login
125 സിസി മോട്ടോര്‍ സൈക്കിളിന്റെ കുത്തക സ്വന്തമാക്കി ഹോണ്ട‍ ഷൈന്‍; 39 ശതമാനം വിപണി വിഹിതം പിടിച്ചടക്കി; ബൈക്കുകളുടെ വില്‍പന 90ലക്ഷം കടന്നു

ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട 125 സിസി ബൈക്കാണ് ഹോണ്ട ഷൈന്‍ എന്നും രാജ്യത്ത് ഏറ്റവും അധികം വില്‍ക്കപ്പെടുന്ന നാലു മോട്ടോര്‍ സൈക്കിളുകളില്‍ 125 സിസിക്കു വേണ്ടി മാത്രമായുള്ള ഏക ബ്രാന്‍ഡാണ് ഷൈന്‍

കൊച്ചി: ഹോണ്ടയുടെ  125 സിസി മോട്ടോര്‍ സൈക്കിളായ ഷൈന്‍ 90 ലക്ഷത്തിലേറെ ഉപഭോക്താക്കളെ സ്വന്തമാക്കി. 2006-ലാണ് ഹോണ്ട ഷൈന്‍ പുറത്തിറക്കിയത്. ഈ സെഗ്മെന്റിലെ 39 ശതമാനം വിപണി വിഹിതം സ്വന്തമാക്കിയാണ് ഹോണ്ട ഷൈന്‍ ഈ നാഴികക്കല്ലു പിന്നിടുന്നത്. 2019 നവംബറില്‍ 75,144 ബൈക്കുകള്‍ വില്‍പന നടത്തിയ സ്ഥാനത്ത് വാര്‍ഷികാടിസ്ഥാനത്തില്‍ 26 ശതമാനം വര്‍ധനവോടെ 94,413 ബൈക്കുകളാണ് 2020 നവംബറില്‍ വില്‍പന നടത്തിയിട്ടുള്ളത്.  

90 ലക്ഷത്തിലേറെ ഉപഭോക്താക്കളെ ഷൈന്‍ ബ്രാന്‍ഡിനു ലഭിച്ചത് തങ്ങളെ വിനീതരാക്കുന്നുവെന്ന് ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ് സ്‌ക്കൂട്ടര്‍ ഇന്ത്യയുടെ മാനേജിങ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ അത്സുഷി ഒഗാട്ട പറഞ്ഞു. ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് സവിശേഷതകള്‍ മെച്ചപ്പെടുത്തിയ ഷൈന്‍, 125 സിസി വിഭാഗത്തെ പുനര്‍നിര്‍വചനം ചെയ്യുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.  

ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട 125 സിസി ബൈക്കാണ് ഹോണ്ട ഷൈന്‍ എന്നും രാജ്യത്ത് ഏറ്റവും അധികം വില്‍ക്കപ്പെടുന്ന നാലു മോട്ടോര്‍ സൈക്കിളുകളില്‍ 125 സിസിക്കു വേണ്ടി മാത്രമായുള്ള ഏക ബ്രാന്‍ഡാണ് ഷൈന്‍ എന്നും ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ് സ്‌ക്കൂട്ടര്‍ ഇന്ത്യ വിപണന വിഭാഗം ഡയറക്ടര്‍ യാദ്വിന്ദര്‍ സിങ് ഗുലേറിയ പറഞ്ഞു.  

2006-ല്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കിയ ഹോണ്ട ഷൈന്‍ ആദ്യ രണ്ടു വര്‍ഷത്തിനുള്ളില്‍ ഏറ്റവും അധികം വില്‍ക്കപ്പെടുന്ന 125 സിസി മോട്ടോര്‍ സൈക്കിളായി മാറിയിരുന്നു.

    comment

    LATEST NEWS


    'ബല്‍റാം മറ്റുള്ളവരെ വിധിക്കുന്നതില്‍ കുറേക്കൂടി വസ്തുതാപരം ആകണം'; ശ്രീ.എമ്മിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ തിരുത്തണമെന്ന് പിജെ കുര്യന്‍


    'ഈ പരിപാടിയുടെ ആദ്യത്തെയോ അവസാനത്തെയോ ഇര ഞാനല്ല'; മാധ്യമ പ്രവര്‍ത്തകനായ ശ്രീജിത്ത് ദിവാകരനെതിരെ മീടു ആരോപണവുമായി യുവതി; ഇടത് ഇടങ്ങളില്‍ പൊട്ടിത്തെറി


    2020-ല്‍ ഇന്ത്യന്‍ ടിവിയില്‍ കൂടുതല്‍ പേര്‍ കണ്ട വ്യക്തിത്വം മോദി; 20 ലക്ഷം കോടിയുടെ പ്രഖ്യാപനത്തിന് 203 ദശലക്ഷം പ്രക്ഷകര്‍: ബാര്‍ക് റിപ്പോര്‍ട്ട്


    ജസ്‌നയുടെ തിരോധാനത്തിന് പിന്നില്‍ മതം മാറ്റി സിറിയയിലയക്കുന്നവര്‍; പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ ഹൈന്ദവരും ക്രൈസ്തവരും ഒരുമിക്കണമെന്ന് മീനാക്ഷി ലേഖി


    ട്രംപ് ഒതുക്കിയ ആയത്തുള്ള വീണ്ടും തലപൊക്കി; മാര്‍പാപ്പയെത്തും മുമ്പ് അമേരിക്കയുടെ അല്‍അസദ് വ്യോമകേന്ദ്രത്തില്‍ റോക്കറ്റാക്രമണം; ബൈഡന് തലവേദന


    ഇന്ന് 2616 പേര്‍ക്ക് കൊറോണ; 2339 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4156 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4255 ആയി


    ഇമ്രാന്‍ 'മാന്യമായി' രാജിവയ്ക്കുമോ?; സൈനിക മേധാവിയുമായും ഐഎസ്‌ഐ ഡിജിയുമായും കൂടിക്കാഴ്ച നടത്തി; വൈകിട്ട് രാജ്യത്തെ അഭിസംബോധ ചെയ്യും


    പിഎഫ് നിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്കിൽ മാറ്റമില്ല, 8.50 ശതമാനത്തിൽ തുടരും

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.