login
സഞ്ചരിക്കുന്ന പെട്രോള്‍ പമ്പ് കേരളത്തില്‍; ഒരു ഫോണ്‍ കോളില്‍ ഇന്ധനം വാഹനത്തിനരികിലെത്തും; മൊബൈല്‍ ബങ്കുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം

മികച്ച സാങ്കേതിക വിദ്യ ഉപയോഗിച്ചു നിര്‍മിച്ച ഇന്ധന വണ്ടിയിലൂടെ ഡീസല്‍ബങ്ക് സേവനം ആദ്യം ലഭ്യമാക്കുന്നത് കോഴിക്കോടാണ്.

കോഴിക്കോട്: ആവശ്യക്കാര്‍ വിളിക്കുന്നിടത്തേക്ക് ഇനി ഇന്ധന എത്തും. ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റ മൊബൈല്‍ ഫ്യൂവല്‍ കണക്റ്റ് സ്റ്റേഷനാണ് ഇതിനുള്ള സൗകര്യം ഒരുക്കുന്നത്. ആവശ്യക്കാര്‍ക്ക് ഒരു ഫോണ്‍ കോളിലൂടെ വാഹനത്തിനരികിലും വ്യവസായ ആവശ്യത്തിനും ഇന്ധനം എത്തിക്കും. മികച്ച സാങ്കേതിക വിദ്യ ഉപയോഗിച്ചു നിര്‍മിച്ച ഇന്ധന വണ്ടിയിലൂടെ ഡീസല്‍ബങ്ക് സേവനം ആദ്യം ലഭ്യമാക്കുന്നത് കോഴിക്കോടാണ്. 

പ്രത്യേകമായി ഒരുക്കിയ 8000 ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്കറാണ് മൊബൈല്‍ ബങ്കായി ഉപയോഗിച്ചിരിക്കുന്നത്. സാധാരണ ബങ്കുകളിലെ നിരക്കേ ഈടാക്കൂ. മൊബൈല്‍ ആപ് വഴി ബുക്ക് ചെയ്യാനും ഓണ്‍ലൈനായി പണം അടക്കാനും സാധിക്കും.  നിയമപരമായ അനുമതികളോടെ ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ സഹായ ത്തോടെയാണ് സഞ്ചരിക്കുന്ന ഡീസല്‍ ബങ്കിന്റെ പ്രവര്‍ത്തനം. കടലുണ്ടി മണ്ണൂര്‍ പൂച്ചേരിക്കുന്നിലെ എച്ച്പി സുപ്രിം ബങ്കാണ് ഈ സേവനം ഒരുക്കിയത്.

സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ എസ്. സാംബശിവ റാവു വാഹനത്തിന്റെ ഫ്ളാഗ് ഓഫ് നിര്‍വ്വഹിച്ചു.    എം.ജി. നവീന്‍ കുമാര്‍, ശ്രുതി ആര്‍. ബിജു, സഞ്ജയ്, അജ്മല്‍, കെ.വി. അബ്ദുറഹിമാന്‍, രതീഷ്, സുന്ദരന്‍, ഇല്യാസ്, ബഷീര്‍, ശരീഫ്, ഫാരിസ് എന്നിവര്‍ പങ്കെടുത്തു.

comment

LATEST NEWS


സ്വപ്ന ഉന്നതരുടെ പ്രിയങ്കരി


സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനു ബന്ധം; മുഖ്യ ആസൂത്രക സ്വപ്‌ന സുരേഷിന് ഐടി വകുപ്പില്‍ ജോലി നല്‍കിയത് നിയമങ്ങള്‍ ലംഘിച്ച്


പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയതോടെ ആറ് മാസത്തെ അവധിക്ക് അപേക്ഷിച്ച് ശിവശങ്കര്‍; കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന് സൂചന


ഓരോ മാസവും കടത്തുന്നത് കോടികളുടെ സ്വര്‍ണം; ഒരു തവണ കുറഞ്ഞത് 40 കിലോ; കാര്‍ഗോ വഴി മാത്രം പ്രതിമാസം പത്തില്‍ കുറയാതെ കടത്ത്


തൃശൂര്‍ റൗണ്ടിലേക്കുള്ള സ്വകാര്യ ബസുകളുടെ പ്രവേശനത്തില്‍ അവ്യക്തത: ദുരിതം പേറി യാത്രക്കാര്‍


കുടിപ്പക: തൃശൂരില്‍ വീണ്ടും ഗുണ്ടകളുടെ ചേരിപ്പോര്, കഞ്ചാവ്-ക്വട്ടേഷന്‍ മാഫിയാ സംഘം സജീവമാകുന്നു


ധൈര്യമായി യാത്ര ചെയ്യാം, ഈ വണ്ടിയില്‍ കൊറോണ കേറില്ല...!


സമ്പര്‍ക്കപാതയെന്ന് സംശയം; ആഞ്ഞിലിമൂട് മാര്‍ക്കറ്റില്‍ പോലീസ് ലാത്തിവീശി, പ്രദേശവാസികള്‍ പ്രതിഷേധത്തില്‍

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.