login
ഏരീസ് ഗ്രീൻ സൊല്യൂഷൻസിന് ചരിത്രനേട്ടം; ആയിരം റിട്രോഫിറ്റ് എഞ്ചിനീയറിംഗ് പ്രോജക്ടുകൾ പൂർത്തീകരിച്ചു, ഷിപ്പിംഗ് മേഖല കൂടുതൽ പരിസ്ഥിതി സൗഹൃദം

കപ്പലുകളിലെ BWTS, EGCS സിസ്റ്റങ്ങളുടെ റിട്രോഫിറ്റ് സേവനങ്ങൾ നൽകുന്ന ലോകത്തെ ഏറ്റവും പ്രമുഖ എഞ്ചിനീയറിംഗ്, പ്രോജക്ട് മാനേജുമെന്റ് സേവന ദാതാക്കളിൽ ഒന്നായി ഏരീസ് മറൈൻ മാറി. ഒപ്പം, എഞ്ചിനീയറിംഗ്, പ്രോജക്ട് മാനേജുമെന്റ് എന്നിവ മുതൽ റിട്രോഫിറ്റിംഗ്, സൈറ്റുകളിലെ കമ്മീഷനിംഗ് അസിസ്റ്റന്റ്സ് മുതലായ സേവനങ്ങൾവരെ നൽകുന്ന ഗ്രീൻ റിട്രോഫിറ്റ് സൊല്യൂഷനുകൾക്കായുള്ള ' 'വൺ-സ്റ്റോപ്പ് ഷോപ്പ് സർവീസ് പ്രോവൈഡർ ' എന്ന ഖ്യാതിയും സ്ഥാപനം കരസ്ഥമാക്കി

ദുബായ്: ഷിപ്പിംഗ് മേഖലയെ  കൂടുതൽ പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി  ഏരീസ് മറൈൻ രൂപംനൽകിയ പ്രത്യേക വിഭാഗമായ ഏരീസ് ഗ്രീൻ സൊല്യൂഷൻസിന് ചരിത്രനേട്ടം.   ബാലസ്റ്റ് വാട്ടർ ട്രീറ്റ്‌മെന്റ് സിസ്റ്റംസ്  (ബിഡബ്ല്യുടിഎസ്), എക്‌സ്‌ഹോസ്റ്റ് ഗ്യാസ് ക്ലീനിംഗ് സിസ്റ്റംസ്  (ഇജിസിഎസ്) എന്നിവയുടെ റിട്രോഫിറ്റിനായി ആയിരം  എഞ്ചിനീയറിംഗ് പ്രോജക്ടുകളാണ് സ്ഥാപനം  ഏറ്റെടുത്തത് .  

ഇതോടെ, കപ്പലുകളിലെ BWTS, EGCS സിസ്റ്റങ്ങളുടെ റിട്രോഫിറ്റ്  സേവനങ്ങൾ നൽകുന്ന  ലോകത്തെ ഏറ്റവും പ്രമുഖ എഞ്ചിനീയറിംഗ്, പ്രോജക്ട് മാനേജുമെന്റ് സേവന ദാതാക്കളിൽ ഒന്നായി ഏരീസ് മറൈൻ മാറി.   ഒപ്പം,   എഞ്ചിനീയറിംഗ്, പ്രോജക്ട് മാനേജുമെന്റ് എന്നിവ  മുതൽ റിട്രോഫിറ്റിംഗ്, സൈറ്റുകളിലെ  കമ്മീഷനിംഗ് അസിസ്റ്റന്റ്സ്   മുതലായ സേവനങ്ങൾവരെ നൽകുന്ന ഗ്രീൻ റിട്രോഫിറ്റ് സൊല്യൂഷനുകൾക്കായുള്ള ' 'വൺ-സ്റ്റോപ്പ് ഷോപ്പ്  സർവീസ് പ്രോവൈഡർ '  എന്ന ഖ്യാതിയും  സ്ഥാപനം കരസ്ഥമാക്കി

