login
റേസിങ് ടീമുകളെ ലക്ഷ്യമിട്ട് ഹോണ്ട; ഹോര്‍നെറ്റ് 2.0, ഡിയോ എന്നിവയുടെ റെപ്‌സോള്‍ ലിമിറ്റഡ് എഡിഷനുകള്‍ പുറത്തിറക്കി; വിലയിലും ഞെട്ടിച്ചു!

ഹോര്‍നെറ്റ് 2.0 റെപ്‌സോള്‍ ഹോണ്ട ലിമിറ്റഡ് എഡിഷന്‍ എക്‌സ് ഷോറൂം വില 1,28,351 രൂപയും ഡിയോ റപ്‌സോള്‍ ഹോണ്ട ലിമിറ്റഡ് എഡിഷന്‍ന്റെ എക്‌സ് ഷോറൂം വില 69,757 രൂപയുമാണ.് ഈ ആഴ്ച മു

കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഹോര്‍നെറ്റ് 2.0, ഇന്ത്യയുടെ ആദ്യത്തെ മോട്ടോസ്‌കൂട്ടറായ ഡിയോ എന്നിവയുടെ റെപ്‌സോള്‍ ഹോണ്ട ലിമിറ്റഡ് എഡിഷനുകള്‍ അവതരിപ്പിച്ചു.  റേസിങ് ആരാധകരുടെ ആവേശം വര്‍ധിപ്പിക്കുന്നതിന് റെപ്‌സോള്‍ ഹോണ്ട റേസിങ് ടീമിന്റെ മെഷീനുകളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ആകര്‍ഷകമായ ഓറഞ്ച് വീല്‍ റിംസിനൊപ്പം ഗ്രാഫിക്‌സും ഡിസൈന്‍ തീമും ഈ ലിമിറ്റഡ് എഡിഷനുകളില്‍ ചേര്‍ത്തിട്ടുണ്ട്. 800 ഗ്രാന്‍പ്രീ വിജയമെന്ന ചരിത്ര നേട്ടം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ലിമിറ്റഡ് എഡിഷനുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.  

ഹോണ്ടയുടെ വിശ്വസനീയമായ 110 സിസി പിജിഎംഎഫ്‌ഐ എച്ച്ഇടി (ഹോണ്ട ഇക്കോ ടെക്‌നോളജി) എഞ്ചിനാണ് ഡിയോയിലുള്ളത്. ടെലിസ്‌കോപ്പിക് സസ്‌പെന്‍ഷന്‍, എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്‌റ്റോപ്പ് സ്വിച്ച്, ഇന്റഗ്രേറ്റഡ് ഡ്യുവല്‍ ഫങ്ഷന്‍ സ്വിച്ച്, എക്‌സ്‌റ്റേണല്‍ ഫ്യൂവല്‍ ലിഡ്, പാസിങ് സ്വിച്ച്, എഞ്ചിന്‍ കട്ട്ഓഫ്, സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡിക്കേറ്റര്‍ തുടങ്ങിയ പുതിയ സവിശേഷതകള്‍ മെച്ചപ്പെട്ട സൗകര്യം റൈഡര്‍മാര്‍ക്ക് നല്‍കും. ഡിസി എല്‍ഇഡി ഹെഡ്‌ലാമ്പ്, ക്രമീകരിക്കാവുന്ന പിന്‍ സസ്‌പെന്‍ഷനോടു കൂടിയ കോംബിബ്രേക്ക് സിസ്റ്റം, ഓണ്‍ബോര്‍ഡ് ഡയഗ്‌നോസ്റ്റിക്, മൂന്നു ഘട്ടങ്ങളുള്ള ഇക്കോ ഇന്‍ഡിക്കേറ്റര്‍, ഫ്രണ്ട് പോക്കറ്റ് എന്നിവയാണ് മറ്റു സവിശേഷതകള്‍.

