്പോള്‍ കേരളത്തില്‍ മറിച്ചാണ്.

പുതുതായി രോഗബാധിതരായവരുടെ 79.05% പത്ത് സംസ്ഥാനങ്ങളിലാണ് . കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തില്‍ 5615 പുതിയ കേസുകളും മഹാരാഷ്ട്രയില്‍ 3160 പുതിയ കേസുകളും ഛത്തീസ്ഗഢില്‍ 1,021 കേസുകളും  റിപ്പോര്‍ട്ട് ചെയ്തു.

 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 264 കോവിഡ് മരണങ്ങളാണ്. .പുതുതായി മരണമടഞ്ഞവരുടെ 24.24% മഹാരാഷ്ട്രയിലാണ്.  64 പേരാണ് ഇവിടെ മരിച്ചത്. ഛത്തീസ്ഗഢിലും കേരളത്തിലും യഥാക്രമം 25 ഉം24 ഉം പേര്‍ മരിച്ചു.

കേരളത്തിലേക്ക് കേന്ദ്ര സംഘം വരുന്നത്  സ്വാഗതാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പറഞ്ഞു. ഈ ആവശ്യമുന്നയിച്ച് ബിജെപി പ്രധാനമന്ത്രിക്ക് കത്തയച്ചത് അദ്ദേഹം പരിഗണിച്ചതില്‍ നന്ദിയുണ്ടെന്നും സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.  കൊവിഡ് കേസുകളുടെ എണ്ണത്തിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും കേരളം രാജ്യത്ത് നമ്പര്‍ വണ്ണായി മാറിയിരിക്കുകയാണ്. കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതില്‍ സംസ്ഥാന ആരോഗ്യവകുപ്പ് പൂര്‍ണ്ണമായും പരാജയപ്പെട്ടു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ കേന്ദ്രത്തിന്റെ ഇടപെടലില്‍ മാത്രമാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

 

 

comment

LATEST NEWS


ലോകത്തിന്റെ ഫാര്‍മസിയായി ഭാരതം; കൊറോണ വാക്സിന്‍ ആദ്യഘട്ടത്തില്‍ അയല്‍രാജ്യങ്ങള്‍ക്ക് സൗജന്യം; വിമാനങ്ങള്‍ തയാറാക്കി മോദി സര്‍ക്കാര്‍


സിപിഎം നേതാവും കോങ്ങാട്ട് എംഎല്‍എയുമായ കെ വി വിജയദാസ് അന്തരിച്ചു


7000 ഗ്രാമങ്ങളില്‍ ഗ്രാമീണ വൈദ്യുതീകരണം നടത്തി; 15 ലക്ഷം കിലോ വാട്ട് സൂര്യോര്‍ജ്ജം ഉല്‍പാദിപ്പിച്ചു; വോള്‍ട്ടാസിന് ദേശീയ ഊര്‍ജ്ജ സംരക്ഷണ അവാര്‍ഡ്


മെസിക്ക് ചുവപ്പ് കാര്‍ഡ്: ബാഴ്‌സയെ അട്ടിമറിച്ച അത്‌ലറ്റിക്കിന് സൂപ്പര്‍ കപ്പ്


'ആര്‍എസ്എസുകാര്‍ നില്‍ക്കുന്നത് രാജ്യതാല്‍പര്യത്തിന്; വളരെ അച്ചടക്കത്തോടെ പ്രവര്‍ത്തിക്കുന്നു'; സംഘടന വാഴത്തപ്പെടണമെന്ന് ജസ്റ്റിസ് കമാല്‍പാഷ


കര്‍ഷക സമരത്തിന് കാനഡയുടെ പിന്തുണ: ഖാലിസ്ഥാന്‍ വാദി വ്യവസായമന്ത്രിയുടെ രാജി ; പുറകെ അഴിമതിക്കഥകളും


ജാതിയില്ലാ വിളംബര മ്യൂസിയ നിര്‍മാണം തടഞ്ഞതില്‍ സര്‍ക്കാരിന് പുനര്‍ചിന്തന; ശിവഗിരി സംഭവത്തില്‍ മുഖ്യമന്ത്രി യോഗം വിളിച്ചു; നടപടി ജന്മഭൂമി വാര്‍ത്തയില്‍


മമതയുടെ പ്രഖ്യാപനത്തിന് പിന്നാലെ അതേനാണയത്തില്‍ തിരിച്ചടിച്ച് സുവേന്ദു; 'അരലക്ഷം വോട്ടുകള്‍ക്ക് പരാജയപ്പെടുത്താനായില്ലെങ്കില്‍ രാഷ്ട്രീയം വിടും'

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.