കോവിഡ് -19 പാൻഡെമിക് മൂലം ലോകമെമ്പാടുമുള്ള അനിശ്ചിതത്വങ്ങളും നിയന്ത്രണങ്ങളും ഉണ്ടായിരുന്നിട്ടും,  ' ബിസിനസ് കണ്ടിന്യൂയിറ്റി പ്രൊസീജിയർ സംവിധാനങ്ങൾ ഏർപ്പെടുത്തുക വഴി സ്ഥാപനത്തിന് എല്ലാ ഉപഭോക്താക്കൾക്കും മുടക്കമില്ലാത്ത സേവനങ്ങൾ തുടർന്നു കൊണ്ടുപോകുവാൻ  സാധിച്ചിരുന്നു.

മിക്ക പ്രധാന കപ്പൽ ഉടമകളുമായും മാനേജർമാരുമായും ഒപ്പുവച്ച ഫ്രെയിം കരാറുകളും കപ്പൽ കരാറുകളും കോവിഡ്  കാലഘട്ടത്തിലും കർശനമായി  പാലിക്കുകയും ചെയ്തു.  ലോകമെമ്പാടുമുള്ള മിക്ക കപ്പലുകളും ചാർട്ടറുകളിൽ സഞ്ചരിക്കുന്നതിനാൽ, ത്രീ ഡി സ്കാനിംഗിനും പരിശോധനയ്ക്കുമായി കപ്പലുകളിൽ കയറുക എന്നതായിരുന്നു ജോലിയുടെ ഏറ്റവും നിർണായകമായ ഭാഗം.    പ്രമുഖ സിസ്റ്റം നിർമ്മാതാക്കൾ, കപ്പൽ ഉടമകൾ, മാനേജർമാർ, കപ്പൽശാലകൾ, ക്ലാസ്സിഫിക്കേഷൻ  സൊസൈറ്റികൾ തുടങ്ങിയവരെല്ലാമായി  നിരവധി വർഷത്തെ  പ്രവൃത്തി പരിചയം നേടിയെടുക്കുക വഴി,  ഭൂരിഭാഗം ഏരീസ് മറൈൻ എഞ്ചിനീയർമാർക്കും  റിട്രോഫിറ്റ് ഇൻസ്റ്റാളേഷനുകളിൽ  മികച്ച പരിശീലനം ലഭിച്ചിട്ടുണ്ട്.  വിവിധ കപ്പൽശാലകളിലെ നിരവധി റിട്രോഫിറ്റ് പ്രോജക്റ്റുകളുമായി  ഇത്തരത്തിൽ   അടുത്ത ബന്ധം പുലർത്താൻ സാധിച്ചതിലൂടെ ഒരു കപ്പൽശാലയിലെ ഇൻസ്റ്റാളേഷൻ പ്രക്രിയയിൽ നേരിടുന്ന വിവിധ  പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ അനുഭവസമ്പത്ത് കൈവരിക്കാൻ  ഏരീസ് മറൈൻ എഞ്ചിനീയർമാർക്ക് ധാരാളം അവസരങ്ങൾ ലഭിച്ചിട്ടുണ്ട്.  

1998 ൽ സ്ഥാപിതമായ ഏരീസ് മറൈൻ ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ നേവൽ ആർക്കിടെക്ചർ കൺസൾട്ടൻസി, സർവേ സ്ഥാപനങ്ങളിലൊന്നാണ്. പതിനഞ്ച്  രാജ്യങ്ങളിൽ  ഓഫീസുകളും ആയിരത്തിലധികം  എഞ്ചിനീയറിംഗ്, സാങ്കേതിക വിഭാഗം ജീവനക്കാരും സ്ഥാപനത്തിൽ ജോലി ചെയ്യുന്നു.  പരിസ്ഥിതി സൗഹൃദ " ഷിപ്പ് ഡിസൈൻ സൊല്യൂഷൻസ് " നൽകിവരുന്ന  “ഏരീസ് ഗ്രീൻഷിപ്പ് സൊല്യൂഷൻസ്”  എന്ന വിഭാഗമാണ്   ത്രീഡി സ്കാനിംഗ്, കൺസെപ്റ്റ് ഡിസൈൻ, ക്ലാസ് അപ്പ്രൂവൽസ് , ഗ്രീൻ  എക്യുപ്പ്മെന്റിനും സോഫ്റ്റ്‌വെയറിനും  വേണ്ടിയുള്ള  റിട്രോ ഫിറ്റ് സംബന്ധമായ   ഡീറ്റെയിൽ എഞ്ചിനീയറിംഗ് വർക്ക്സ്  മുതലായവ ഏറ്റെടുത്തിരിക്കുന്നത്.  

