login
ഹിസ് ഹൈനസ് ശക്തന്‍ തമ്പുരാന്‍

കൊച്ചി രാജ്യത്തിന്റെ തമ്പുരാക്കന്മാരുടെ നീണ്ട ശ്യംഖലയിലെ ഏറ്റവും തിളക്കമേറിയ രാജാവായിരുന്നു ശക്തന്‍തമ്പുരാന്‍. 'രാജാരാമവര്‍മ്മ' എന്നാണ് അദ്ദേഹത്തിന്റെ ശരിയായ പേര്. കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിന്റെ ശില്‍പ്പിയെന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നുണ്ട്.

കൊച്ചി രാജ്യത്തിന്റെ തമ്പുരാക്കന്മാരുടെ നീണ്ട ശ്യംഖലയിലെ ഏറ്റവും തിളക്കമേറിയ രാജാവായിരുന്നു ശക്തന്‍തമ്പുരാന്‍. 'രാജാരാമവര്‍മ്മ' എന്നാണ് അദ്ദേഹത്തിന്റെ ശരിയായ പേര്. കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിന്റെ ശില്‍പ്പിയെന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നുണ്ട്. തിരുവിതാംകൂര്‍ രാജ്യത്ത് മാര്‍ത്താണ്ഡവര്‍മ്മ എന്ന പോലെയാണ് കൊച്ചിരാജ്യ ചരിത്രത്തില്‍ ശക്തന്‍ തമ്പുരാന്റെ സ്ഥാനം. അദ്ദേഹത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഐതിഹാസിക ചരിത്രത്തിന്റെ വിസ്മയത്തിലേക്ക് വെളിച്ചം വീശുക എന്ന ദൗത്യമാണ് 'ഹിസ് ഹൈനസ് ശക്തന്‍ തമ്പുരാന്‍' എന്ന ഡോക്യുമെന്ററി ചിത്രത്തിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്. കനത്ത യുദ്ധങ്ങളും അക്രമങ്ങളും ഒന്നുംതന്നെ ചെയ്തിട്ടില്ലാത്ത അദ്ദേഹത്തിന് എങ്ങനെ ശക്തന്‍തമ്പുരാന്‍ എന്ന നാമം സിദ്ധിച്ചു?  ചരിത്രത്തിന്റെ നാള്‍വഴികളിലേക്ക് ഒരുയാത്ര നടത്തുകയാണ് ഈ ഡോക്യുമെന്ററി. പഠനാര്‍ഹമായ രീതിയില്‍ അനേകം ഗവേഷണങ്ങള്‍ക്ക് ഒടുവില്‍ ചിത്രത്തിന്റെ ഒന്നാംഭാഗം പൂര്‍ത്തിയായി. തൃശൂര്‍, തൃപ്പൂണ്ണിത്തുറ വെള്ളാരപ്പള്ളി കോവിലകം, മട്ടാഞ്ചേരി, കൊച്ചി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.  

സംവിധാനം-ഡോ. രാജേഷ് കൃഷ്ണന്‍, രചന, ഛായാഗ്രഹണം-റഫീഖ് പട്ടേരി, അവതരണം, റിസര്‍ച്ച് - വൈഷ്ണവി കൃഷ്ണന്‍, എഡിറ്റിങ് - വിബിന്‍ വിസ്മയ, അസോ: ക്യാമറ - സുനില്‍ അതളൂര്‍, ക്യാമറ സഹായികള്‍ - വിഷ്ണു ആര്‍.കെ, നിഖില്‍ മൊഖേരി, ഡിസൈന്‍സ് -ഉണ്ണികൃഷ്ണന്‍, ഡബ്ബിങ്- സംഗീത് സ്റ്റുഡിയോ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ജോലികള്‍ ആരംഭിച്ചു കഴിഞ്ഞു.

 

 

comment
  • Tags:

LATEST NEWS


ബുറേവി ചുഴലിക്കാറ്റ് മുന്നറിയിപ്പ്: അഞ്ചു ജില്ലകളില്‍ നാളെ പൊതു അവധി


അത് വെറും കാടല്ല... പച്ചമരുന്നിന്റെ മണം നിറയുന്ന ഔഷധക്കാട്, എണ്ണിത്തുടങ്ങിയാല്‍ ഇരുനൂറിലേറെ നീളുന്ന ജൈവവൈവിധ്യം


അഫ്ഗാനിസ്ഥാനിലെ രക്തച്ചൊരിച്ചിൽ അവസാനിക്കുമോ; സമാധാന ചർച്ചകൾക്ക് വഴി തുറന്നു


കാട്ടില്‍ മാത്രമല്ല കഞ്ചാവുകൃഷി, പുറമ്പോക്കിലുമുണ്ട്; കൊച്ചിയില്‍ വഴിയരികില്‍ ചെടികള്‍ കണ്ടെത്തിയത് ഒന്നിലേറെ പ്രദേശങ്ങളില്‍


ഇന്ന് 5376 പേര്‍ക്ക് കൊറോണ; 31 മരണങ്ങള്‍; പരിശോധിച്ചത് 60,476 സാമ്പിളുകള്‍; 5590 പേര്‍ക്ക് രോഗമുക്തി; ചികിത്സയിലുള്ളത് 61,209 പേര്‍


ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും പിതൃത്വം വെളിപ്പെടുത്താനുള്ള മടിയും; ജനനത്തിലെ ദുരൂഹത ചരിത്ര വിഡ്ഢിത്തമോ?


'വെള്ളം തരാത്തവര്‍ക്ക് വോട്ടില്ല'; രണ്ടാഴ്ചയായി കുടിവെള്ളം മുടങ്ങിയതോടെ പ്രതിഷേധവുമായി തിരുവനന്തപുരത്തെ മത്സ്യതൊഴിലാളി കുടുംബങ്ങള്‍


കാര്‍ഷിക സമരം ആഭ്യന്തരകാര്യം; കാനഡയ്ക്ക് ഇടപെടാന്‍ അവകാശമില്ലെന്ന് ശിവസേന; ഭാരതം പുലര്‍ത്തുന്ന മര്യാദകളെ ബഹുമാനിക്കണമെന്ന് പ്രിയങ്ക ചതുര്‍വേദി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.