login
ഹിന്ദി ദിനത്തില്‍ മലയാളിയുടെ നാലു ഹിന്ദി നോവലുകള്‍; സ്വന്തം സൃഷ്ട്രിയുമായി ഡോ.കെ സി അജയകുമാര്‍

22 കൃതികള്‍ ഹിന്ദിയില്‍ നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതു. രണ്ട് കൃതികള്‍ മലയാളത്തില്‍ നിന്ന് ഹിന്ദിയിലേക്കും.

തിരുവനന്തപുരം:  സെപ്റ്റമ്പര്‍ 14. ദേശീയ ഹിന്ദി ദിവസം. ഹിന്ദിയുടെ പ്രാധാന്യം ഓര്‍മ്മിപ്പിക്കുന്ന ദിനം. ഹിന്ദി ഭാഷാ പ്രചരണത്തിന് മുന്‍ നിരയിലുള്ള ഡോ.കെ സി അജയകുമാറിന്റെ നാലു നോവലുകള്‍  ഹിന്ദി ദിനത്തില്‍ പ്രകാശിതമാകുന്നു. ആദിശങ്കരം, ടാഗോര്‍-ഏക് ജീവനി, കവികുലഗുരു കാളിദാസ്, സത്യവാന്  സാവിത്രി.  

ആദിശങ്കരാചാര്യരുടെ ജീവിതത്തെയും തത്ത്വചിന്തയെയും അടിസ്ഥാനമാക്കിയുള്ളതാണ്  ആദിശങ്കരം. മഹാഭാരതത്തിലെ സത്യവാന്‍ സാവിത്രി കഥയെ ആസ്പദമാക്കി സത്യവാന്‍ സാവിത്രി, കാളിദാസന്റെ ജീവിതത്തെ ആസ്പദമാക്കി കവികുലഗുരു കാളിദാസ്,  ടാഗോര്‍ - ഏക് ജീവനി വിശ്വകവി രവീന്ദ്രനാഥ ടാഗോറിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി ടാഗോര്‍ - ഏക് ജീവന.

  

ഹിന്ദി അധ്യാപകരാണ്  സാധാരണ വിവര്‍ത്തനത്തിലൂടെ ഹിന്ദി സാഹിത്യത്തെ മലയാളത്തിനും തിരിച്ചും പരിചയപ്പെടുത്തിയിരുന്നതെങ്കില്‍ അജയുമാറിന്റെ കാര്യം അങ്ങനെയല്ല. ബാങ്ക് ഉദ്യോഗസ്ഥന്‍ രാഷ്ട്ര ഭാഷയോടുള്ള സ്‌നേഹം മൂത്ത് സാഹിത്യ മേഖലയില്‍ കൈവെച്ച ആളാണ്.

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ ഹിന്ദി ഓഫീസറായും കോര്‍പ്പറേഷന്‍ ബാങ്കില്‍ ചീഫ് മാനേജര്‍ ഹിന്ദിയായും സേവനമനുഷ്ഠിച്ചു. ജോലിയില്‍ നിന്നു  വിരമിച്ച് മുഴുവന്‍ സമയ സാഹിത്യ സപര്യ നടത്തുന്നു. 22 കൃതികള്‍ ഹിന്ദിയില്‍ നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതു. രണ്ട് കൃതികള്‍ മലയാളത്തില്‍ നിന്ന് ഹിന്ദിയിലേക്കും. വിവര്‍ത്തനങ്ങളില്‍ പ്രശസ്ത ഹിന്ദി സാഹിത്യകാരന്‍ ഡോ. നരേന്ദ്ര കോഹ്ലിയുടെ മഹാഭാരതത്തെ ആസ്പദമാക്കി രചിക്കപ്പെട്ട മഹാസമര്‍ നോവലിന്റെ എട്ട് വാല്യങ്ങള്‍, രാമകഥയെ അടിസ്ഥാനമാക്കിയുള്ള അഭ്യുദയ നോവലിന്റെ രണ്ട് വാല്യങ്ങളും, രബീന്ദ്രനാഥ ഠക്കൂറിന്റെ മുഴുവന്‍ കഥകളുടെയും വിവര്‍ത്തനം, ഗോര നോവലിന്റെ വിവര്‍ത്തനം തുടങ്ങിയവ ഉള്‍പ്പെടുന്നു. പ്രധാനമന്ത്രിയുടെ മന്‍കി ബാത്തും തര്‍ജ്ജിമ ചെയ്ത് പുസ്തകമാക്കി.

ഭാരതീയ വിചാരകകേന്ദ്രത്തിന്റെ സജീവ പ്രവര്‍ത്തകനും ഭാരവാഹിയുമായ ഡോ അജയകുമാറിന് കേന്ദ്ര സാഹിത്യ അക്കാദമിയില്‍ നിന്ന്  വിവര്‍ത്തന അവാര്‍ഡ്

ലഭിച്ചിട്ടുണ്ട്. 2003 ല്‍ അന്നത്തെ പ്രധാനമന്ത്രി  അടല്‍ ബിഹാരി വാജ്പേയിയില്‍ നിന്നും ഹിന്ദി ഇതര ഭാഷ സംസാരിക്കുന്ന എഴുത്തുകാരനുള്ള അവാര്‍ഡും  2018ല്‍ മൗറീഷ്യസ് ലോക ഹിന്ദി സമ്മേളനത്തില്‍ അന്നത്തെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജില്‍ നിന്നും  വിശ്വഹിന്ദി സമ്മാനവും ലഭിച്ചു.

 

comment

LATEST NEWS


നമോവാകം സംയോഗീ


'130 കോടി ജനങ്ങളുടെ പ്രതിനിധിയാണ് ഞാന്‍; എത്രകാലം നിങ്ങള്‍ക്ക് ഇന്ത്യയെ മാറ്റി നിര്‍ത്താനാവും'; ഐക്യരാഷ്ട്രസഭക്കെതിരെ രൂക്ഷവിമര്‍ശനവുമായി മോദി


ടുറിസം വകുപ്പിന്റെ ഓണ്‍ലൈന്‍ പാചക മത്സരം; ചെലവിടുന്നത് 3.32 കോടി


ഫയലുകള്‍ വിജിലന്‍സ് കൊണ്ടുപോയത് അന്വേഷണം അട്ടിമറിയ്ക്കാന്‍; യെച്ചൂരിയുടെ ചെലവ് നടക്കുന്നത് കേരളത്തിലെ അഴിമതിപ്പണം കൊണ്ട്; കെ. സുരേന്ദ്രന്‍


ഫെമിനിസ്റ്റുകളെ അപമാനിച്ചുവെന്ന് ആരോപണം; യുട്യൂബറെ കായികമായി അക്രമിച്ച് തലവഴി കരി ഓയില്‍ ഒഴിച്ച് ഭാഗ്യലക്ഷ്മിയും ദിയ സനയും; വീഡിയോ വൈറല്‍


അമല മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച അധ്യാപകനെതിരെ അന്വേഷണം


തേജസ്വി സൂര്യ യുവമോര്‍ച്ച ദേശീയ അധ്യക്ഷന്‍; സ്വര്‍ണ്ണക്കടത്തില്‍ പിണറായി സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയ യുവനേതാവ്; കേരളത്തിന്റെ മറുനാടന്‍ എംപി


കൊറോണയ്ക്കെതിരെ കർക്കശ പോരാട്ടം നടത്തിയില്ലെങ്കിൽ മരണ സംഖ്യ രണ്ട് ദശലക്ഷമാകും, മുന്നറിയിപ്പ് നൽകി ലോകാരോഗ്യസംഘടന

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.