ടാങ്കറുകൾ, ബൾക്ക് കാരിയറുകൾ, എൽ‌എൻ‌ജി കാരിയറുകൾ, എൽ‌പി‌ജി കാരിയറുകൾ, കെമിക്കൽ ടാങ്കറുകൾ, കണ്ടെയ്നർ ഷിപ്പുകൾ  എന്നിവയുൾപ്പെടെയുള്ള   കപ്പലുകളിലെ എല്ലാ വിഭാഗങ്ങളിലും വളരെ മികച്ച ട്രാക്ക് റെക്കോഡ് ഏരീസിനുണ്ട്.   ഇതോടൊപ്പം,   നോർ‌വെ, ഡെൻ‌മാർക്ക്, ജർമ്മനി, നെതർ‌ലാൻ‌ഡ്, ഗ്രീസ്, മൊണാക്കോ, ഹോങ്കോംഗ്, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള പ്രധാന കപ്പൽ ഉടമകളും മാനേജർമാരും ഏരീസ് ഗ്രൂപ്പിന്റെ   വിശാലമായ  ഉപഭോക്തൃ  പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.

comment

LATEST NEWS


ടുറിസം വകുപ്പിന്റെ ഓണ്‍ലൈന്‍ പാചക മത്സരം; ചെലവിടുന്നത് 3.32 കോടി


ഫയലുകള്‍ വിജിലന്‍സ് കൊണ്ടുപോയത് അന്വേഷണം അട്ടിമറിയ്ക്കാന്‍; യെച്ചൂരിയുടെ ചെലവ് നടക്കുന്നത് കേരളത്തിലെ അഴിമതിപ്പണം കൊണ്ട്; കെ. സുരേന്ദ്രന്‍


ഫെമിനിസ്റ്റുകളെ അപമാനിച്ചുവെന്ന് ആരോപണം; യുട്യൂബറെ കായികമായി അക്രമിച്ച് തലവഴി കരി ഓയില്‍ ഒഴിച്ച് ഭാഗ്യലക്ഷ്മിയും ദിയ സനയും; വീഡിയോ വൈറല്‍


അമല മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച അധ്യാപകനെതിരെ അന്വേഷണം


തേജസ്വി സൂര്യ യുവമോര്‍ച്ച ദേശീയ അധ്യക്ഷന്‍; സ്വര്‍ണ്ണക്കടത്തില്‍ പിണറായി സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയ യുവനേതാവ്; കേരളത്തിന്റെ മറുനാടന്‍ എംപി


കൊറോണയ്ക്കെതിരെ കർക്കശ പോരാട്ടം നടത്തിയില്ലെങ്കിൽ മരണ സംഖ്യ രണ്ട് ദശലക്ഷമാകും, മുന്നറിയിപ്പ് നൽകി ലോകാരോഗ്യസംഘടന


അഞ്ജന ഹരീഷ് ഉള്‍പ്പടെ നാല് പെണ്‍കുട്ടികളുടെ മരണം; നിരോധിത തീവ്ര സംഘടനകള്‍ക്ക് പങ്കെന്ന് സംശയം, അന്വേഷണം ഭീകര വിരുദ്ധ സ്‌ക്വാഡിന്


ക്ഷയരോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ടോര്‍ച്ച് ബെയറര്‍ ട്രോഫി കിംസ്ഹെല്‍ത്തിന്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.