ആറു പുതിയ പേറ്റന്റ് ആപ്ലിക്കേഷനുകളുമായാണ് ഹോര്‍നെറ്റ് 2.0 എത്തുന്നത്. ഗോള്‍ഡന്‍ അപ്‌സൈഡ് ഡൗണ്‍ (യുഎസ്ഡി) ഫ്രണ്ട് ഫോര്‍ക്ക്. എഞ്ചിന്‍ സ്‌റ്റോപ്പ് സ്വിച്ച്, ഹസാര്‍ഡ് സ്വിച്ച്, ഫുള്ളി ഡിജിറ്റല്‍ നെഗറ്റീവ് ലിക്വിഡ് ക്രിസ്റ്റല്‍ മീറ്റര്‍, സമ്പൂര്‍ണ എല്‍ഇഡി ലൈറ്റിങ്് പാക്കേജ്, സ്‌പോര്‍ട്ടി സ്പ്ലിറ്റ് സീറ്റ്, കീ ഓണ്‍ ടാങ്ക് പ്ലേസ്‌മെന്റ് എന്നിവയാണ് സവിശേഷകള്‍.

ഹോര്‍നെറ്റ് 2.0  റെപ്‌സോള്‍ ഹോണ്ട ലിമിറ്റഡ് എഡിഷന്‍   എക്‌സ്  ഷോറൂം   വില 1,28,351 രൂപയും ഡിയോ റപ്‌സോള്‍ ഹോണ്ട ലിമിറ്റഡ് എഡിഷന്‍ന്റെ  എക്‌സ്  ഷോറൂം   വില   69,757 രൂപയുമാണ.് ഈ ആഴ്ച മുതല്‍ രാജ്യത്തെ എല്ലാ ഹോണ്ട ടൂവീലേഴ്‌സ് ഡീലര്‍ഷിപ്പുകളിലും വാഹനങ്ങള്‍ ലഭ്യമാകും.

comment

LATEST NEWS


ദല്‍ഹിയിലേക്കുള്ള എല്ലാ വഴികള്‍ തടയുമെന്ന് പ്രതിപക്ഷ കര്‍ഷക സംഘടനകള്‍; ജനങ്ങളെ ബന്ദിയാക്കാന്‍ അനുവദിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍


കേരളത്തില്‍ മാറിമാറി ഭരിച്ച സര്‍ക്കാരുകള്‍ വികസനമെത്തിക്കുന്നതില്‍ പരാജയപ്പെട്ടു; കേന്ദ്ര പദ്ധതികള്‍ ജനങ്ങളിലെത്താന്‍ എന്‍ഡിഎ ജയിക്കണമെന്ന് കുമ്മനം


സി.എം. രവീന്ദ്രന് നിക്ഷേപം?; ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയിലും എന്‍ഫോഴ്‌മെന്റ് റെയ്ഡ്


ന്യൂനമര്‍ദം അതിതീവ്രമായി; ചുഴലിക്കാറ്റായി മാറുമെന്ന് ഉറപ്പിച്ച് നിരീക്ഷകര്‍; ബുര്‍വിയുടെ കൃത്യമായ ദിശ ഒരു ദിവസത്തിനുള്ളില്‍ വ്യക്തമാകും


സി.എം. രവീന്ദ്രന് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ വ്യാപക നിക്ഷേപം; കണ്ടെത്തല്‍ ഇഡിയുടെ പ്രാഥമിക പരിശോധനയില്‍


കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട; മലപ്പുറം സ്വദേശി സലാം അറസ്റ്റില്‍


തന്റെ ഗര്‍ഭം ചവിട്ടികലക്കിയ സിപിഎം കൊടുംക്രൂരതയ്ക്ക് മറുപടി; ജ്യോത്സന ജോസ് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് ബാലുശേരിയില്‍


കള്ളക്കടത്ത് ദേശവിരുദ്ധ പ്രവര്‍ത്തനം; ശിവശങ്കറിനെതിരേ യുഎപിഎ ചുമത്താന്‍ എന്‍ഐഎ; നിയമോപദേശം തേടി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.