തിരുവനന്തപുരം: കല്ലിയൂര്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ കല്ലുവിള ജംഗ്ഷനില്‍ കൊറോണയ്ക്ക് എതിരെയുള്ള ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ചെയ്തു. 150 ഓളം കുടുംബങ്ങള്‍ക്ക് സൗജന്യമായി മരുന്ന് വിതരണം ചെയ്തു. വാര്‍ഡ് മെമ്പര്‍ രാജലക്ഷ്മി, ആരോഗ്യഭാരതി സംസ്ഥാന സെക്രട്ടറി ഡോ. രഘു, സമിതിയംഗം അഭിലാഷ്, വാര്‍ഡ് കണ്‍വീനര്‍ അഭിലാഷ് എന്നിവര്‍ പങ്കെടുത്തു.
ഇക്കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് മാര്‍ക്കുകള്‍ വാങ്ങിയ പാലിയോട് കോട്ടക്കലില്‍ ശശിഭൂഷണിന്റെ മകനായ ശുഭദേവനെയും നേമത്ത് ബിന്ദുകുമാറിന്റെ മകനായ അനന്തുവിനെയും ഡോ. രഘു പുരസ്കാരം നല്കി ആദരിച്ചു. ആരോഗ്യഭാരതി സമിതിയംഗങ്ങളായ അഭിലാഷ്, ദീലീപ്, ബിജെപി പാറശ്ശാല ഐടി സെല്‍ കണ്‍വീനര്‍ അഭിലാഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: